Free Calls | സൗജന്യ കോളിങ്ങ് അവസാനിച്ചേക്കും, തീരുമാനമെടുക്കാൻ ട്രായ്
2008-ൽ ട്രായ് ഈ നിർദ്ദേശം ആദ്യം തിരികെ നൽകിയിരുന്നു. വിഷയത്തിൽ വാർത്താ വിനിമയ മന്ത്രാലയത്തിൻറെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.
ന്യൂഡൽഹി: വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉൾപ്പെടെ നിരവധി ആപ്ലിക്കേഷനുകളിൽ വോയ്‌സ്, വീഡിയോ കോളിംഗ് തികച്ചും സൗജന്യമാണ്. എന്നാൽ ഈ സൗകര്യം ഉടൻ അവസാനിച്ചേക്കുമെന്നാണ് സൂചന. ട്രായ് ആണ് പുതിയ നിർദ്ദേശം നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
ഇത് നടപ്പിലായാൽ ഉപയോക്താക്കൾക്ക് അത് വലിയ ബുദ്ധിമുട്ടായിരിക്കും. 2008-ൽ ട്രായ് ഈ നിർദ്ദേശം ആദ്യം തിരികെ നൽകിയിരുന്നു. വിഷയത്തിൽ വാർത്താ വിനിമയ മന്ത്രാലയത്തിൻറെ അഭിപ്രായം ട്രായ് ആരാഞ്ഞിട്ടുണ്ട്.
ഇന്റർനെറ്റിൽ ഇനി സൗജന്യ കോളുകൾ ഇല്ലേ?
നിലവിലെ സൂചനകൾ പ്രകാരം ഇനി മുതൽ ഫ്രീ കോളുകൾക്ക് തുക എടുക്കാൻ സാധ്യതയുണ്ട്. 2016-17-ൽ നെറ്റ് ന്യൂട്രാലിറ്റി എന്ന വിഷയം വാർത്തകളിൽ നിറഞ്ഞപ്പോഴാണ് ഈ വിഷയം വീണ്ടും ഉയർന്നത്. എങ്കിലും, ഇപ്പോൾ ഈ നിർദ്ദേശം DoT പരിഗണിക്കുന്നു.
ടെലികോം ഓപ്പറേറ്റർമാർ വളരെക്കാലമായി എല്ലാ ഇന്റർനെറ്റ് അധിഷ്‌ഠിത കോളിംഗ്, മെസേജിംഗ് സേവനങ്ങൾക്കും ഒരു ഏകീകൃത നിയമം ആവശ്യപ്പെടുന്നുണ്ട്. ലൈസൻസ് ഫീസും തുല്യമായി നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. സേവനത്തിന്റെ ഗുണനിലവാരവും സമാനമായിരിക്കണം.
ഇത് സംഭവിക്കുകയാണെങ്കിൽ, ഗൂഗിൾ ഡ്യുവോ, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് മെസഞ്ചർ, സിഗ്നൽ, ടെലിഗ്രാം എന്നിവയുൾപ്പെടെയുള്ള മറ്റ് ആപ്പുകളിൽ നിന്നുള്ള കോളുകൾക്കും ഉപയോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കും. ഈ സേവന താരിഫുകളും ചാർജുകളും എങ്ങനെ നടപ്പാക്കുമെന്നോ എത്ര തുക ഈടാക്കുമെന്നോ കണ്ടറിയണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...