ഗാലക്‌സി നോട്ട് സീരീസ് അവതരിപ്പിക്കുന്നത് 2021-ലും സാംസങ് ഒഴിവാക്കി. ദക്ഷിണ കൊറിയയിൽ നിന്ന് വരുന്ന പുതിയ റിപ്പോർട്ട് അനുസരിച്ച്, സാംസങ് ഗാലക്‌സി നോട്ട് സീരീസ് ശാശ്വതമായി നിർത്തുകയാണെന്നാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

കമ്പനി ഇതുവരെ ഇതേക്കുറിച്ച്  ഔദ്യോഗികമായ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫോൾഡബിൾ മോഡലുകൾക്കാണ് കമ്പനി ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ഫോൾഡബിൾ മോഡലുകൾക്ക് ധാരാളം സാധ്യതകളുണ്ടെന്നും അത് സ്മാർട്ട്‌ഫോണുകളുടെ ഭാവിയായിരിക്കുമെന്നും സാംസങ് വിശ്വസിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.


ALSO READ:  Airtel ഉപഭോക്താക്കൾക്ക് ഞെട്ടിക്കുന്ന വാർത്ത, പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചു


ഇതിനകം തന്നെ ആഗോളതലത്തിലും ഇന്ത്യയിലും ഫോൾഡബിൾ മോഡലുകളുടെ ശ്രേണി സാംസങ്ങ് അവതരിപ്പിക്കുന്നുണ്ട്. ഈ വർഷമാദ്യം കമ്പനി Galaxy Z Fold3, Galaxy Z Flip3 എന്നിവ രാജ്യത്ത് അവതരിപ്പിച്ചിരുന്നു.


ALSO READ: Vodafone Idea hike: എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് വോഡഫോൺ ഐഡിയ


രണ്ടാമത്തേതിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു, Galaxy Z Flip3 നിലവിൽ 84,999 രൂപയിലും Z Fold3 ന്റെ വില 1,49,999 രൂപയിലുമാണ് ആരംഭിക്കുന്നത്. വർഷം തോറും സാംസങ് അതിന്റെ ഫോൾഡബിൾ ഒാപ്ഷനുകൾ മെച്ചപ്പെടുത്താറുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.