5G and Flight Service : രാജ്യത്ത് 5ജി തരംഗം വിമാന സർവീസുകളെ ബാധിക്കില്ലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്
2022-2023 സാമ്പത്തിക വർഷത്തിൽ ടെലികോം കമ്പനികൾ രാജ്യത്ത് 5G കണക്റ്റിവിറ്റി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
New Delhi : ഇന്ത്യയിൽ 5ജി സ്‌പെക്‌ട്രത്തിന് വേണ്ടിയുള്ള ലേലം ഇന്ത്യൻ സർക്കാർ 2022 ൽ നടത്താൻ ഒരുങ്ങുകയാണ്. 2022-2023 സാമ്പത്തിക വർഷത്തിൽ ടെലികോം കമ്പനികൾ രാജ്യത്ത് 5G കണക്റ്റിവിറ്റി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 ഓട് കൂടി രാജ്യത്ത് 5ജി കണക്റ്റിവിറ്റി പൂർണ തോതിൽ എത്തിക്കാൻ കഴിയുമെന്നാണ് അനുമാനിക്കുന്നത്.
അതേസമയം 5 ജി തരംഗം വിമാന സർവീസുകളെ തരംഗത്തെ ബാധിക്കുമെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ രാജ്യത്ത് 5ജി സർവീസുകൾ ആരംഭിക്കുമ്പോൾ ഇതിന്റെ തരംഗങ്ങൾ വിമാന സർവീസുകളെ ബാധിക്കില്ലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. അമേരിക്കയിലെ പഴയ വിമാനങ്ങളുടെ ആൾട്ടിമീറ്ററുകളുടെ തരംഗം 5G സേവനങ്ങൾക്ക് ഉപയോഗിക്കുന്ന തരംഗത്തിന് സമാനമാണ്. ഇതാണ് ഈ തരംഗങ്ങൾ വിമാന സർവീസുകളെ ബാധിക്കുമോയെന്ന ആശങ്കപ്പെടാൻ കാരണം.
ALSO READ: Twitter Updates| ഇത് അറിഞ്ഞോ? ട്വിറ്ററിൽ ഇനി വോയിസ് മെസ്സേജും അയക്കാം ഇങ്ങിനെ
എന്നാൽ ഇന്ത്യയിൽ ലേലം ചെയ്യാൻ ഒരുങ്ങുന്ന 5ജി സർവീസുകളുടെ തരംഗങ്ങൾ, വിമാന സർവീസുകളുടെ ആൾട്ടിമീറ്ററുകളിൽ നിന്നും വ്യത്യസ്തമാണ്. അതിനാൽ തന്നെ രാജ്യത്ത് 5ജി സർവീസുകൾ ആരംഭിക്കുന്നത് വിമാന സർവീസുകളെ ബാധിക്കില്ലെന്ന് കേന്ദ്ര ഐടി മന്ത്രി ഇ ടി ടെലികോമിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ALSO READ: BSNL Prepaid Plan: അടിപൊളി പ്ലാനുമായി ബിഎസ്എൻഎൽ, ദിവസേന ലഭിക്കും 3GB ഡാറ്റ
ഒരു നിശ്ചിത തലത്തിന് മുകളിലുള്ള ഉയരം നിർണ്ണയിക്കാനാണ് വിമാനങ്ങൾ ആൾട്ടിമീറ്റർ ഉപയോഗിക്കുന്നത്. യുഎസിൽ, വിമാനത്തിൽ ഉപയോഗിക്കുന്ന ആൾട്ടിമീറ്റർ 4.2GHz നും 4.4GHz നും ഇടയിലുള്ള തരംഗത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് 3.3GHz മുതൽ 4.2GHz വരെയുള്ള തരംഗത്തിൽ വിന്യസിച്ചിരിക്കുന്ന സി-ബാൻഡിലെ 5G സിഗ്നലുകൾ മൂലം തടസപ്പെടാൻ സാധ്യതയുണ്ട്.
ഇതുകൊണ്ടാണ് കഴിഞ്ഞ മാസം യുഎസിലേക്കുള്ള എട്ട് വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കിയത്. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേറ്റർ (എഫ്എഎ) ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇന്ത്യയിലുള്ള വിമാനങ്ങൾക്ക് ഈ പ്രശ്നം ഉണ്ടാകില്ലെന്നാണ് മന്ത്രി അശ്വിനി വൈഷണവ് ഇപ്പോൾ വ്യക്തമമാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...