ഇന്ത്യയിൽ യൂസർമാർക്ക് പാസ്‌വേഡ് പങ്കിടാനുള്ള സൗകര്യം നെറ്റ്ഫ്ലിക്സ് നിർത്തിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ അക്കൗണ്ട് ഷെയറിംഗ് വഴി സിനിമയും സീരിസുമൊക്കെ ആസ്വദിച്ചിരുന്നവർക്ക് അതൊരു വലിയ പ്രശ്നമായിരുന്നു.മെമ്പർഷിപ്പ് എടുക്കുന്നതിനുപകരം ലക്ഷക്കണക്കിന് ഉപയോക്താക്കൾ പാസ്‌വേഡ് പങ്കിടൽ വഴി നെറ്റ്ഫ്ലിക്സ്  ഉപയോഗിച്ചിരുന്നു. ഇനി പാസ് വേഡ് ഷെയറിംഗ് ക്ലോസ് ചെയ്താലും നെറ്റ്ഫ്ലിക്സ് സൗജന്യമായി ആസ്വദിക്കാം, ഇതിനായി ഒരു രൂപ പോലും മുടക്കേണ്ടി വരില്ല. അതിനെ പറ്റി പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ജിയോ ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് ഒടിടി ഉള്ളടക്കം സൗജന്യമായി കാണാൻ കഴിയുന്ന തരത്തിലുള്ള പ്ലാനുമായി റിലയൻസ് ജിയോ രംഗത്തെത്തി. അത്തരമൊരു റീചാർജ് പ്ലാനാണ് ജിയോ ചെയ്യുന്നത്. അതിൽ നിങ്ങൾക്ക് സൗജന്യ നെറ്റ്ഫ്ലിക്സ് ലഭിക്കും. ഇത് മാത്രമല്ല, ജിയോയുടെ ഈ പ്ലാനിൽ മറ്റ് നിരവധി ആനുകൂല്യങ്ങളും നൽകുന്നുണ്ട്.


ALSO READ: Airtel Rs 148 Prepaid Plan: അടിപൊളി പ്ലാനുമായി എയർടെൽ, 148 രൂപയ്ക്ക് ലഭിക്കുക 15 OTT ആപ്പുകൾ!!


ജിയോയുടെ ഈ പ്ലാനിൽ സൗജന്യ നെറ്റ്ഫ്ലിക്സ് ലഭ്യമാകും


ജിയോ പ്ലാൻ 699 രൂപയ്ക്കാണ് എത്തിയത്. ഈ റീചാർജ് പ്ലാനിൽ, ഏത് നെറ്റ്‌വർക്കിലേക്കും നിങ്ങൾക്ക് അൺലിമിറ്റഡ് കോളിംഗ് സൗകര്യം ലഭിക്കും. ഈ പ്ലാനിൽ നിങ്ങൾക്ക് 100 ജിബി ഹൈ സ്പീഡ് ഇന്റർനെറ്റ് ലഭിക്കും. അതിവേഗ ഇന്റർനെറ്റ് കഴിഞ്ഞാൽ ബൂസ്റ്ററിനായി 1ജിബി ഡാറ്റയ്ക്ക് 10 രൂപ ചെലവഴിക്കേണ്ടിവരും. ഈ പ്ലാനിൽ നിങ്ങൾക്ക് 3 അംഗങ്ങളെ ചേർക്കാം. ഒരു കുടുംബാംഗത്തെ ചേർക്കുമ്പോൾ, ഉപയോക്താക്കൾക്ക് 5 ജിബി അധിക ഡാറ്റ ലഭിക്കും. ഈ പ്ലാനിൽ നിങ്ങൾക്ക് എല്ലാ ദിവസവും 100 എസ്എംഎസുകളും ലഭിക്കും.


ഇവർക്കായി ജിയോ ഓഫർ 


ജിയോയുടെ ഈ പ്ലാനിൽ നിങ്ങൾക്ക് നിരവധി OTT പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്‌ഷനും നൽകിയിട്ടുണ്ട്. ഈ പ്ലാനിൽ, ജിയോ നിങ്ങൾക്ക് നെറ്റ്ഫ്ലിക്സിലേക്കുള്ള ഒരു സബ്സ്ക്രിപ്ഷൻ നൽകുന്നു. ഇതോടൊപ്പം ആമസോൺ പ്രൈം, ജിയോ സിനിമ എന്നിവയുടെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. OTT മാത്രമല്ല, നിങ്ങൾക്ക് ജിയോ ടിവി, ജിയോ ക്ലൗഡ് എന്നിവയുടെ സൗകര്യവും ആസ്വദിക്കാം. ജിയോയുടെ ഈ പ്ലാൻ പ്രയോജനപ്പെടുത്തണമെങ്കിൽ, നിങ്ങളുടെ പ്രീപെയ്ഡ് പ്ലാൻ പോസ്റ്റ്‌പെയ്ഡ് പ്ലാനിലേക്ക് മാറ്റണം. ജിയോയുടെ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സൗകര്യങ്ങൾ നൽകുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