Free Fire Ban | വീണ്ടും ആപ്പ് പൂട്ട്; ഫ്രീ ഫയർ ഉൾപ്പെടെ 53 ചൈനീസ് ആപ്പുകൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തി
Free Fire സിംഗപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗെയിമിങ് സോഫ്റ്റുവർ കമ്പനിയുടേതാണ്.
ന്യൂ ഡൽഹി : പബ്ജിക്ക് പിന്നാലെ ബാറ്റിൽ റോയൽ ഗെയിമായ ഫ്രീ ഫയറിന് വിലക്കേർപ്പെടുത്തി (Free Fire App Ban) കേന്ദ്രം. ഫീ ഫയറിന് പുറമെ 53 ചൈനീസ് ആപ്ലിക്കേഷനുകൾക്കും കേന്ദ്രം ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തി.
ബ്രൂട്ടി ക്യാം, ഫയൽ ഷെയറിങ്, ഡേറ്റിങ് എന്നീ വിഭാഗത്തിൽ പെടുന്ന 53 ആപ്ലിക്കേഷനുകൾക്കാണ് കേന്ദ്രത്തിന്റെ വിലക്ക് ലഭിച്ചരിക്കുന്നത്. മിക്ക ആപ്ലിക്കേഷനുകളും ടെൻസെന്റ്, ആലിബാബ, നെറ്റ്ഈസ് എന്ന ചൈനീസ കമ്പനികളുടെയാണ്.
ALSO READ : PUBG Lite: ഏപ്രിൽ 29 ഒാടെ പബ്ജി ലൈറ്റും പൂട്ടിക്കെട്ടും, യഥാർഥ പബജി തിരികെ എത്തുമോ?
അതേസമയം ഫ്രീ ഫയർ സിംഗപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗെയിമിങ് സോഫ്റ്റുവർ കമ്പനിയുടേതാണ്. 2021ൽ ഏറ്റവും കൂടുതൽ ഡൗൺലോഡുകൾ ലഭിച്ച ആപ്ലിക്കേഷനും ഈ പട്ടികയിൽ എങ്ങനെ എത്തിയെന്നും ഇതുവരെ വ്യക്തമല്ല. 2020 സെപ്റ്റംബറിൽ പബ്ജിക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഫ്രീ ഫയറിന് കൂടുതൽ ജനപ്രീതി ലഭിച്ച് തുടങ്ങിയത്. കഴിഞ്ഞ ദിവസം പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റേറിലും നിന്നും ഫ്രീ ഫയറിനെ നീക്കം ചെയ്തിരുന്നു.
പബ്ജിക്കു മുമ്പായി 2020 ജൂണിൽ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോകിനും ഹെലോയ്ക്കും കേന്ദ്രം വിലക്കേർപ്പെടുത്തിയിരുന്നു. അതിൽ ഷെയർ ഇറ്റ്, ഷവോമിയുടെ എംഐ കമ്മ്യൂണിറ്റി, ആലിബാബ എക്സ്പ്രസ് തുടങ്ങിയവ ഉൾപ്പെട്ട 59 ആപ്പുകൾക്ക് വിലക്കേർപ്പെടുത്തി കൊണ്ടാണ് ഇന്ത്യ ആപ്പുകൾക്ക് പൂട്ടിടാനുള്ള നടപടികൾ ആരംഭിച്ചത്.
ALSO READ : Freefire Game: ഒാൺഗെയിമുകളിൽ അപകടം പതിഞ്ഞിരിക്കുന്നു,കുട്ടികൾ തങ്ങളുടെ ജീവിതം ഇല്ലാതാക്കുന്നു-കേരളാ പോലീസ്
ക്രാഫ്റ്റൺ ടെക്നോളജീസിന്റെ ബാനറിൽ പബ്ജിയെ വീണ്ടും ഇന്ത്യയിൽ അവതരിപ്പിച്ചു. അതേസമയം ടിക്ടോകിനെ വീണ്ടും ഇന്ത്യയിലേക്കെത്തിക്കാനുള്ള തയ്യറാറെടുപ്പികളിലാണ് മാതൃസ്ഥാപനമായ ബൈറ്റ് ഡാൻസ്.
ദേശസുരക്ഷയുടെ പേരിലാണ് ചൈനീസ് ആപ്പുകൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തിയിരുന്നത്. ഇൻഫോർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 69എ പ്രകാരം സർക്കാരിന് ഏത് ടെക് സംബന്ധമായ കാര്യങ്ങളിൽ സർക്കാരിന് നിരീക്ഷണം നടത്താനും അതിന് തടയിടാനും സർക്കാരിന് സാധിക്കുമെന്നാണ്.
സർക്കാർ നിരോധിച്ച 54 ആപ്പുകൾ ഇവയാണ് :
Beauty Camera: Sweet Selfie HD
Beauty Camera – Selfie Camera
Equalizer – Bass Booster & Volume EQ&Virtualizer
Music Player- Music, Mp3 Player
Equalizer & Bass Booster – Music Volume EQ
Music Plus – MP3 Player
Equalizer Pro – Volume Booster & Bass Booster
Video Player Media All Format
Music Player – Equalizer & MP3
Volume Booster – Loud Speaker & Sound Booster
Music Player – MP3 Player
CamCard for SalesForce Ent
Isoland 2: Ashes of Time Lite
Rise of Kingdoms: Lost Crusade
APUS Security HD (Pad Version)
Parallel Space Lite 32 Support
Viva Video Editor – Snack Video Maker with Music
Nice video baidu
Tencent Xriver
Onmyoji Chess
Onmyoji Arena
AppLock
Dual Space Lite – Multiple Accounts & Clone App
Dual Space Pro – Multiple Accounts & App Cloner
DualSpace Lite – 32Bit Support
Dual Space – 32Bit Support
Dual Space – 64Bit Support
Dual Space Pro – 32Bit Support
Conquer Online – MMORPG Game
Conquer Online Il
Live Weather & Radar – Alerts
Notes- Color Notepad, Notebook
MP3 Cutter – Ringtone Maker & Audio Cutter
Voice Recorder & Voice Changer
Barcode Scanner – OR Code Scan
Lica Cam – selfie camera app
EVE Echoes
Astracraft
UU Game Booster-network solution for high ping
Extraordinary Ones
Badlanders
Stick Fight: The Game Mobile
Twilight Pioneers
Cute: Match With The World
Small World-Enjoy groupchat and video chat
Cute Pro
FancyU – Video Chat & Meetup
RealU: Go Live, Make Friends
MoonChat: Enjoy Video Chats
RealU Lite -video to live!
Wink: Connect Now
FunChat Meet People Around You
FancyU pro – Instant Meetup through Video chat!
Garena Free Fire – Illuminate.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.