Tesla Updates| കാർ നിർമ്മിച്ച് ഇന്ത്യയിലെത്തിക്കാം, ഇറക്കുമതി തീരുവ കുറക്കണമെന്ന് ടെസ്ല: നടക്കില്ലെന്ന് സർക്കാർ
ഭാഗികമായി യോജിപ്പിച്ച വാഹന ഭാഗങ്ങളാണ് നിലവിൽ ഇറക്കുമതി ചെയ്യാൻ അനുമതിയുള്ളതെന്നും ബാക്കിയുള്ളവ പ്രാദേശികമായി തന്നെ യോജിപ്പിക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നുണ്ട്.
ന്യൂഡൽഹി: തങ്ങളുടെ കാർ ഇന്ത്യയിലെത്തിക്കാൻ ഇറക്കുമതി തീരുവ കുറക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇലക്ട്രിക് വാഹന വിപണി രംഗത്തെ പ്രമുഖരായ ടെസ്ല. നിലവിലെ നികുതി കൂടുതലാണെന്നും കമ്പനി പറയുന്നു. എന്നാൽ കേന്ദ്ര സർക്കാർ കമ്പനിയുടെ ആവശ്യം നിരുപാധികം തള്ളിക്കളഞ്ഞിട്ടുണ്ട്. ഭാഗികമായി യോജിപ്പിച്ച വാഹന ഭാഗങ്ങളാണ് നിലവിൽ ഇറക്കുമതി ചെയ്യാൻ അനുമതിയുള്ളതെന്നും ബാക്കിയുള്ളവ പ്രാദേശികമായി തന്നെ യോജിപ്പിക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ നിലവിലെ കേന്ദ്രത്തിൻറെ നികുതി ഘടന പുനഃക്രമീകരിക്കേണ്ടതുണ്ടോയെന്ന് സർക്കാർ പരിശോധിച്ചിരുന്നെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് വിഷയത്തെ ഉദ്ദരിച്ച് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് ചെയർമാൻ വിവേക് ജോഹ്‌രി പറഞ്ഞു. നിലവിലെ താരിഫ് ഘടനക്ക് അനുസൃതമായി ചില കമ്പനികൾ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ഇറക്കുമതി തീരുവ ഒരു പ്രശ്നമല്ലെന്നും അത് കുറക്കാൻ സർക്കാരിന് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: Noise Smartwatch | കോളിംഗ് ഫീച്ചറുമായി നോയ്സിന്റെ പുതിയ സ്മാർട്ട് വാച്ച്, മറ്റ് പ്രത്യേകതകൾ അറിയാം
മറ്റൊരു വശം എന്താണെന്നാൽ ടെസ്ലയുടെ ഉത്പാദനം ഇന്ത്യയിൽ ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും ഒരു പോലെയാണ് താത്പര്യം. എന്നാൽ വാഹനങ്ങൾ ആദ്യ ഘട്ടത്തിൽ പൂർണമായി നിർമ്മിച്ച് ഇന്ത്യയിലേക്ക് എത്തിക്കാനാണ് ടെസ്ലയുടെ ഉദ്ദേശം. ഇതിനാണ് കമ്പനി ഇറക്കുമതി തീരുവ കുറക്കാനായി ശ്രമിക്കുന്നത്. ഇതൊക്കെയാണെങ്കിലും ടെസ്ലയുടെ നിർമ്മാണ് പ്ലാൻറുകൾകൾക്കായി നേരത്തെ തന്നെ വിവിധ സ്റ്റേറ്റുകൾ രംഗത്ത് എത്തിയിട്ടുണ്ട്. കൂടുതൽ തൊഴിലവസരങ്ങളും വ്യാവസായിക രംഗത്തെ വളർച്ചയുമാണ് ഇതിന് പിന്നിൽ.
ALSO READ: Instagram | ഇനി ഇൻസ്റ്റാഗ്രാം ഓർമിപ്പിക്കും 'ടേക്ക് എ ബ്രേക്ക്', പുതിയ ഫീച്ചർ ഇങ്ങനെ
അതേസമയം ഇറക്കുമതി തീരുവ കുറക്കണമെന്ന ടെസ്ലയുടെ ആവശ്യത്തിനെതിരെ മറ്റ് കാർ കമ്പനികളും രംഗത്തുണ്ട്. ഇത് വിൽപ്പനക്ക് തടസ്സമാവുമെന്നാണ് മറ്റ് കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. വിഷയത്തിൽ നികുതി കുറക്കില്ലെന്ന അതേ നിലപാടിൽ തന്നെയാണ് കേന്ദ്ര സർക്കാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...