Free OTT: രണ്ട് ഒടിടികൾ ഫ്രീയായി ലഭിക്കും, റീ ചാർജ് ചെയ്യേണ്ടത് ഇങ്ങനെ
ഉപയോക്താക്കൾക്ക് വേണമെങ്കിൽ,399 രൂപയ്ക്കോ അല്ലെങ്കിൽ 699 രൂപയ്ക്കോ റീചാർജ് ചെയ്യാം.ഈ ഓഫർ ഒരു മാസത്തേക്ക് സൗജന്യമാണ്
റിലയൻസ് ജിയോ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു പ്രത്യേക സൗജന്യ ട്രയൽ ഓഫർ നൽകുന്നുണ്ട്. 399 അല്ലെങ്കിൽ 699 രൂപയുടെ ഓഫറാണിത്. ഇതിൽ ഒരു മാസത്തേക്ക് സൗജന്യ ഡാറ്റയും കോളിംഗും വാഗ്ദാനം ചെയ്യുന്നു. തിനുശേഷം, ഉപയോക്താക്കൾക്ക് വേണമെങ്കിൽ,399 രൂപയ്ക്കോ അല്ലെങ്കിൽ 699 രൂപയ്ക്കോ റീചാർജ് ചെയ്യാം.ഈ ഓഫർ ഒരു മാസത്തേക്ക് സൗജന്യമാണ്. ഈ ഓഫർ ലഭിക്കാൻ, നിങ്ങൾ 7000070000 എന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ നൽകണം.
ജിയോയുടെ 399 രൂപ ഫാമിലി പ്ലാൻ
വീട്ടിലെ മൂന്ന് അംഗങ്ങളെ ഇതിലേക്ക് ചേർക്കാം. ഓരോ അംഗത്തിനും 99 രൂപ പ്രത്യേകം നൽകണം. ഈ പ്ലാനിൽ 75 ജിബി ഡാറ്റ ലഭിക്കും. കൂടാതെ, അൺലിമിറ്റഡ് കോളിംഗും മെസേജും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ തിരഞ്ഞെടുക്കപ്പെട്ട ആളുകളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടിവരും. 4 അംഗങ്ങളുള്ള നികുതി ഉൾപ്പെടെ ഏകദേശം 694 രൂപയ്ക്കാണ് ഈ പ്ലാൻ വരുന്നത്.
ജിയോയുടെ 699 ഫാമിലി പ്ലാൻ
100 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം അൺലിമിറ്റഡ് കോളിംഗും നൽകുന്നുണ്ട്. ഇതിലും വീട്ടിലെ 4 അംഗങ്ങളെ ചേർക്കാം. ഇതോടൊപ്പം, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുടെ സൗജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ലഭ്യമാണ്. ഈ പ്ലാനിൽ, ഓരോ കുടുംബാംഗത്തിനും പ്രത്യേകം 99 രൂപ ഈടാക്കും. മൊത്തം 4 അംഗങ്ങളുള്ള ഈ പ്ലാൻ ഏകദേശം 1196 രൂപയ്ക്ക് വരും.
ശ്രദ്ധിക്കുക ജിയോയുടെ ഈ രണ്ട് പ്ലാനുകളും ആദ്യ മാസം സൗജന്യമായിരിക്കും. ഇതൊരു പോസ്റ്റ് പെയ്ഡ് പ്ലാനാണെന്നാണ് അറിയുന്നത്.ബിൽ മാസാവസാനം വരും. ഇതോടൊപ്പം ഈ പ്ലാനിൽ നികുതിയും അടയ്‌ക്കേണ്ടി വരും. ഇത് കൂടാതെ ആദ്യ മാസം 500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...