Flipkart Big Billion Days 2023 Date: എന്നാരംഭിക്കും ബിഗ് ബില്യൺ ഡേയ്‌സ്? സ്മാർട്ട് ഫോണുകളുടെ കിഴിവുകൾ പുറത്തു വിടുന്ന തീയ്യതികൾ ഇതാ
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് 2023 വിൽപ്പനയ്‌ക്ക് മുന്നോടിയായി, 10 ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട്‌ഫോണുകൾക്കായുള്ള മൈക്രോസൈറ്റ് കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു
അടുത്ത മാസം ആദ്യമായിരിക്കും ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് ആരംഭിക്കുന്നത്. സ്‌മാർട്ട്‌ഫോണുകൾ, ഇലക്‌ട്രോണിക്‌സ്, ആക്‌സസറികൾ, സ്‌മാർട്ട് ടിവികൾ, സ്‌മാർട്ട് വീട്ടുപകരണങ്ങൾ എന്നിവയ്‌ക്ക് മികച്ച ഡീലുകളും കിഴിവുകളും സെയിലിൽ ലഭിക്കും. ഫ്ലിപ്കാർട്ടും ആമസോണും സാധാരണയായി ഒരുമിച്ചാണ് വിൽപ്പന പ്രഖ്യാപിക്കുന്നത്. അതേസമയം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഒക്ടോബർ 10 ന് ആരംഭിക്കും. എന്നാൽ ഫ്ലിപ്പ്കാർട്ട് ഇതുവരെ തങ്ങളുടെ സെയിൽ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് 2023 വിൽപ്പനയ്‌ക്ക് മുന്നോടിയായി, 10 ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട്‌ഫോണുകൾക്കായുള്ള മൈക്രോസൈറ്റ് കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. ഇവയ്ക്ക് വിൽപ്പന സമയത്ത് വലിയ കിഴിവിൽ ഫോണുകൾ ലഭ്യമാകും.ഇതനുസരിച്ച്, മോട്ടറോള ഹാൻഡ്‌സെറ്റുകളുടെ കിഴിവ് സെപ്റ്റംബർ 28 ന് വെളിപ്പെടുത്തും, അതേസമയം Vivo , Infinix , Nothing സ്മാർട്ട്‌ഫോണുകളുടെ ഓഫറുകൾ യഥാക്രമം 29,30, 02 തീയ്യതികളിലായിരിക്കും പ്രഖ്യാപിക്കുന്നത്. എന്നാൽ സാംസങ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഒക്ടോബർ 3 വരെ കാത്തിരിക്കേണ്ടി വരും
Poco , Google Pixel , Realme , Xiaomi , Oppo എന്നിവയ യഥാക്രമം ഒക്ടോബർ 5, ഒക്ടോബർ 6, ഒക്ടോബർ 7, ഒക്ടോബർ 8 തീയതികളിലായിരിക്കും ഓഫറുകൾ പുറത്തു വിടുന്നത്. ഇതിനൊപ്പം ഡിസ്‌കൗണ്ട് നിരക്കിൽ വാങ്ങാൻ ലഭ്യമാകുന്ന മറ്റ് സ്മാർട്ട്‌ഫോണുകളിൽ Samsung Galaxy Z Flip 5 , Galaxy Z Fold 5 എന്നിവയും Moto G54 5G , Realme C51 , Realme C53, Infinix Zero 30 5G , Samsung Galaxy F34 5G എന്നിവയും ഉൾപ്പെടുന്നു.
ഗൂഗിൾ പിക്സൽ 18,999 രൂപയ്ക്ക് വാങ്ങാൻ പറ്റുമോ?
ഗൂഗിൾ സ്മാർട്ട് ഫോൺ സീരിസിലെ ഗൂഗിൾ Pixel 6a 18,999 രൂപക്കായിരിക്കും വിൽപ്പനക്ക് എത്തുന്നത്. 24,999 രൂപയാണ് ഫോണിൻറെ വില. ബിഗ് ബില്യൺ ഡേയ്‌സ് 2023 വിൽപ്പനയിൽ 6 എ 18,999 രൂപയ്ക്ക് ലഭ്യമാകും. ഇതോടൊപ്പം നിങ്ങൾക്ക് 3,000 രൂപയുടെ ബാങ്ക് ഓഫറും ലഭിക്കും. കൂടാതെ 3,500 പ്രീപെയ്ഡ് ഓഫറും കിട്ടും ഇതോടെ 20,000 രൂപയിൽ താഴെ വില കുറയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...