ന്യൂഡൽഹി: ഏറെ നേരം തടസ്സപ്പെട്ടതിന് ശേഷം ലോകത്തെ പ്രധാന സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്ക്(Facebook), വാട്‌സ് ആപ്പ് (Whats app), ഇന്‍സ്റ്റഗ്രാം (Instagram) എന്നിവയുടെ സേവനം ലഭിച്ചു തുടങ്ങി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഇന്ത്യയില്‍ ഫേസ്ബുക്കിന്റെയും (Facebook) സഹോദര സ്ഥാപനങ്ങളായ വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെയും പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതിനെ തുടർന്ന് ലോകത്തെ വിവിധ കോണുകളില്‍ നിന്നും ആക്ഷേപമുയര്‍ന്നതോടെ ട്വിറ്ററില്‍ വിശദീകരണവുമായി ഫേസ്ബുക്കും രംഗത്തെത്തിയിരുന്നു.


Also Read: Facebook, Instagram, WhatsApp എല്ലാത്തിന്റെയും പ്രവർത്തനം നിലച്ചു


പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടന്‍ തിരിച്ചെത്തുമെന്ന് ഫേസ്ബുക്ക് അറിയിച്ചെങ്കിലും ഏതാണ്ട് ആറ്-ഏഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. വാട്‌സ് ആപ്പിന് (WhatsApp) ചിലര്‍ക്ക് ഇപ്പോഴും പ്രശ്‌നങ്ങള്‍ നേരിടുന്നതായും റിപ്പോര്‍ട്ടുണ്ട്. 


ലാഭം നേടാനായി വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും ഫേസ്ബുക്കും ഉപകമ്പനികളും പരത്താൻ ശ്രമിക്കുന്നുവെന്ന ഒരാളുടെ വെളിപ്പെടുത്തലിന് ശേഷമാണ് പ്രവര്‍ത്തനം നിലച്ചതെന്നാണ് സൂചന.


ഈ വെളിപ്പെടുത്തിന് ശേഷം ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ കുറവ് വന്നിരുന്നു. മാത്രമല്ല ഫേസ്ബുക്കിന്റെ ഓഹരി വിലയില്‍ അഞ്ച് ശതമാനം ഇടിവും നേരിട്ടു. 


Also Read: Server Down : ഫേസ്ബുക്കും വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും പണി മുടക്കി, ട്വിറ്ററിലേക്ക് ആളുകളുടെ ഒഴുക്ക്, പിന്നാലെ ട്രോളും


ഫേസ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ദിനമാണ് കടന്നുപോയതെന്നും കമ്പനിയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണ് തടസ്സം നേരിടാന്‍ കാരണമെന്നും അട്ടിമറി സാധ്യത നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്ധര്‍ക്ക് സംശയമുണ്ട്. എന്നാല്‍ തടസ്സത്തിന്റെ ശരിക്കുള്ള കാരണമെന്താണെന്ന് ഫേസ്ബുക്ക് ഇതുവരെ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. 


വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും (Instagram) മെസഞ്ചറുമടക്കം ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം ഒരുമിച്ച് നിലച്ചപ്പോൾ ഇന്റര്‍നെറ്റ് തകരാറാണോ എന്ന സംശയമായിരുന്നു പലർക്കും. വാട്‌സാപ്പില്‍ മെസേജ് പോകുന്നില്ല, സ്റ്റാറ്റസ് ലോഡാവുന്നില്ല, എഫ്ബി പോസ്റ്റും ചെയ്യാനാകുന്നില്ല  സാഹചര്യം വന്നപ്പോഴാണ് ആളുകൾ  ശ്രദ്ധിച്ചത്. 


Also Read: Kerala Rain Alert: ഇന്നും സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ Red Alert പ്രഖ്യാപിച്ചു 


ഒടുവിൽ സാങ്കേതിക പ്രശ്‌നം നേരിടുണ്ടെന്ന് ട്വീറ്റുകള്‍ വന്നതോടെയാണ് ഫേസ്ബുക്കിന്റെ കീഴിലുള്ള എല്ലാ ആപ്പുകളും കൂട്ടത്തോടെ പണിമുടക്കിയതാണെന്ന് വ്യക്തമായത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.