ലോകത്തിലെ ഏറ്റവും വേഗത കൂടിയ Mobile Network, ഒന്നാം സ്ഥാനം സ്വന്തമാക്കി UAE
രാജ്യത്ത് ഇന്ന് കൂടുതല്‍ പേരും ഉപയോഗിക്കുന്നത് മൊബൈല്‍ ഇന്‍റര്‍നെറ്റാണ് (Mobile Internet). ഒപ്പം ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വലിയ വിലക്കുറവില്‍ അണ്‍ലിമിറ്റഡ് പ്ലാനുകള്‍ ടെലികോം കമ്പനികള്‍ അവതരിപ്പിക്കുന്നുമുണ്ട് .
Dubai: രാജ്യത്ത് ഇന്ന് കൂടുതല്‍ പേരും ഉപയോഗിക്കുന്നത് മൊബൈല്‍ ഇന്‍റര്‍നെറ്റാണ് (Mobile Internet). ഒപ്പം ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വലിയ വിലക്കുറവില്‍ അണ്‍ലിമിറ്റഡ് പ്ലാനുകള്‍ ടെലികോം കമ്പനികള്‍ അവതരിപ്പിക്കുന്നുമുണ്ട് .
ലോകത്ത് മൊബൈല്‍ ഇന്‍റര്‍നെറ്റിന്‍റെ കാര്യത്തില്‍ ഏറ്റവും വിലക്കുറവുള്ള വിപണി ഇന്ത്യയിലേതാണ്. 250 രൂപയ്ക്ക് പ്രതിദിനം 2 ജിബി ഡാറ്റ ഒരു മാസത്തേക്ക് ലഭിക്കും എന്നത് ഗ്രാമങ്ങളില്‍ പോലും മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നു.
അതേസമയം മൊബൈല്‍ ഇന്‍റര്‍നെറ്റ് സ്പീഡിന്‍റെ (Internet speed) കാര്യത്തില്‍ ഇന്ത്യയുടെ നില ഏറെ പരിതാപകരമാണ്.
Ookla സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബറില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സ്പീഡിന്‍റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് 131ാം സ്ഥാനമാണ് ഉള്ളത്. 138 രാജ്യങ്ങളിലെ മൊബൈല്‍ ഇന്റര്നെറ്റ് സ്പീഡ് കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യറാക്കിയിരിക്കുന്നത്. ശരാശരി ആഗോള ഡൗണ്‍ലോഡ് സ്പീഡ് 35.26 എംബിപിഎസ്സില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയിലെ ഡൗണ്‍ലോഡ് സ്പീഡ് 12.07 എംബിപിഎസ് മാത്രമാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു. ശരാശരി ആഗോള അപ്‌ലോഡ് സ്പീഡ് 11.22 എംബിപിഎസ് ആണ്. ഇന്ത്യയിലിത് 4.3 എംബിപിഎസ് മാത്രം...!!
ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, പാക്കിസ്ഥാന്‍ , നേപ്പാള്‍ എന്നിവ ലിസ്റ്റില്‍ ഇന്ത്യയ്ക്ക് മുന്നിലാണ്. 102ാം സ്ഥാനത്തുള്ള ശ്രീലങ്കയില്‍ 19.95 എംബിപിഎസ് ആണ് വേഗം. 116ാം സ്ഥാനത്തുള്ള പാക്കിസ്ഥാനില്‍ 17.13 എംബിപിഎസ്സും, 117ാം സ്ഥാനത്തുള്ള നേപ്പാളില്‍ 17.12 എംബിപിഎസ് ആണ് മൊബൈല്‍ ഇന്റര്നെറ്റ് സ്പീഡ്. ലിസ്റ്റില്‍ ഒന്നാമത് ദക്ഷിണ കൊറിയയാണ്. 121.00 എംബിപിഎസ് ദക്ഷിണ കൊറിയയിലെ ശരാശരി മൊബൈല്‍ ഇന്റര്നെറ്റ് സ്പീഡ്.
അതേസമയം, ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൊബൈല്‍ നെറ്റവര്‍ക്ക് നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാമനായി യുഎഇ. ഇന്‍റര്‍നെറ്റ് വേഗത കണക്കാക്കുന്ന 'സ്‍പീഡ് ടെസ്റ്റിന്‍റെ ഈ വര്‍ഷത്തെ രണ്ടും മൂന്നും പാദങ്ങളിലെ കണക്കുകള്‍ പ്രകാരം യുഎഇയിലെ ഇത്തിസാലാത്താണ് ഒന്നാമതെത്തിയത്. ആഗോള തലത്തില്‍ വിവിധ സേവനദാതാക്കളുടെ മൊബൈല്‍ നെറ്റ്‍വര്‍ക്ക് വേഗത അടിസ്ഥാനമാക്കി സ്‍പീഡ് സ്‍കോറുകള്‍ നല്‍കിയിരിയ്ക്കുന്നത്.
