ClubHouse ഫേക്ക് അക്കൗണ്ടുകൾ തനിക്ക് `Disturb` ആകുന്നുയെന്ന് സുരേഷ് ഗോപി, ഇനി ഇത് തുടർന്നാൽ ഗൗരവമായി കൈകാര്യം ചെയ്യുമെന്ന് താരം
അടുത്തിടെ മലയാളത്തിലെ നിരവിധി താരങ്ങളുടെ പേരിൽ നിരവധി ഫേക്ക് അക്കൗണ്ടുകൾ ഉണ്ടായിരിക്കുന്നത്. അവ എല്ലാം പല താരങ്ങളുടെ ഫേക്ക് അക്കൗണ്ടുകളാണ് അറിയിച്ചിട്ടുണ്ട്.
Kochi : കേരളത്തിൽ ജനപ്രിയമായി കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ സോഷ്യൽ മീഡിയ പ്ലറ്റ്ഫോമാണ് ക്ലബ്ഹൗസ് (ClubHouse). പ്രമുഖരുൾപ്പടെ ഇതിനോടകം നിരവധി പേരാണ് ക്ലബ്ഹൗസിൽ ചേർന്നിരിക്കുന്നത്. എന്നാൽ സെലിബ്രേറ്റികളെല്ലാം ക്ലബ്ഹൗസിൽ ഇല്ല എന്നൊരു കാര്യം കൂടി എല്ലാവരും ഓർക്കണം. അങ്ങനെ ഇരിക്കെ നടനും രാജ്യസഭ എംപിയുമായി സുരേഷ് ഗോപിയുടെ (Suresh Gopi) പേരിലും ഒരു അക്കൗണ്ട് കാണാൻ ഇടയായി.
അടുത്തിടെ മലയാളത്തിലെ നിരവിധി താരങ്ങളുടെ പേരിൽ നിരവധി ഫേക്ക് അക്കൗണ്ടുകൾ ഉണ്ടായിരിക്കുന്നത്. അവ എല്ലാം പല താരങ്ങളുടെ ഫേക്ക് അക്കൗണ്ടുകളാണ് അറിയിച്ചിട്ടുണ്ട്. അതുപോലെ കുറച്ച് ഫേക്ക് അക്കൗണ്ടാണ് നടൻ സുരേഷ് ഗോപിയുടെ പേരിൽ ക്ലബ്ഹൗസിൽ നിർമിച്ചിരിക്കുന്നു.
ALSO READ : ClubHouse സംസാരിക്കാൻ ഒരു ഇടം, ശരിക്കും എന്താണ് ഈ ക്ലബ് ഹൗസ്?
എന്നാൽ ഇത് സുരേഷ് ഗോപി അൽപം കാര്യമായിട്ടാണ് എടുത്തിരിക്കുന്നത്. തന്നെ ഇത് ഡിസ്റ്റേർബ് ചെയ്തു എന്നാണ് താരം സോഷ്യൽ മീഡിയയിൽ പങ്കെവെച്ചിരിക്കുന്ന കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ പേരിൽ തെറ്റിധരിപ്പിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ശബ്ദം അനകരിച്ച് ആൾമാറാട്ടം നടത്തുന്നത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഇനി ഇതുപോലെയുള്ള മണ്ടത്തരങ്ങളെ ഗൗരവമായി കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം തന്റെ കുറിപ്പിൽ അറിയിക്കുന്നണ്ട്. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളുടെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ക്ലബ്ഹൗസിലെ ഫേക്ക് ഐഡികളെ കുറിച്ച് ആദ്യം പാരാതിപ്പെട്ടത് ദുൽഖർ സൽമാനാണ്. പിന്നീലെ പൃഥ്വിരാജും, അസിഫ് അലിയും, നിവിൻ പോളിയും. ടൊവിനോ തോമസും തങ്ങൾക്ക്ല ക്ലബ്ഹൗസിൽ അക്കൗണ്ടില്ല എന്നറിയിച്ച് രംഗത്തെത്തിയുരുന്നു.
ALSO READ : ClubHouse ൽ ഇല്ല, തങ്ങളുടെ പേരിലുള്ള അകൗണ്ടുകൾ ഫേക്കെന്ന് പൃഥ്വിരാജും ദുൽഖർ സൽമാനും
എന്താണ് ക്ലബ് ഹൗസ്?
