നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ. പ്രതിമാസം എത്ര രൂപ റീ ചാർജ്ജിന് ചിലവാക്കാറുണ്ട്? എന്നാൽ നിങ്ങൾ ഇനി റീ ചാർജ്ജ് ചെയ്യേണ്ട. ഇതിനായാണ് ജിയോയുടെ ഒരു കിടിലൻ നെറ്റ്ഫ്ലിക്സ് പ്ലാൻ വരുന്നത്.  നെറ്റ്ഫ്ലിക്സും സൗജന്യമായി ഇതിൽ കാണാം. 1,099 രൂപയാണ് പ്ലാനിൻറെ വില. പ്ലാനിൽ നൽകിയിരിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ജിയോ സൗജന്യ നെറ്റ്ഫ്ലിക്സ് പ്ലാൻ


ഈ പ്ലാനിൽ നെറ്റ്ഫ്ലിക്സ് (മൊബൈൽ) ആക്സസ് ലഭ്യമാകും. റീ ചാർജ്ജ് ചെയ്താൽ മാത്രം മതി ഇതിന്. ഈ പ്ലാനിൽ, ഉപയോക്താക്കൾക്ക് എല്ലാ നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗ് സൗകര്യവും. എസ്എംഎസ് ആനുകൂല്യവും ലഭിക്കും. എല്ലാ ദിവസവും 100 എസ്എംഎസ് സൗകര്യവും ഉണ്ടായിരിക്കും.


ഡാറ്റ
1,099 രൂപയുടെ പ്ലാനിന്റെ കാലാവധി 84 ദിവസമാണ്. ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഡാറ്റയാണ് നൽകുന്നത്. 168 ജിബി ഡാറ്റ ആകെ ഉപയോക്താക്കൾക്ക് ലഭിക്കും. പ്രതിദിനം 2 ജിബി ഹൈ സ്പീഡ് ഡാറ്റ കഴിഞ്ഞാൽ, ഡാറ്റ വേഗത 64 കെബിയായി കുറയും. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5G ഡാറ്റയാണ് കിട്ടുന്നത്.


OTT ആപ്പുകൾ


നെറ്റ്ഫ്ലിക്സിന് പുറമെ ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലുണ്ട്. നിരവധി ആനുകൂല്യങ്ങൾ നിങ്ങൾക്ക് ഇതിൽ ലഭിക്കും. 



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.