ISRO Gaganyaan Mission Deatails : രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയാണ് ഗഗൻയാൻ. ഈ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് യാത്ര ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ട നാലംഗ സംഘത്തിന്റെ പേരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്രം സാരാഭായി സ്പേസ് സെന്ററിൽ വെച്ച് പ്രഖ്യാപിച്ചു. മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ നയിക്കുന്ന നാലംഗ സംഘത്തെയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പ്രശാന്ത് നായർക്ക് പുറമെ ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ൺൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുബാൻഷു ശുക്ല എന്നിവരാണ് ഗഗൻയാൻ പദ്ധതിയിലൂടെ ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്നതിനായി പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതിൽ മൂന്ന് പേർക്കാണ് ബഹിരാകാശത്തിലേക്ക് പോകാൻ സാധിക്കു. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്നാണ് സംഘത്തെ നയിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗഗൻയാൻ ദൗത്യത്തെ കുറിച്ച അറിയാം


- 2025ൽ ഗഗൻയാൻ ദൗത്യം നടപ്പിലാക്കാനാണ് ഇസ്രോ പദ്ധതിയിടുന്നത്


- മൂന്ന് യാത്രകരുമായി ഗഗൻയാൻ ദൗത്യം ബഹിരാകാശത്തേക്ക് പറന്നുയരുക


- 400 കിലോമീറ്റർ ദൂരത്തിലുള്ള (ഉയരം അടിസ്ഥാനത്തിൽ) ഭ്രമണപഥത്തിൽ മൂന്ന് ദിവസത്തേക്ക് പേടകം എത്തിക്കുന്നതാണ് പദ്ധതി


- ഹ്യൂമൻ റേറ്റഡ് എൽഎംവി 3 റോക്കറ്റാണ് വിക്ഷേപണവാഹനം


-ബഹിരാകാശ സഞ്ചരം എന്നതിലുപരി ആറോളം പരീക്ഷണം ഗഗൻയാനിലൂടെ ഇസ്രോ ലക്ഷ്യവെക്കുന്നത്. നാല് ജീവശാത്രപരമായതും രണ്ട് ഫിസിക്കൽ പരീക്ഷണങ്ങളുമാണ് ഇസ്രോ നടത്തുക


- നേരത്തെ 2022ൽ ഈ പദ്ധതി നടപ്പിലാക്കാനായിരുന്നു ഇസ്രോ പദ്ധതിയിട്ടിരുന്നത്. ഇതിനായി 2018ൽ സ്പേസ് സ്യട്ട് പ്രദർശിപ്പിച്ചിരുന്നു


- കൂടാതെ ക്രൂ മോഡൽ ക്യാപ്സ്യൂൾ, ക്രൂ എസ്കേപ് മോഡൽ എന്നിവയുടെ പ്രദർശനും ഇസ്രോ നടത്തിയിരുന്നു


- ഇന്ത്യയിലും റഷ്യയിലമായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ട സഞ്ചാരികൾക്ക് പരിശീലനം നൽകിയത്. ഇസ്രോയടും ഹ്യൂമൻ സ്പേസ് ഫ്ലൈറ്ജറ് സെന്ററും റഷ്യയുടെ ഗ്ലാവ്കോസ്മോസും ചേർന്നാണ് സഞ്ചാരികൾക്ക് പരിശീലനം നൽകയിത്


- 8000 കിലോ ഭാരമുള്ള പേടകത്തിൽ രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്ന് ക്രൂ മൊഡ്യൂളും രണ്ടാമത്തേത് സർവീസ് മൊഡ്യൂളുമാണ്. 


- ഗഗൻയാൻ ദൗത്യത്തിന് എന്തേലും അടിയന്തര സാഹചര്യമുണ്ടായാൽ സഞ്ചാരികളെ രക്ഷിക്കാനുള്ള ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ ശ്രീഹരിക്കോട്ടയിലെ സ്പേസ് സെന്ററിൽ പൂർത്തിയാക്കി


- അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് നിലവിൽ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഗ​ഗൻയാൻ ദൗത്യത്തിലൂടെ ഇന്ത്യ ഈ പട്ടികയിൽ ഇടം നേടും.


ALSO READ : Gaganyaan mission: അഭിമാനം വാനോളം; ​ഗ​ഗൻയാൻ സംഘത്തെ നയിക്കുക മലയാളി, ദൗത്യസംഘത്തെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി


​ഗ​ഗൻയാൻ പദ്ധതി പുതിയ കാലത്തിന്റെ തുടക്കമാണെന്നും ​ഗ​ഗൻയാൻ യാത്രാ സംഘത്തെ കണ്ടതും സംസാരിക്കാൻ കഴിഞ്ഞതും ഭാ​ഗ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇവർ പ്രതിനിധാനം ചെയ്യുന്നത് രാജ്യത്തിന്റെ സാഹസികതയും ധൈര്യവുമാണ്. രാജ്യത്തിന്റെ മുഴുവൻ ആശംസയും നിങ്ങൾക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.


ബഹിരാകാശ യാത്രികരെ കയറ്റാതെ, യഥാര്‍ഥ ഗഗന്‍യാന്‍ ദൗത്യത്തിന്റെ സാഹചര്യങ്ങള്‍ പരീക്ഷിക്കുന്നതിനായി നടത്തുന്ന ആളില്ലാ ഗഗന്‍യാന്‍ പരീക്ഷണം ഈ വര്‍ഷം തന്നെ നടത്തിയേക്കും. യഥാര്‍ഥ ദൗത്യത്തിന് മുന്നോടിയായുള്ള അവസാന പ്രധാന പരീക്ഷണമാണിത്. ബഹിരാകാശ യാത്രികരെ സഹായിക്കാനുള്ള വ്യോമമിത്ര റോബോട്ടും ഈ ദൗത്യത്തിൽ ഉണ്ടാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.