സെമിനാർ, അല്ലെങ്കിൽ കുറച്ചു പേർ കൂട്ടം കൂടി നിൽക്കന്ന സംസാര സദസ്, ചർച്ച വേദികൾ അങ്ങനെ ഇത്തരത്തിലുള്ള ചർച്ചകൾ നടക്കുന്ന സാഹചര്യങ്ങകൾ വൃഛ്വൽ മേഖലയിലേക്ക് കൊണ്ടുവന്നാൽ എങ്ങനെ ഇരിക്കും അതാണ് ക്ലബ് ഹൗസ്. ചുരുക്കിത്തിൽ പറഞ്ഞാൽ ചില മാറ്റങ്ങൾ ഒക്കെ വരുത്തി ട്വിറ്റർ ഒരു പോഡ്കാസ്റ്റ് ഫീച്ചറിലേക്ക് മാറിയാൽ എങ്ങനെയാകുമോ അതാണ് ക്ലബ് ഹൗസ്.
പക്ഷെ അതൊരു ട്വിറ്റർ പോലെ ഓപ്പണല്ല, ഒരു റൂമാണ്. പക്ഷെ ആ റൂമിൽ പങ്കാളികളാകാനും സാധിക്കും. എന്നാൽ ആർക്കും കയറി എന്തും പറയാമെന്നല്ല. അവിടേം കുറച്ച് കാര്യങ്ങൾ ഒക്കെയുണ്ട്.
ലൂഡോ കളിക്കുന്നവക്കറിയാം, കളിക്കാനായി നമ്മുടെ സുഹൃത്തക്കളുമായി ഒരു റൂം ക്രിയേറ്റ് ചെയ്യും. ബാക്കിയുള്ളവക്ക് ഐഡി കൊടുത്ത് അതിലേക്ക ക്ഷെണിക്കും. ഇതു അതുപോലെ തന്നെ പക്ഷെ കുറച്ചും കൂടി വലുതാണ് ഓപ്പണുമാണ്. 5000 പേരെ വരെ ഉൾപ്പെടുത്തി റൂ ക്രിയേറ്റ് ചെയ്യാം. റൂ ക്രിയേറ്റ് ചെയ്യുന്ന ആളാണ് അതിന്റേ മോഡറേറ്റർ. ഇൻവൈറ്റ് ലഭിച്ച് റൂമിൽ പ്രവേശിക്കുന്ന എല്ലാവർക്കും ചർച്ചയിൽ പങ്കെടുക്കാം.
ALSO READ : ClubHouse ൽ മലയാളികളുടെ വൻ തിരക്ക്, ആപ്പ് പണിമുടക്കി
എന്നാൽ അവിടെ മാത്രമല്ല കാര്യം ഇപ്പോൾ ഒരു സെമിനാർ സംഘടിപ്പിക്കുകയായിരിക്കാം. അപ്പോൾ റൂമിൽ ആർക്കൊക്കെ സംസാരിക്കാമെന്ന് മോഡറേറ്റർക്ക് മാത്രം നിശ്ചിയിക്കാം. ബാക്കിയുള്ളവർ സ്രോതാക്കളായി തന്നെ തുടരാനെ സാധിക്കു. ഇനി നിങ്ങൾക്ക് കുറച്ച് സ്വകാര്യത വേണമെങ്കിൽ ക്ലോസ്ഡ് റൂമിനിള്ള സൗകര്യം ക്ലബ് ഹൗസിൽ ഉണ്ട്.
ശരി എന്നുവച്ചാൽ ഇവർ സംസാരിക്കുന്നതിനിടയിൽ എന്തെങ്കിലും കമന്റിടാം എന്ന് കരുതിയാൽ അതിന് സാധിക്കില്ല. ക്ലബ് ഹൗസിൽ വോയ്സ് ചാറ്റ് (ചാറ്റ് എന്ന് പറയാൻ പറ്റില്ല) സർവീസ് മാത്രമേ ഉള്ളൂ. ടെക്സ്റ്റ് മസേജുകളോ മറ്റുമൊന്നും പങ്കുവാക്കാൻ സാധിക്കില്ല. അതുകൊണ്ട് ഈ ആപ്പിനെ ഇൻസ്റ്റന്റ് മെജേസിങ് ആപ്ലിക്കേഷൻ വിഭാഗത്തിൽ കൂട്ടാനും സാധിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...