Free OTT : സബ്സ്ക്രിപ്ഷൻ വേണ്ട; ഈ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിങ്ങൾക്ക് ഫ്രീയായി സിനിമകളും വെബ് സീരിസും മറ്റ് ഷോകളും കാണാം
Free Online Movies സൗജന്യമായി ഒരു രൂപ പോലും ചിലവില്ലാതെ സിനിമ, വെബ് സീരിസ് തുടങ്ങിയവ കാണാൻ സാധിക്കുന്ന ആപ്പുകൾ പരിചയപ്പെടാം
ഇപ്പോൾ മൊബൈലിൽ കുറഞ്ഞത് ഒരു ഒടിടി പ്ലാറ്റ്ഫോം വഴി സിനിമകളും വെബ് സീരിസും മറ്റ് പരിപാടികളും കാണാത്തവരില്ലെന്ന് തന്നെ പറയാം. എന്നാൽ നമ്മുടെ ആവശ്യങ്ങൾ എല്ലാം പല പ്ലാറ്റ്ഫോമുകളിലായിട്ടാണ് ലഭിക്കുന്നത്. അപ്പോൾ ഒന്നോ രണ്ടോ അല്ല ഇപ്പോഴത്തെ കണക്ക് അനുസരിച്ച് അഞ്ചിലധികം ഒടിടി പ്ലാറ്റ്ഫോമുകൾ സബ്സ്ക്രൈബ് ചെയ്യേണ്ട അവസ്ഥയാണ്. ചില പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ചാർജോ വളരെ അമിതവുമായിരിക്കും.
എന്നാൽ ഫ്രീയായി തന്നെ സബ്സ്ക്രിപ്ഷൻ ഒന്നും ആവശ്യമില്ലാതെ നിങ്ങൾക്ക് സിനിമകളും വെബ് സീരിസുകളും മറ്റും കാണാൻ സാധിക്കുമെന്ന് അറിയുമോ. അതെ സാധിക്കും, അങ്ങനെ ചില ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാണ്. കൂടാതെ അവ ഒരിക്കലും വ്യാജപതിപ്പുമല്ല. ഒരു രൂപ പോലും ചിലവില്ലാതെ സൗജന്യമായി സിനിമ, വെബ് സീരിസ് തുടങ്ങിയവ നിങ്ങൾക്ക് കാണാൻ സാധിക്കുന്ന ചില ആപ്പുകൾ പരിചയപ്പെടാം
ALSO READ : 'ഉണ്ണി മുകുന്ദൻ അല്ല മുകുന്ദൻ ഉണ്ണി ആണ്'; വിനീത് ശ്രീനിവാസന്റെ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' ട്രെയ്‌ലർ
എംഎക്സ് പ്ലേയർ
ആൻഡ്രോയിഡ് ഉപഭോക്താക്കളിൽ ഭൂരിഭാഗം പേർക്കും സുപരിചതമായി ഒരു വീഡിയോ പ്ലെയർ ആപ്ലിക്കേഷനാണ് എംഎക്സ് പ്ലെയർ. വീഡിയ പ്ലെയറായി അവതരിപ്പിച്ച ആപ്ലിക്കേഷൻ ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമായി ഉയർത്തുകയും ചെയ്തു. എംഎക്സ് അവരുടെ ഒറിജിനൽസും പ്ലാറ്റ്ഫോം വഴി അവതരിപ്പിക്കുന്നുണ്ട്. മലയാളം ഉൾപ്പെടെ 12 ഭാഷകളിൽ കണ്ടെന്റുകൾ എംഎക്സ് പ്ലെയറിലൂടെ കാണാൻ സാധിക്കുന്നതാണ്.
ടുബി
ഹോളിവുഡ് സിനിമകൾ കാണാൻ ഏറ്റവും നല്ല ഒരു പ്ലാറ്റ്ഫോമാണ് ടുബി. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. ഹോളിവുഡ് സിനിമകൾക്ക് പുറമെ ഇംഗ്ലീഷ് ഷോകളും അതും എച്ച്ഡി ക്വാളിറ്റിയിൽ ലഭിക്കുന്നതാണ്.
ALSO READ : ഒരു വർഷത്തേക്ക് ഹോട്ട് സ്റ്റാറും, അൺലിമിറ്റഡ് നെറ്റും; വിഐയുടെ തകർപ്പൻ പ്ലാൻ
പ്ലെക്സ്
ഹിന്ദി, ഇംഗ്ലീഷ് കണ്ടെന്റുകളാണ് പ്ലെക്സിൽ ലഭിക്കുന്നത്. കൂടാതെ 200ൽ അധികം ലൈവ് ടിവി ചാനലുകൾ സൗജന്യമായി പ്ലെക്സ് വഴി കാണാനും സാധിക്കും. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്.
വൂട്ട്
കളേഴ്സ്, എംടിവി എന്നീ ചാനലുകളുടെ പരിപാടികൾ വൂട്ട് ആപ്ലിക്കേഷൻ വഴി കാണാൻ സാധിക്കുന്നതാണ്. എന്നാൽ പരസ്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. വൂട്ട് സെലക്ട് സബ്സക്രൈബ് ചെയ്താൽ പ്രീമിയം ഉള്ളടക്കങ്ങൾ കാണാൻ സാധിക്കുന്നതാണ്.
ജിയോ സിനിമ
ജിയോ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്ന സേവനമാണ് ജിയോ സിനിമ. ജിയോ സിനിമ ആപ്പിലൂടെ മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലെ സിനിമകളും മറ്റ് ഉള്ളടക്കങ്ങളും കാണാൻ സാധിക്കും. കൂടാതെ നിരവധി ലൈവ് ടിവി ചാനലുകളും ജിയോ സിനിമയിൽ ലഭ്യമാണ്. ഒപ്പം ഇന്ത്യൻ സൂപ്പർ ലീഗും സൗജന്യമായി ജിയോ സിനിമലൂടെ കാണാൻ സാധിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...