ചന്ദ്രന്റെ ശിലാകഷണം ലേലത്തിന്... വിറ്റത് 25 ലക്ഷം ഡോളറിന്!!
ലണ്ടനിലെ ലേലവില്‍പ്പന സ്ഥാപനമായ ക്രിസ്റ്റീസില്‍ നടന്ന സ്വകാര്യ ലേലത്തിലാണ് പറക്കഷണം ഇത്രയും വിലയ്ക്ക് വിറ്റുപോയത്.
ലണ്ടൻ: ചന്ദ്രനിൽ നിന്ന് ഭൂമിയിൽ പതിച്ച ചാന്ദ്ര ഉൽക്കാ ശിലാകഷണം ലേലം ചെയ്തു. 25 ലക്ഷം ഡോളറിനാണ് അതായത് ഏകദേശം 18 കോടി രൂപയ്ക്കാണ് ലേലം ചെയ്തത്.
ലണ്ടനിലെ ലേലവില്‍പ്പന സ്ഥാപനമായ ക്രിസ്റ്റീസില്‍ നടന്ന സ്വകാര്യ ലേലത്തിലാണ് പറക്കഷണം ഇത്രയും വിലയ്ക്ക് വിറ്റുപോയത്. ധൂമകേതുക്കളുമായോ, ഛിന്ന ഗ്രഹങ്ങളുമായോ കൂട്ടിയിടിച്ചതിനെ തുടർന്ന് വീണ ചന്ദ്രോപരിതലത്തിന്റെ ഭാഗം സഹാറ മരുഭൂമിയില്‍ നിന്നുമാണ് ലഭിച്ചത്. ഈ ശിലാകഷണത്തിന് 13.5 കി.ഗ്രാം ഭാരമുണ്ട്.
Also read: തിരോധാനം: അഭ്യൂഹങ്ങൾക്കിടയിലും കിമ്മിന്റെ ഉല്ലാസ നൗകകൾ കടലോര റിസോർട്ടിൽ!!
എന്‍ഡബ്ല്യുഎ 12691 എന്ന പേരിൽ അറിയപ്പെടുന്ന ഈ ഉൽക്കാശില ഭൂമിയിൽ നിന്നും ലഭിച്ച അഞ്ചാമത്തെ വലിയ ഉൽക്കാ ശിലയാണ്. ചന്ദ്രനില്‍ നിന്ന് 650 കിഗ്രാം ഭാരമുള്ള പാറക്കഷണങ്ങളും ഭൂമിയിലെത്തിയിട്ടുണ്ട്. സഹാറയില്‍ നിന്ന് ലഭിച്ച ശില പല കൈകളില്‍ മാറിമറിഞ്ഞ് യു.എസിലെ അപ്പോളോ സ്‌പേസ് മിഷന്‍സ് ടു ദ മൂണിലെത്തിച്ചപ്പോഴാണ് ശിലാകഷണം ചന്ദ്രന്റ ഭാഗമാണെന്ന് തിരിച്ചറിഞ്ഞത്.
ഭൂമിക്കപ്പുറമുള്ള മറ്റൊരു ലോകത്തു നിന്നുള്ള ഒരു സാധനം കൈകള്‍ കൊണ്ടു തൊടുമ്പോള്‍ നമുക്കത് അവിസ്മരണീയമാണെന്ന് ക്രിസ്റ്റീസ് മേധാവി ജയിംസ് ഹിസ്ലോപ് പറഞ്ഞു.