Free Hotstar: ജിയോ റീ ചാർജ് ചെയ്താൽ മതി, ഹോട്സ്റ്റാർ തികച്ചും സൗജന്യം
388 രൂപയുടെ ജിയോ പ്ലാനിന് 28 ദിവസമാണ് വാലിഡിറ്റി. 2 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ പ്രതിദിനം ലഭിക്കുന്നത്
ഒടിടി പ്രേമികൾക്കായി ഒരു സന്തോഷ വാർത്ത ജിയോ റീ ചാർജിനൊപ്പം ഇനി മുതൽ നിങ്ങൾക്ക് ഹോട്സ്റ്റാർ തികച്ചും സൗജന്യമായി ആസ്വദിക്കാം. നിലവിൽ പല ടെലികോം കമ്പനികളും അവരുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പം ജനപ്രിയ OTT സേവനങ്ങളുടെ സൗജന്യ സബ്സ്ക്രിപ്ഷനും വാഗ്ധാനം ചെയ്യുന്നുണ്ട്. നിലവിൽ 400 രൂപയിൽ താഴെയുള്ള ജിയോ പ്ലാനിനൊപ്പം ഈ സബ്‌സ്‌ക്രിപ്‌ഷൻ 3 മാസത്തേക്ക് തികച്ചും സൗജന്യമായി ആസ്വദിക്കാം.
ജിയോ പ്ലാൻ
388 രൂപയുടെ ജിയോ പ്ലാനിന് 28 ദിവസമാണ് വാലിഡിറ്റി. 2 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ പ്രതിദിനം ലഭിക്കുന്നത്. ഉപയോക്താക്കൾക്ക് പ്ലാനിൽ ആകെ 56 ജിബി ലഭിക്കും. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിലുണ്ട്. ഇതിൽ, ജിയോ ആപ്പുകളിലേക്കും (JioTV, JioCinema, JioCloud) ആക്‌സസ് ലഭിക്കും.
റീചാർജ് ചെയ്യുന്ന വരിക്കാർക്ക് 3 മാസം വരെ സൗജന്യ Disney + Hotstar മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനാണ് ലഭിക്കുന്നത്. റീചാർജ് ചെയ്തതിന് ശേഷം, നിങ്ങളുടെ മൊബൈലിൽ Disney + Hotstar ആപ്പ് തുറന്ന് നിങ്ങൾ റീചാർജ് ചെയ്ത അതേ നമ്പറിൽ നിന്ന് ആക്ടിവേറ്റ് ചെയ്യാം. ഈ രീതിയിൽ, പ്രത്യേക പേയ്‌മെന്റുകളൊന്നും നടത്താതെ ഹോട്സ്റ്റാർ കാണാം.
അൺലിമിറ്റഡ് 5G ഡാറ്റ
നിങ്ങൾ ജിയോ 5G സേവനങ്ങൾ ലഭിക്കുന്ന പ്രദേശത്താണുള്ളതെങ്കിൽ നിങ്ങളുടെ ഫോൺ 5G ആണെങ്കിൽ നിങ്ങൾക്ക് അൺലിമിറ്റഡ് 5G ഡാറ്റയുടെ ആനുകൂല്യം ലഭിക്കും. 239 രൂപയോ അതിൽ കൂടുതലോ തുകയുടെ എല്ലാ പ്ലാനുകളിൽ നിന്നും റീചാർജ് ചെയ്യുമ്പോൾ അൺലിമിറ്റഡ് 5G യുടെ ആനുകൂല്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.