യുഎഇയിലെ ഇത്തിസാലാത്ത് 98.78 സ്കോര്‍ നേടിയാണ് ഒന്നമാതെത്തിയത്. ദക്ഷിണ കൊറിയയിലെ എസ്.കെ ടെലികോം രണ്ടാം സ്ഥാനം സ്വന്തമാക്കി. ഖത്തറിലെ ഉറിഡൂ, ബള്‍ഗേറിയയിലെ വിവകോം, നെതല്‍ലന്‍ഡ്സിലെ ടി-മൊബൈല്‍, കാനഡയിലെ ടെലസ്, നോര്‍വേയിലെ ടെല്‍നോര്‍, അല്‍ബേനിയയിലെ വോഡഫോണ്‍. ചൈനയിലെ ചൈന മൊബൈല്‍ തുടങ്ങിയവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലെത്തിയത്.
മൊബൈല്‍ ഇന്‍റര്‍നെറ്റ് വേഗതയില്ലെങ്കില്‍ അണ്‍ലിമിറ്റഡ് ഡാറ്റ കിട്ടിയിട്ട് എന്ത് കാര്യം എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
നിലവിലെ അത്യാധുനിക സാങ്കേതിക യുഗത്തില്‍ മൊബൈല്‍ കമ്പനികള്‍ വലിയ ഓഫറുകള്‍ പ്രഖ്യാപിക്കുന്നു. പ്രതിദിനം 2 ജിബി മുതല്‍ 4 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളും വാഗ്ദാനം ചെയ്യുന്നു. രണ്ട് മണിക്കൂര്‍ Google Chrome ഉപയോഗിക്കുന്നത് 150 MB ഡാറ്റ ഉപയോഗിക്കുന്നു. 2 ജിബി ഡാറ്റ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്നവര്‍ വളരെ വിരളമാണ്. കൂടാതെ, നമ്മള്‍ ആരുംതന്നെ ദിവസേന മൊബൈല്‍ ഡാറ്റയില്‍ എത്രമാത്രം ഉപയോഗിക്കുന്നുവെന്ന് പരിശോധിക്കാറില്ല.
Also read: ഇതുവരെ ആരും നല്‍കാത്ത ഓഫറുമായി BSNL, 1 GB ഡാറ്റയ്ക്ക് 14 പൈസ
360p റെസല്യൂഷനോടുകൂടിയ ഒരു YouTube വീഡിയോ ഒരു മണിക്കൂര്‍ കാണുന്നത് 280 Mb ഡാറ്റ ഉപയോഗിക്കുന്നു. അതേ വീഡിയോ 720p റെസൊല്യൂഷനില്‍ കാണാന്‍ 600 MB ഡാറ്റ വേണം. ഫേസ്ബുക്കില്‍ ഒരു മണിക്കൂര്‍ വീഡിയോ കാണാന്‍ 300 എംബിയും നെറ്റ്ഫ്ലിക്സില്‍ കുറഞ്ഞ റെസല്യൂഷന്‍ വീഡിയോയുടെ ഒന്നര മണിക്കൂര്‍ 650 എംബിയുമാണ്.
കുറഞ്ഞ വിലയില്‍ ഡേറ്റാ നല്‍കുന്നതില്‍ ഡിജിറ്റല്‍ ഇന്ത്യ മുന്നിലാണ്. രാജ്യത്തുടനീളമുള്ള മിക്ക ഉപയോക്താക്കളും തങ്ങളുടെ 2 ജിബി അല്ലെങ്കില്‍ 3ജിബി ഡേറ്റാ ഒരു ദിവസം ഉപയോഗിച്ചു തീര്‍ക്കാന്‍ പാടുപെടുന്നു എന്നാണ് സര്‍വേയില്‍ നിന്ന് മനസിലാകുന്നത്.കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ മാറിമാറി കണക്ഷന്‍ എടുക്കുകയാണ് രക്ഷിതാക്കള്‍ . ഡേറ്റാ ഒരുപാടുണ്ട് എന്നാല്‍ സ്പീഡില്ല.
ഇവിടെയാണ് വാരിക്കോരി മൊബൈല്‍ ഡാറ്റ സൗജന്യമായി നല്‍കുന്നതിലെ പൊള്ളത്തരം വ്യക്തമാകുന്നത്. ഡാറ്റയേക്കാള്‍ വേഗതയുള്ള നെറ്റാണ് ഇന്ത്യയിലെ ടെലികോം സേവനദാതാക്കള്‍ നല്‍കേണ്ടതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.