Smart TV: 24000 രൂപയുടെ എംഐ ടീവി, 2000 രൂപക്ക്; ഒരു മികച്ച ഓഫർ
എക്സ്ചേഞ്ച് ഓഫറിൽ നിങ്ങൾക്ക് വെറും 2,999 രൂപയ്ക്ക് 24,000 രൂപ വിലയുള്ള ടീവി എങ്ങിനെ വാങ്ങിക്കാം എന്ന് നോക്കാം
ന്യൂഡൽഹി: Xiaomi-ൽ നിന്ന് ടീവി വാങ്ങാനൊക്കെ പ്ലാനുണ്ടെങ്കിൽ ഇതാ ഒരു മികച്ച ഓഫർ നിങ്ങൾക്കായി. ഉപയോക്താക്കൾക്ക് 24,000 രൂപ വിലയുള്ള 32 ഇഞ്ച് സ്മാർട്ട് ടിവി വെറും 2,999 രൂപയ്ക്ക് വാങ്ങാൻ കഴിയും. നിങ്ങളുടെ പഴയ ടിവി Xiaomi-ക്ക് നൽകണമെന്ന് ഇതിനോടൊപ്പം ഒരു വ്യവസ്ഥയുണ്ട്.എക്‌സ്‌ചേഞ്ച് ഓഫറിൽ നിങ്ങൾക്ക് വെറും 2,999 രൂപയ്ക്ക് 24,000 രൂപ വിലയുള്ള Xiaomi Smart TV വാങ്ങാനാകും. ഈ ഡീലിനെക്കുറിച്ച് വിശദമായി അറിയാം...
കിഴിവുകളും ഓഫറുകളും
Mi 5A 32 ഇഞ്ച് HD റെഡി LED സ്മാർട്ട് ആൻഡ്രോയിഡ് ടിവിയുടെ വില 24,999 ആണ്. എന്നാൽ ഇത് 44 ശതമാനം കിഴിവോടെ 13,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ വിൽപ്പനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ നിങ്ങൾക്ക് പഴയ സ്മാർട്ട് ടിവി ഉണ്ടെങ്കിൽ, എക്സ്ചേഞ്ച് ഓഫറിൽ നൽകിയാൽ 11,000 രൂപ കിഴിവ് ലഭിക്കും. എന്നാൽ എക്‌സ്‌ചേഞ്ച് ഓഫറിൽ പഴയ സ്മാർട്ട് ടിവിയുടെ വില നിലവിലെ അവസ്ഥയ്ക്ക് അനുസരിച്ചായിരിക്കും.
കിഴിവിന് ശേഷം Mi 5A 32-ഇഞ്ച് സ്മാർട്ട് ടിവിക്ക് 2,999 രൂപ ലഭിക്കും. ഈ ടിവി വാങ്ങുമ്പോൾ 1000 രൂപ ബാങ്ക് കിഴിവ് നൽകുന്നുണ്ട്. കൂടാതെ, 486 രൂപയുടെ പ്രതിമാസ ഇഎംഐയിൽ നിങ്ങൾക്ക് സ്മാർട്ട് ടിവി വാങ്ങാനാകും. പാനലിൽ 2 വർഷത്തെ വാറന്റിയും പർച്ചേസിന് 1 വർഷത്തെ വാറന്റിയും വാഗ്ദാനം ചെയ്യുന്നു.
സവിശേഷതകൾ
Mi 5A 32 ഇഞ്ച് HD റെഡി LED സ്മാർട്ട് ആൻഡ്രോയിഡ് ടിവി 32 ഇഞ്ച് സ്‌ക്രീൻ വലുപ്പത്തിലാണ് എത്തുന്നത്. ഇതിന് 1366 x768 പിക്സൽ റെസലൂഷൻ ലഭിക്കുന്നു. Netflix, Prime Video, Disney Hotstar, YouTube തുടങ്ങിയ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ സ്മാർട്ട് ടിവിയിൽ ലഭ്യമാണ്. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം പിന്തുണയോടെയാണ് സ്മാർട്ട് ടിവി വരുന്നത്. ഇതോടൊപ്പം ബിൽറ്റ്-ഇൻ ഗൂഗിൾ ക്രോം കാസ്റ്റും നൽകിയിട്ടുണ്ട്. ഇതിന്റെ ശബ്‌ദ ഔട്ട്‌പുട്ട് 20 W ആണ്. റീ ഫ്രഷ് റേറ്റ് 60 Hz ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...