Twitter Deal: ട്വിറ്റർ ഇനി മസ്കിന് സ്വന്തം; അഴിച്ചുപണി തുടങ്ങി
Twitter Deal: മാസ്ക് ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ സിഇഒ പരാഗ് അഗർവാൾ, കമ്പനി സിഎഫ്ഒ,ലീഗൽ പോളിസി ട്രസ്റ്റ് ആന്റ് സേഫ്റ്റ് മേധാവി എന്നിവരേ പിരിച്ചുവിട്ടു.
അമേരിക്ക: Twitter Deal: ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം. കോടതി നിർദേശിച്ചതനുസരിച്ച് കരാർ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. ഇലോൺ മാസ്ക് 44 ബില്യൺ ഡോളർ ചെലവഴിച്ചാണ് ട്വിറ്റർ സ്വന്തമാക്കിയത്
മസ്ക് ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ സിഇഒ പരാഗ് അഗർവാളിനേയും ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാലിനെയും ലീഗൽ പോളിസി ട്രസ്റ്റ് മേധാവി വിജയ ഗഡ്ഡെയേയും പുറത്താക്കിയതായും റിപ്പോർട്ടുണ്ട്. മസ്ക് ട്വിറ്റർ ഏറ്റെടുക്കൽ പ്രഖ്യാപിച്ചപ്പോൾ തന്നെ പരാഗ് തെറിക്കുമെന്ന കാര്യത്തിൽ ഉറപ്പായിരുന്നു. ഇരുവരും തമ്മിൽ ട്വിറ്ററിൽ പലവട്ടം കൊമ്പുകോർക്കുകയും ചെയ്തിരുന്നു. എങ്കിലും പിരിഞ്ഞു പോകുമ്പോഴും പരാഗിനും സംഘത്തിനും നല്ല തുക നഷ്ടപരിഹാരം ലഭിക്കും. കൂടാതെ ട്വിറ്ററിലെ അവരുടെ ഓഹരികൾക്ക് അനുപാതികമായ പണം വേറെയും ലഭിക്കും. അടുത്ത കാത്തിരിപ്പ് ആരായിരിക്കും ട്വിറ്ററിന്‍റെ പുതിയ മേധാവിയെന്നതാണ്.
Also Read: മോഷണം നടത്തി കാമുകിയെ പണക്കാരിയാക്കി കാമുകൻ, ശേഷം കാമുകി പറഞ്ഞത് കേട്ടോ..! വീഡിയോ വൈറൽ
പുതിയ സ്ഥാനക്കാരെ തിരഞ്ഞെടുക്കും മുൻപ് പല തലകളും ഇനിയും വീട്ടുമെന്നും റിപ്പോർട്ടുണ്ട്. ട്വിറ്ററിലെ ജോലി ചെയ്യുന്ന രീതി ശരിക്കും ഉടച്ചു വാർക്കുമെന്ന് മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ ആളുകളെ പിരിച്ചുവിതാനും സാധ്യതയുണ്ട്. ഒപ്പം നിലവിലെ ട്വിറ്ററിന്‍റെ രാഷ്ട്രീയ സമീപനവും മറ്റും. ആർക്കും എന്തും ചെയ്യാവുന്ന ഇടമാകാൻ ട്വിറ്ററിനെ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തിൽ തന്നെ പുതിയ നയം വ്യക്തമായിട്ടുണ്ട്. ചൈനീസ് വി ചാറ്റ് മാതൃകയിൽ ട്വിറ്ററിനെ ചാറ്റ് മുതൽ പണമിടപാട് വരെ ചെയ്യാൻ പറ്റുന്ന ഓൾ ഇൻ വൺ ആപ്പാക്കുമെന്ന സ്വപ്നമാണ് മസ്ക് മുൻപ് പങ്കുവെച്ചിരുന്നത്. എന്നാൽ ആളെ വെട്ടിക്കുറച്ച് കെട്ടും മട്ടും ഒക്കെ മാറ്റി വരുമ്പോൾ ട്വിറ്റർ ട്വിറ്ററായിരിക്കുമോ എന്ന സംശയമാണ് ഇപ്പോൾ ബാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...