Atm Card Lost: നിങ്ങളുടെ എടിഎം കാർഡ് നഷ്ടമായാൽ എന്ത് ചെയ്യണം?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കൾക്ക് അവരുടെ എടിഎം കം ഡെബിറ്റ് കാർഡ് പല തരത്തിൽ ബ്ലോക്ക് ചെയ്യാം (Atm Card Blocking)
ന്യൂഡൽഹി: നിങ്ങളുടെ എടിഎം കാർഡ് നഷ്ടമായാൽ എന്ത് ചെയ്യണം എന്ന് സംശയമുണ്ടോ? രണ്ടാമതൊന്ന് ആലോചിക്കാൻ പാടില്ല, അപ്പോൾ തന്നെ കാർഡ് ബ്ലോക്ക് ചെയ്യണം. സുരക്ഷയുടെ ആദ്യ പടി അതാണ്.
ഇനി ഇതെങ്ങനെയാണ് എന്ന് പരിശോധിക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കൾക്ക് അവരുടെ എടിഎം കം ഡെബിറ്റ് കാർഡ് പല തരത്തിൽ ബ്ലോക്ക് ചെയ്യാം. കോൾ, എസ്എംഎസ്, ഇന്റർനെറ്റ് ബാങ്കിംഗ്, എസ്ബിഐ ക്വിക്ക് ആപ്പ് എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് കാർഡ് ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം എസ്ബിഐ നൽകുന്നുണ്ട്.
നഷ്‌ടപ്പെട്ട കാർഡ് ബ്ലോക്ക് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം കാർഡ് മറ്റൊരാളുടെ കയ്യിൽ കാർഡ് എത്തിയാൽ നിങ്ങൾക്ക് പണം നഷ്ടമായേക്കാം. ഏതെക്കെ വിധത്തിൽ ബ്ലോക്ക് ചെയ്യാം എന്ന് പരിശോധിക്കാം.
എസ്എംഎസ് മുഖേന
ഉപഭോക്താവിന് എസ്എംഎസ് വഴി എടിഎം ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം എസ്ബിഐ നൽകുന്നു. ഇതിനായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് എസ്എംഎസ് ചെയ്യണം. BLOCK എന്നെഴുതി സ്പേസ് ഇട്ട ശേഷം നിങ്ങളുടെ എടിഎം കാർഡിന്റെ അവസാന നാലക്കങ്ങൾ എഴുതി 567676 എന്ന നമ്പറിലേക്ക് അയക്കാം. നിങ്ങളുടെ കാർഡ് ബ്ലോക്ക് ചെയ്യപ്പെടും.
ടോൾ ഫ്രീ നമ്പർ
1800-112-211 എന്ന ടോൾ ഫ്രീ നമ്പർ ഡയൽ ചെയ്യുക. കാർഡ് ബ്ലോക്ക് ചെയ്യാൻ 0 അമർത്തുക, അതിനുശേഷം 1 അമർത്തുക, കൂടാതെ നിങ്ങളുടെ എടിഎം കാർഡിന്റെ അവസാന 5 അക്കങ്ങൾ ടൈപ്പ് ചെയ്യുക, നിങ്ങളുടെ വിവരങ്ങൾ സ്ഥിരീകരിക്കാൻ 1 വീണ്ടും അമർത്തുക. ഇതോടെ, നിങ്ങളുടെ എടിഎം കാർഡ് ബ്ലോക്ക് ചെയ്യപ്പെടും വിവരങ്ങൾ ഉടൻ നിങ്ങളുടെ മൊബൈൽ നമ്പറിൽ വരും.
ഇന്റർനെറ്റ് ബാങ്കിംഗ് വഴിയും
നിങ്ങളുടെ യൂസർനെയിം പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് www.onlinesbi.com ലോഗിൻ ചെയ്യുക.ഇ-സർവീസസ് ടാബിന് കീഴിൽ നിലവിലുള്ള എടിഎം കാർഡ് സേവനങ്ങൾ>ബ്ലോക്ക് എടിഎം കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന എടിഎം കം ഡെബിറ്റ് കാർഡ് ആരുടെ അക്കൗണ്ട് തിരഞ്ഞെടുക്കുക.
നിങ്ങൾ ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന കാർഡ് സെലക്ട് ചെയ്യുക. വിശദാംശങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കുക.ഓതന്റിക്കേഷൻ മോഡായി SMS OTP അല്ലെങ്കിൽ പ്രൊഫൈൽ പാസ്‌വേഡിൽ ഒന്ന് തിരഞ്ഞെടുക്കുക.ഇപ്പോൾ മൊബൈലിൽ നിങ്ങൾ മുകളിൽ തിരഞ്ഞെടുത്ത OTP അല്ലെങ്കിൽ പ്രൊഫൈൽ പാസ്‌വേഡ് നൽകി സ്ഥിരീകരിക്കുക.നിങ്ങളുടെ കാർഡ് ബ്ലോക്ക് ചെയ്‌തെന്ന സന്ദേശം നിങ്ങളുടെ ഫോണിലേക്ക് എത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...