Facebook: ഫെയ്സ്ബുക്കിൽ കുത്തും കോമയും ഇട്ടാൽ റീച്ച് കൂടുമോ; എന്താണ് സത്യാവസ്ഥ?
Facebook algorithm: ഫെയ്‌സ്ബുക്കിന്റെ അല്‍ഗോരിതം മാറിയെന്നും ഇനിമുതല്‍ 25 പേരുടെ പോസ്റ്റുകള്‍ മാത്രമേ കാണാന്‍ കഴിയൂ എന്നുമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്
ഒരിവേളയ്കക്ക് ശേഷം ഫെയ്സ്ബുക്കിൽ വീണ്ടും കുത്തും കോമയും സജീവമാവുകയാണ്. ഫെയ്‌സ്ബുക്കിന്റെ അല്‍ഗോരിതം മാറിയെന്നും ഇനിമുതല്‍ 25 പേരുടെ പോസ്റ്റുകള്‍ മാത്രമേ കാണാന്‍ കഴിയൂ എന്നുമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 2017ലാണ് ഈ കുത്തും കോമയും ആദ്യമായി വരുന്നത്. പിന്നീട് 2020ൽ വന്നു. ഇപ്പോൾ വീണ്ടും ആരോ ഈ പോസ്റ്റ് കുത്തിപ്പൊക്കി.
സത്യാവസ്ഥ എന്തെന്നറിയാതെ നമ്മളിൽ പലരും ഇത് വ്യാപകമായി പ്രചരിപ്പിക്കുകയാണ്. വ്യാജ പോസ്റ്റിനൊപ്പം പ്രചരിക്കുന്ന വാക്കാണ് അൽഗോരിതം. ഒരാളുടെ ഇഷ്ട വിഷയങ്ങള്‍ അടങ്ങിയ പോസ്റ്റുകള്‍, ജനപ്രീതി നേടി പോസ്റ്റുകൾ ഒക്കെ ആദ്യം കാണാൻ സാധിക്കുന്ന രീതിയിലാണ് ഫേസ്ബുക്ക് അല്‍ഗോരിതം സെറ്റ് ചെയ്തിരിക്കുന്നത്. കുത്ത്, കോമ തുടങ്ങിയവ ആവശ്യപ്പെട്ടുകൊണ്ടുള്ള നമ്മുടെ പോസ്റ്റില്‍ നമുക്ക് മറുപടി തരുന്നവര്‍ നമ്മുടെ അടുത്ത പോസ്റ്റ് കൃത്യമായി കാണും. എന്നാല്‍ പിന്നീടുള്ള പോസ്റ്റുകള്‍ ഒരു പക്ഷേ അവര്‍ കാണണമെന്നില്ല എന്നതാണ് വാസ്തവം.
ALSO READ: ഇനി ഷോർട്സിൽ നിന്നും വരുമാനം; കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് കൂടുതൽ വരുമാനം നേടാൻ അവസരം
2018 മുതല്‍ ഫേസ്ബുക്ക് അല്‍ഗോരിതം ഏറെക്കുറെ ഇങ്ങനെ തന്നെയാണ്. ഒരു ദിവസം ഹായ് ഇട്ടതുകൊണ്ടോ കുത്തിട്ടത് കൊണ്ടോ ഒരു വ്യക്തിയുടെ പോസ്റ്റുകള്‍ നമ്മള്‍ കാണണമെന്നില്ല. പ്രധാനപ്പെട്ട ന്യൂസ് ഫീഡുകള്‍ മാത്രമാണ് അല്ലെങ്കിലും നമുക്ക് കാണാന്‍ കഴിയുക. എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് നമുക്ക് വാശിപിടിക്കാനും കഴിയില്ല. നമുക്ക് കേള്‍ക്കാനും കാണാനും കൂടുതല്‍ താല്പര്യമുള്ളവരെ ഫില്‍റ്റര്‍ ചെയ്താണ് ഫേസ്ബുക്ക് കാണിക്കുക. കൂടുതല്‍ സംവദിക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകള്‍ സ്വാഭാവികമായും ഫീഡുകളില്‍ മുന്നിട്ട് നില്‍ക്കുന്നു.
ഫെയ്‌സ്ബുക്ക് എങ്ങനെയാണ് ഒരു പോസ്റ്റ് നമുക്കു മുന്‍പിലേക്കെത്തിക്കുന്നത്? ആരാണ് പോസ്റ്റിട്ടത്? പോസ്റ്റിട്ടത് സുഹൃത്തോ സ്ഥിരമായി ഫോളോ ചെയ്യുന്ന പേജോ ആണോ, ഓപ്പണ്‍ചെയ്യുന്ന സമയം, ഇന്റര്‍നെറ്റ് കണക്ഷന്റെ വേഗം തുടങ്ങിയവ നോക്കിയശേഷം മാത്രമാണ് ഒരു പോസ്റ്റ് നമുക്ക് മുന്‍പിലേക്കെത്തിക്കുന്നത്. വ്യാജ വിവരങ്ങളെ ഒഴിവാക്കുന്ന തരത്തിലാണ് അൽഗോരിതം സെറ്റ് ചെയ്തിരിക്കുന്നതെന്ന ഫെയ്സ് ബുക്കിന്റെ അവകാശവാദമാണ് ഇവിടെ പൊളിയുന്നത്. ഇടവിട്ടിടവിട്ട് ഫേസ്ബുക്കില്‍ കറങ്ങിനടക്കുന്ന മെസേജ് ആണിത്. ഒരിടവേളക്ക് ശേഷം ഉറപ്പായും ഇനിയും പ്രത്യക്ഷപ്പെടും. പറഞ്ഞുവരുന്നത് ഈ കുത്തും കോമയും വെറുപ്പിക്കല്‍ കോപ്പി പേസ്റ്റ് ആണെന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...