Facebook bans Taliban താലിബാനെ നിരോധിച്ച് ഫേസ്ബുക്ക്; പിന്തുണയ്ക്കുന്ന എല്ലാം പോസ്റ്റുകളും നീക്കം ചെയ്യും
താലിബാനും താലിബാന്‍ അനുകൂല പോസ്റ്റുകള്‍ക്കും ഫേസ്ബുക്കിന്റെ വിലക്ക്. താലിബാനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് ഫേസ്ബുക്ക് അറിയിച്ചു.
ന്യൂയോര്‍ക്ക്: താലിബാന്‍ (Taliban) അഫ്ഗാനിസ്ഥാന്‍ (Afghanistan) പിടിച്ചെടുത്തതിന് പിന്നാലെ താലിബാനും താലിബാന്‍ അനുകൂല പോസ്റ്റുകള്‍ക്കും ഫേസ്ബുക്കിന്റെ (Facebook) വിലക്ക്. താലിബാനെ ഭീകരസംഘടനകളുടെ (Terrorist) പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് ഫേസ്ബുക്ക് അറിയിച്ചു. താലിബാനുമായി ബന്ധപ്പെട്ടുള്ള ഉള്ളടക്കങ്ങൾ (Content) നിരീക്ഷിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി അഫ്ഗാൻ വിദഗ്ധരുടെ ഒരു പ്രത്യേക ടീമിനെ (Special Team) നിയോഗിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
എന്നാല്‍ താലിബാന്‍ അശയവിനിമയത്തിനായി ഫേസ്ബുക്കിന്റെ മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് (WhatsApp) ഉപയോഗിക്കുന്നത് തുടരുന്നതായാണ് റിപ്പോര്‍ട്ട്. താലിബാനെ തങ്ങള്‍ ഭീകരസംഘടനയായി മാത്രമേ പരിഗണിക്കൂ. അവരുമായി ബന്ധപ്പെട്ട അനുകൂല കണ്ടന്റുകളും ഗ്രൂപ്പുകളും നിക്കം ചെയ്യാനായി അഫ്ഗാനിലെ ഭാഷയായ പഷ്‌തോയും (Pashto) ദാരിയും (Dari) അറിയാവുന്ന വിദഗ്ധരുടെ ഒരു ടീമിനെ വയ്ക്കും. വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും, ഫേസ്ബുക്ക് വക്താവ് പറഞ്ഞു.
Also Read: Afghanistan-Taliban: സേന പിന്മാറ്റത്തിൽ ഖേദമില്ല, വിമർശനങ്ങൾക്ക് മറുപടിയുമായി ജോ ബൈഡൻ
ട്വിറ്ററിലും (Twitter) ആയിരക്കണക്കിന് ഫോളോവേഴ്‌സ് ആണ് താലിബാനുള്ളത്. താലിബാന്‍ അഫ്ഗാനില്‍ ആധിപത്യം നേടിയതുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ട്വിറ്റര്‍ അപ്‌ഡേറ്റുകളാണ് ഉണ്ടായത്. സമാധാനപരമായ അന്താരാഷ്ട്ര ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാന്‍ വ്യക്തമാക്കുമ്പോഴും ജനങ്ങള്‍ക്ക് എല്ലാവിധ സുരക്ഷിതത്വവും ഉറപ്പുനല്‍കുന്നുണ്ടെങ്കിലും രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം അഫ്ഗാനില്‍ താലിബാന്‍ ആധിപത്യം തിരിച്ചുപിടിക്കുമ്പോള്‍ അഫ്ഗാന്‍ ജനതയുടെ മനുഷ്യവകാശങ്ങളേയും അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തേയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തേയും ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
താലിബാന്റെ അപ്രതീക്ഷിത നീക്കം സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പുതിയ വെല്ലുവിളിയാണ്. താലിബാനെ അമേരിക്ക ഭീകരസംഘടനകളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമാക്കിയാണ് ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നതും. അമേരിക്കയ്ക്ക് ഭീകര സംഘടനകളോടുള്ള നയങ്ങളുടെ ഭാഗമായി സംഘടനയെ നിരോധിക്കുന്നു എന്നതാണ് ഫേസ്ബുക്കിന്റെ ഭാഷ്യം.
ലോകരാഷ്ട്രനേതാക്കളുടേയും അധികാരത്തിലുള്ള സംഘടനകളുടേയും അക്കൗണ്ടുകള്‍ സംബന്ധിച്ച് സാമൂഹികമാധ്യമ കമ്പനികള്‍ ഈ വര്‍ഷം സുപ്രധാന തീരുമാനം കൈക്കൊണ്ടിരുന്നു. ക്യാപിറ്റോള്‍ കലാപത്തെ തുടര്‍ന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. ആഭ്യന്തരകലാപത്തെ തുടര്‍ന്ന് മ്യാന്‍മാര്‍ സൈന്യത്തിനെതിരെയും സാമൂഹികമാധ്യമവിലക്കുണ്ടായിരുന്നു.
Also Read: Afghan Pictures: സർവ്വതും വിട്ടെറിഞ്ഞ് ജനം തെരുവുകളിലൂടെ,അഫ്ഗാനിലെ കൂട്ടപാലായനം-ചിത്രങ്ങൾ
അഫ്ഗാനിസ്ഥാനിൽ(Afghanistan) നിന്നുള്ള സേന പിൻമാറ്റത്തിൽ തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി യുഎസ് പ്രസിഡന്റ്(US President) ജോ ബൈഡൻ(Joe Biden) രംഗത്തെത്തിയിരുന്നു. തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണന്ന് ബൈഡൻ പ്രതികരിച്ചു. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധം അവസാനിപ്പിക്കാൻ തീരുമാനം എടുത്തതിൽ തനിക്ക് ഖേദമില്ലെന്ന് ബൈഡൻ പറഞ്ഞു. പക്ഷേ, രണ്ട് പതിറ്റാണ്ടുകളായി പിന്തുണ നൽകിയിരുന്നിട്ടും സ്വന്തം രാജ്യത്തെ രക്ഷിക്കാൻ കഴിവുള്ള ഒരു ശക്തിയായി അഫ്ഗാൻ സൈന്യത്തെ(Afghan Army) മാറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...