വരുമാനത്തിൽ ഇടിവ്; ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ഡിസ്നിയും
വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗമായാണ് ഡിസ്നിയും പുതിയ നടപടി അവതരിപ്പിക്കുന്നത്
ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ഡിസ്നിയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്. ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ടാകുമെന്നാണ് സൂചന. ജോലിക്കാര്യത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഡിസ്നി. കമ്പനി വൈകാതെ തന്നെ ജോലികൾ വെട്ടിച്ചുരുക്കി നിയമനം മരവിപ്പിക്കാനും സാധ്യതയുണ്ടെന്ന് സിഇഒ ബോബ് ചാപെക്കിന്റെ ലീക്കായ മെമ്മോയിൽ വ്യക്തമാക്കുന്നു. മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗമായാണ് ഡിസ്നിയും പുതിയ നടപടി അവതരിപ്പിക്കുന്നത്.
ഏറ്റവും നിർണായകമായ, ബിസിനസ് ഡ്രൈവിംഗ് സ്ഥാനങ്ങളുടെ ചെറിയ ഉപവിഭാഗത്തിലേക്കുള്ള നിയമനം നടത്തുന്നുണ്ട്. എന്നാൽ മറ്റെല്ലാ റോളുകളിലുള്ള നിയമനവും പിടിച്ചു വെച്ചിരിക്കുകയാണ്. ഡിസ്നിയിൽ ഏകദേശം 190,000 ജീവനക്കാരുണ്ട്. അവരിൽ നിന്ന് എത്രത്തോളം ജോലികൾ വെട്ടിച്ചുരുക്കിയേക്കും എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ബിസിനസ് യാത്രകൾ പരിമിതപ്പെടുത്താനും ചാപെക് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാവശ്യ യാത്രകൾ മാത്രമേ പരിഗണിക്കാവൂ എന്നും അദ്ദേഹം മെമ്മോയിൽ പറയുന്നു.
വെർച്വലായി മീറ്റിംഗുകൾ നടത്താനാണ് മെമ്മോയിൽ ലീഡുകളോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. വരുമാനത്തിന്റെ കാര്യത്തിൽ ഡിസ്നി പിന്നിലാണ്. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞിരിക്കുന്ന സമയമാണിത്. 52 ആഴ്ചയിലെ ഓഹരി വിവരങ്ങൾ നോക്കിയാൽ ഏറ്റവും താഴ്ന്ന നിലയിലാണ് ഡിസ്നിയുടെ ഓഹരി. കമ്പനിയുടെ ചെലവുകളെ കുറിച്ചുള്ള വിശദാംശങ്ങൾ മാനേജ്മെന്റ് സജീവമായി വിലയിരുത്തുകയാണെന്ന് കമ്പനിയുടെ സിഎഫ്ഒ ക്രിസ്റ്റിൻ മക്കാർത്തി പറഞ്ഞു.
വാർണർ ബ്രോസ്, നെറ്റ്ഫ്ലിക്സ് എന്നിവയുൾപ്പെടെയുള്ള സ്ട്രീമിംഗ് കമ്പനികൾ വരുമാനത്തിലെ ഇടിവ് ചൂണ്ടിക്കാട്ടി തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. തൊഴിലാളികളെ വെട്ടി കുറയ്ക്കുന്നതിനെ പറ്റി ഡിസ്നി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് മെറ്റ ഏകദേശം 110000 ജീവനക്കാരെ പിരിച്ചുവിട്ടത്. ടെക് ലോകം കണ്ട ഏറ്റവും വലിയ പിരിച്ചുവിടൽ നടന്നതും അടുത്തിടെയാണ്. കമ്പനിയിലെ 50 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...