Flipkart Republic Day Sale 2024 | എന്തെങ്കിലും വാങ്ങണമെങ്കിൽ ഇപ്പോളാകാം, വരുന്നു ഫ്ലിപ്പ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് പുറമെ, ഐസിഐസിഐ ബാങ്ക് അക്കൗണ്ട് ഉടമകൾക്കും സെയിലിൽ വലിയ ആനുകൂല്യം ലഭിക്കും
ജനപ്രിയ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ട് തങ്ങളുടെ റിപ്പബ്ലിക്ക് ഡേ സെയിലിന് ഒരുങ്ങുകയാണ്. അധികം താമസിക്കാതെ തന്നെ ഫ്ലിപ്പ്കാർട്ടിൽ സെയിൽ ലൈവാകും. നിലവിലെ റിപ്പോർട്ട് പ്രകാരം ജനുവരി 14 ന് ആരംഭിക്കുന്ന സെയിൽ ജനുവരി 19 വരെ ഉണ്ടാവും.
ഈ സെയിൽ കാലയളവിൽ നിങ്ങൾക്ക് നിരവധി ഉൽപ്പന്നങ്ങൾക്ക് No Cost EMI ലഭിക്കും കൂടാതെ SuperCoins വഴി അധിക കിഴിവുകളും ലഭിക്കും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി പണമടച്ചാൽ ഉപഭോക്താക്കൾക്ക് 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക് കിട്ടും.
ഐസിഐസിഐ ബാങ്ക് ഉപയോക്താക്കൾക്ക് നേട്ടം
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് പുറമെ, ഐസിഐസിഐ ബാങ്ക് അക്കൗണ്ട് ഉടമകൾക്കും സെയിലിൽ വലിയ ആനുകൂല്യം ലഭിക്കും. ഐസിഐസിഐ ബാങ്കിന്റെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ കാർഡ് രഹിത ഇഎംഐ ഇടപാടുകളിൽ പല ഉൽപ്പന്നങ്ങളിലും 10% ഇൻസ്റ്റൻറ് ക്യാഷ്ബാക്ക് ആനുകൂല്യം ലഭ്യമാണ്. പിന്നീട് പണമടയ്ക്കാൻ ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് പേ ലേറ്റർ സേവനം ഉപയോഗിക്കാനും കഴിയും.
കൂടുതൽ കിഴിവ്
വിൽപ്പന സമയത്ത് ഓരോ 4 മണിക്കൂറിലും റോക്കറ്റ് ഡീലുകൾ പ്രഖ്യാപിക്കും, ഇത് കൂടാതെ നിരവധി ഉൽപ്പന്നങ്ങൾ ഫ്ലാറ്റ് പ്രൈസ് ഡീലുകളും ഏറ്റവും കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്യും. ഇതുകൂടാതെ, കൂടുതൽ വാങ്ങലുകൾക്ക് കൂടുതൽ ലാഭമുണ്ടാകും.
സ്‌മാർട്ട്‌ഫോണുകൾക്ക് വൻ വിലക്കിഴിവ്
പരിമിതമായ ബ്രാൻഡ് ഡീലുകൾ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും വൈകിട്ട് 4 മുതൽ രാത്രി 10 വരെയും ഉണ്ടാവും. ഫ്ലിപ്പ്കാർട്ട് പ്ലസ് ഉപയോക്താക്കൾക്ക് 24 മണിക്കൂർ മുമ്പ് സെയിലിൽ എൻട്രി ഉണ്ടാവും മിഡ്‌റേഞ്ച് മുതൽ പ്രീമിയം സ്മാർട്ട്‌ഫോണുകൾ ഏറ്റവും വലിയ വിലക്കിഴിവിൽ വിൽപ്പനയിൽ ലഭ്യമാകും. സാംസങ്, മോട്ടറോള, ആപ്പിൾ, ഗൂഗിൾ, റിയൽമി ഫോണുകൾക്ക് പ്രത്യേക ഓഫറുകൾ വിൽപ്പനയ്ക്ക്ക് ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.