ന്യൂഡൽഹി: നിങ്ങളൊരു സാംസങ് ആരാധകനാണെങ്കിൽ ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ ഇതാ സാംസങ്ങ് ഫോണുകൾക്ക് ഗംഭീര ഒാഫർ. 57 ശതമാനം വരെ കിഴിവിൽ നിങ്ങൾക്ക് ഫോൺ വാങ്ങാനാകും.ഈ സ്മാർട്ട്ഫോണുകളിൽ പലതും പകുതി വിലയ്ക്ക് വീട്ടിലെത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

Samsung Galaxy S22 Ultra 5G
വില - 1,31,99 രൂപ
ഡിസ്കൗണ്ട് വില - 1,09,999 രൂപ


സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്‌ഫോണായ Samsung Galaxy S22 Ultra 5G വാങ്ങുമ്പോൾ ഏകദേശം 22,000 രൂപ കിഴിവുണ്ട്.ഫോൺ നിലവിൽ സ്റ്റോക്കില്ല. എന്നാൽ സെപ്റ്റംബർ 23 മുതൽ ആരംഭിക്കുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ ഫോൺ വിൽപ്പനയ്‌ക്ക് ലഭ്യമാക്കും.


സ്പെസിഫിക്കേഷനുകൾ


12 ജിബി റാമും 256 ജിബി സ്റ്റോറേജ് ഓപ്ഷനുമായാണ് ഫോൺ വരുന്നത്. 6.8 ഇഞ്ച് ക്വാഡ് HD+ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 108എംപിയുടെ പ്രധാന ക്യാമറയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഇതിന് പുറമെ 12MP + 10MP + 10MP ക്യാമറയും നൽകിയിട്ടുണ്ട്. ഇതിന് പുറമെ 40എംപി ക്യാമറയും മുൻവശത്ത് ലഭിക്കും. പവർ ബാക്കപ്പിനായി 5000 mAh ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. Qualcomm Snapdragon 8 Gen 1 ചിപ്‌സെറ്റ് പിന്തുണ ഫോണിൽ നൽകിയിരിക്കുന്നു.


Samsung Galaxy F23 5G


വില - 23,999 രൂപ
വിലക്കിഴിവിന് ശേഷമുള്ള വില - 13,499 രൂപ


സാംസങ് ഗ്യാലക്സി എഫ്23 5G സ്മാർട്ട്‌ഫോണിന്റെ വില 23,999 രൂപയാണ്. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ 13,499 രൂപയ്ക്ക്  ഇത് വാങ്ങാം. ഫോൺ വാങ്ങുമ്പോൾ ആക്‌സിസ് ബാങ്ക് കാർഡിന് 10 ശതമാനം കിഴിവ് ഓഫർ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഐസിഐസിഐ ബാങ്കിനും 10 ശതമാനം കിഴിവ് ലഭിക്കും. ഇതിന് പുറമെ 12,980 രൂപ കിഴിവ് നൽകുന്നുണ്ട്.


സ്പെസിഫിക്കേഷനുകൾ


സാംസങ് ഗ്യാലക്സി F23 5G സ്മാർട്ട്‌ഫോണിന് 6 ജിബി റാമും 128 ജിബി സ്റ്റോറേജ് പിന്തുണയും ഉണ്ട്. 1 ടിബിയുടെ വെർച്വൽ റാം പിന്തുണ ഫോണിൽ നൽകിയിട്ടുണ്ട്. 6.6 ഇഞ്ച് ഫുൾ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. സാംസങ് ഗാലക്‌സി എഫ് 23 5 ജി സ്മാർട്ട്‌ഫോണിൽ 50 എംപി പ്രധാന ക്യാമറ നൽകിയിട്ടുണ്ട്. ഇതിന് പുറമെ 8എംപി, 2എംപി ക്യാമറകൾ നൽകിയിട്ടുണ്ട്. 8എംപി ക്യാമറയാണ് ഫോണിന്റെ മുൻവശത്ത് നൽകിയിരിക്കുന്നത്. പവർ ബാക്കപ്പിനായി 5000 mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. Qualcomm Snapdragon 750G ചിപ്‌സെറ്റ് പിന്തുണയായി നൽകിയിരിക്കുന്നു.


Samsung Galaxy S22 Plus 5G


വില - 1,01,999 രൂപ
കിഴിവിന് ശേഷമുള്ള വില 69,999 രൂപ


സാംസങ് ഗ്യാലക്സി S22 Plus 5G യുടെ വില 1,01,999 രൂപയാണ്. എന്നാൽ ഡിസ്‌കൗണ്ടിന് ശേഷം 69,999 രൂപയ്ക്ക് ഫോൺ വാങ്ങാം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ 10,000 രൂപ കിഴിവ് നൽകുന്നുണ്ട്. 19,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും നൽകുന്നുണ്ട്.


സ്പെസിഫിക്കേഷനുകൾ


ക്വാൽകോം സ്നാപ് ഡ്രാഗൺ 8 Gen 1 പ്രോസസർ ആണ് സാംസങ് ഗാലക്‌സി S22 പ്ലസ് 5G സ്മാർട്ട്‌ഫോണിൽ സപ്പോർട്ട് ചെയ്യുന്നത്.8 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനും ഫോണിന് നൽകിയിട്ടുണ്ട്. 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 50എംപിയുടെ പ്രധാന ക്യാമറയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഇതിന് പുറമെ 12എംപി, 10എംപി ക്യാമറകളും നൽകിയിട്ടുണ്ട്. 10എംപി ക്യാമറ പിന്തുണ മുൻവശത്ത് ലഭ്യമാണ്. പവർ ബാക്കപ്പിനായി 4500എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.