വാഷിങ്ടൺ: ഒരു ദിവസം രാവിലെ ഉറക്കമുണർന്ന് നോക്കുമ്പോൾ നമുക്ക് ഉണ്ടായിരുന്ന കാര്യങ്ങൾ നഷ്ടപ്പെട്ടാൽ എങ്ങനിരിക്കും? ചിന്തിച്ചിട്ടുണ്ടോ. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവിടെ വസ്തുക്കൾ ഒന്നുമല്ല നഷ്ടപ്പെട്ടിരിക്കുന്നത്. പലർക്കും അവരുടെ ഫോളോവേഴ്സിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ആശ്ചര്യപ്പെടേണ്ട. ഫേസ്ബുക്കിൽ ആളുകളുടെ ഫോളോവേഴ്സ് കുറയുന്നു എന്ന വിഷയമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആളുകളുടെ ഫോളോവേഴ്സിന്റെ എണ്ണം പകുതിയോ അതിൽ താഴെയോ ആയി കുറഞ്ഞിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. മാർക്ക് സക്കർബർ​ഗിന്റെ ഫോളോവേഴ്സിലും വൻ കുറവാണ് സംഭവിച്ചിരിക്കുന്നത്. 100 മില്യണിൽ നിന്നും ഒറ്റ രാത്രി കൊണ്ട് 9,993 എന്ന സംഖ്യയിലേക്ക് സക്കർബർ​ഗിന്റെ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞു. ബ​ഗ് മൂലമാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നതെന്നാണ് പലരും സംശയിക്കുന്നത്. 


Also Read: Xiaomi 12T Series : "120 വാട്ട്സ് ഫാസ്റ്റ് ചാർജിങും 200 മെഗാപിക്സൽ ക്യാമറയും"; ശ്രദ്ധ നേടി ഷയോമി 12 ടി ഫോണുകൾ


 


ഈ ആഴ്ച ആദ്യം യു‌എസ്‌എയിലെ നിരവധി വലിയ മാധ്യമങ്ങളുടെ ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ പെട്ടെന്ന് ഇടിവുണ്ടായിരുന്നു. ഇത് പല അഭ്യൂഹങ്ങൾക്കും വഴിവെച്ചിരുന്നു. വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കുന്നതിനാണ് ഇതെന്നുള്ള അഭ്യൂഹങ്ങളാണുണ്ടായത്. 


അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോമായ CrowdTangle-ൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, ഹഫിംഗ്ടൺ പോസ്റ്റ്, ദി ഹിൽ, യുഎസ്എ ടുഡേ, ന്യൂയോർക്ക് പോസ്റ്റ്, ന്യൂസ് വീക്ക് എന്നിവയുടെയെല്ലാം ഫോളോവേഴ്‌സ് ഒക്ടോബർ മൂന്ന്, നാല് തീയതികളിൽ കുറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.