PINEWZ Latest Update: ഡിജിറ്റല്‍ മാധ്യമ ലോകത്ത്  പ്രാദേശിക വാര്‍ത്തകള്‍ ലക്ഷമിട്ട് ഹൈപ്പർ ലോക്കൽ ആപ്പ് PINEWZ എസ്സൽ ഗ്രൂപ്പ് പുറത്തിറക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി എസ്സൽ ഗ്രൂപ്പ് ചെയർമാനും മുൻ രാജ്യസഭാ എംപിയുമായ ഡോ. സുഭാഷ് ചന്ദ്രയാണ്  PINEWZ ആപ്പ് പുറത്തിറക്കിയത്. രാജ്യത്തെ വലുതും ചെറുതുമായ എല്ലാ ഗ്രാമങ്ങളിൽ നിന്നുമുള്ള വാർത്തകൾ PINEWZ ആപ്പില്‍ ലഭ്യമാകും എന്നതാണ് ഈ ആപ്പിന്‍റെ ഏറ്റവും വലിയ പ്രത്യേകത. (PINEWZ ആപ്പ് ഡൌൺലോഡ് ചെയ്യാം)


Also Read: Horoscope Today, January 22: ഈ രാശിക്കാര്‍ക്ക് വന്‍ സാമ്പത്തിക നേട്ടം, മേടം മുതല്‍ മീനം വരെ, ഇന്നത്തെ രാശിഫലം  


മറ്റ് ചില പ്രത്യേകതകള്‍ കൂടി ഈ ആപ്പിനുണ്ട്. 'രാജ്യവ്യാപകമായി ആർക്കും ഈ ആപ്പിലേക്ക് വാര്‍ത്തകള്‍ നല്‍കാന്‍ സാധിക്കും. അതായത് രാജ്യത്തിന്‍റെ ഏതു കോണിലായാലും നിങ്ങള്‍ക്ക് Zee News ന്‍റെ വാര്‍ത്താ ലോകത്തേയ്ക്ക് കടന്നുവരുവാന്‍ സാധിക്കും. അതായത്, നിങ്ങളുടെ ഗ്രാമത്തിലെ ചെറുതും വലുതുമായ വാര്‍ത്തകള്‍, ഹൈപ്പർ-ലോക്കൽ വാർത്തകൾ നൽകിക്കൊണ്ട് ഒരു പത്രപ്രവർത്തകനാകാനും നിങ്ങള്‍ക്ക് കഴിയും', ആപ്പ് പുറത്തിറക്കിക്കൊണ്ട് എസ്സൽ ഗ്രൂപ്പ് ചെയർമാന്‍ ഡോ. സുഭാഷ് ചന്ദ്രയാണ്  ഇക്കാര്യം വ്യക്തമാക്കിയത്. 



"ഇന്ന് PINEWZ ലോഞ്ച് ചെയ്യുന്നു, ഇന്ന് മുതൽ രാജ്യത്തുടനീളമുള്ള എല്ലാവർക്കും നഗരങ്ങളിലും ഗ്രാമങ്ങളിലും ഈ ആപ്പിൽ അവരുടെ വാർത്തകൾ അപ്‌ലോഡ് ചെയ്യാൻ കഴിയും, PINEWZ ആപ്പ് പുറത്തിറക്കിക്കൊണ്ട്  എസ്സൽ ഗ്രൂപ്പ് ചെയർമാന്‍ ഡോ. സുഭാഷ് ചന്ദ്ര പറഞ്ഞു.  


അതേസമയം, രാജ്യത്തിന്‌ ഏറെ ആഹ്ളാദകരമായ ദിവസമാണ് ഇന്ന്. അയോധ്യയില്‍ രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങ്‌ നടന്നു. ഡോ. സുഭാഷ് ചന്ദ്ര ഉൾപ്പെടെ രാജ്യമെമ്പാടുമുള്ള നിരവധി പ്രമുഖർ ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ അയോധ്യയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 


ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പ്രചോദനം നല്‍കുന്ന പ്രഭാഷണങ്ങള്‍ക്ക് പേരുകേട്ട വ്യക്തിയാണ് ഡോ. ചന്ദ്ര. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ അദ്ദേഹം വാചാലനായി. ക്ഷേത്ര നിര്‍മ്മാണത്തില്‍ അദ്ദേഹം തന്‍റെ അതിരറ്റ സന്തോഷം അറിയിച്ചു.


'ശ്രീറാം സംവാദ'ത്തിൽ  Zee News നോട് പ്രത്യേകമായി സംസാരിച്ച അദ്ദേഹം, 45 വർഷം മുമ്പ് അയോധ്യയിലേക്കുള്ള തന്‍റെ സന്ദർശനത്തെക്കുറിച്ച് വിവരിയ്ക്കുകയുണ്ടായി. അന്ന് മനസില്‍ തോന്നിയ ദുഃഖം ഇന്ന് അതിരറ്റ സന്തോഷമായി മാറിയിരിയ്ക്കുകയാണ് എന്നദ്ദേഹം പറഞ്ഞു.  


വിദേശ ആക്രമണകാരികളുടെ ഭരണകാലത്ത് നശിപ്പിക്കപ്പെട്ട ഭാരതത്തിന്‍റെ സാംസ്കാരികവും പൈതൃകപരവും മതപരവുമായ സ്ഥലങ്ങൾ പുനർനിർമ്മിക്കേണ്ടതിന്‍റെ പ്രാധാന്യം ഡോ. സുഭാഷ് ചന്ദ്ര എടുത്തു പറഞ്ഞു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.