Google Tips: ഈ 5 കാര്യങ്ങൾ ഒരിക്കലും ഗൂഗിളിൽ തിരയരുത്, പിന്നെ നിങ്ങൾ ജയിലിൽ ആയിരിക്കും
ഇത്തരത്തിൽ അബദ്ധത്തിൽ പോലും ഗൂഗിളിൽ തിരയാൻ പാടില്ലാത്ത ചില കാര്യങ്ങളാണ് പരിശോധിക്കുന്നത്
നമ്മൾ എന്ത് തിരഞ്ഞാലും അതിന് ഗൂഗിൾ നമുക്ക് ഉത്തരം നൽകും. ഒരു പരിധി വരെ ഇത് നമ്മുക്ക് ഗുണം ചെയ്യും. എന്നാൽ ഇത്തരത്തിലുള്ള ഗൂഗിൾ തിരിച്ചിലിൽ ഉണ്ടാക്കുന്ന ചെറിയ പിഴവുകൾ പോലും നിങ്ങളെ ജയിലിൽ എത്തിച്ചേക്കാം ഇത്തരത്തിൽ അബദ്ധത്തിൽ പോലും ഗൂഗിളിൽ തിരയാൻ പാടില്ലാത്ത ചില കാര്യങ്ങളാണ് പരിശോധിക്കുന്നത്.
1. ഗർഭച്ഛിദ്രം
ഗർഭച്ഛിദ്രത്തിന്റെ രീതികളെക്കുറിച്ച് നിങ്ങൾ അബദ്ധത്തിൽ ഗൂഗിളിൽ തിരഞ്ഞാൽ, നിങ്ങൾക്ക് ജയിലിൽ പോകേണ്ടി വന്നേക്കാം. യഥാർത്ഥത്തിൽ ഡോക്ടറുടെ അനുമതിയില്ലാതെ ഗർഭഛിദ്രം നടത്തുന്നത് നിയമവിരുദ്ധമാണ്. അങ്ങേയറ്റത്തെ ചില സാഹചര്യങ്ങളിൽ മാത്രമേ ഗർഭച്ഛിദ്രം അനുവദിക്കൂ.
2. ബോംബ് ഉണ്ടാക്കുന്ന രീതി
ബോംബ് ഉണ്ടാക്കുന്ന രീതിയോ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളോ ഗൂഗിളിൽ തിരയരുത്. ഇതും നിങ്ങളെ ജയിലിലാക്കാം. യഥാർത്ഥത്തിൽ, നിങ്ങൾ ഈ തിരച്ചിൽ നടത്തുമ്പോൾ, നിങ്ങളുടെ സിസ്റ്റത്തിന്റെ ഐ പി അഡ്രസ്സ് നേരിട്ട് പോലീസിലും മറ്റ് അന്വേഷണ ഏജൻസികളിലും എത്തുന്നു. ഇതിന് ശേഷം ഏജൻസിക്ക് നിങ്ങൾക്കെതിരെ നടപടിയെടുക്കാം.
3. ചൈൽഡ് പോൺ
ഇന്ത്യയിൽ കുട്ടികളുടെ പോണോഗ്രഫിക്കെതിരെയുള്ള നിയമങ്ങൾ വളരെ കർശനമാണ്. ഗൂഗിളിൽ ചൈൽഡ് പോൺ സെർച്ച് ചെയ്താൽ അത് നിങ്ങളെ കുടുക്കി കളയും. ചൈൽഡ് പോൺ കാണുന്നതും പങ്കിടുന്നതും പോക്‌സോ ആക്‌ട് 2012 ലെ സെക്ഷൻ 14 പ്രകാരം കുറ്റകരമാണ്.
4. പീഡനം, ബലാത്സംഗ ഇരയുടെ ഫോട്ടോ പങ്കിടൽ
ഗൂഗിളിലോ മറ്റ് അനുബന്ധ പ്ലാറ്റ്‌ഫോമുകളിലോ ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ പേരോ ഫോട്ടോയോ നിങ്ങൾ പങ്കിടുകയാണെങ്കിൽ നിങ്ങൾക്ക് ജയിൽ ശിക്ഷ ലഭിക്കും. ഇത് നിയമപ്രകാരം കുറ്റകരമാണ്.
5. പൈറേറ്റഡ് സിനിമകൾ പങ്കിടൽ
ഗൂഗിളിന്റെ ഏതെങ്കിലും പ്ലാറ്റ്‌ഫോമിൽ ഒരു സിനിമയുടെ റിലീസിന് മുമ്പ് അതിന്റെ പൈറേറ്റഡ് കോപ്പി പങ്കിടുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്‌താൽ, ഈ സാഹചര്യത്തിലും നിങ്ങൾ പിടിയിലായേക്കും. ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...