ന്യൂഡൽഹി: ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ  പുതിയ ഓഫറുകളുമായി രംഗത്ത്. പ്രീമിയം മിനി പ്ലാൻ സബ്‌സ്‌ക്രിപ്‌ഷൻ ഉപഭോക്താക്കൾക്ക് വെറും 2 രൂപയ്ക്ക് നൽകുന്നതാണ് പുതിയ പ്ലാൻ. ഇതിന് യഥാർത്ഥത്തിൽ ഒരാഴ്ചത്തേക്ക് 25 രൂപയാണ് ചിലവാകുന്നത്. അതായത്, 25 രൂപയ്ക്ക് പകരം ഉപഭോക്താക്കൾക്ക് ഒരാഴ്ചത്തേക്ക് 2 രൂപ മാത്രമായിരിക്കും നൽകേണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത 30 ദിവസത്തിനുള്ളിൽ ഏതെങ്കിലും പത്ത് ദിവസത്തേക്ക് പ്രീമിയം മിനി പ്ലാൻ ഉപയോഗിക്കുന്ന Spotify ഉപയോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. Spotify-യുടെ അടിയിൽ ചാലഞ്ചസ്, റിവാർഡ്, ഹെൽപ്പ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ പുതിയ റിവാർഡ് ബട്ടൺ ഉണ്ടാകും.


Spotify പ്രീമിയം മിനി ഉപയോഗിച്ച് പരസ്യമില്ലാതെ Spotify ഉപയോക്താക്കൾക്ക് പാട്ടുകൾ പോഡ്‌കാസ്റ്റുകൾ എന്നിവ പൂർണ്ണമായി ഉപയോഗിക്കാം.അടുത്ത 30 ദിവസത്തിനുള്ളിൽ പ്രീമിയം മിനി പ്ലാൻ ഉപയോഗിക്കുന്ന ഉപയോക്താക്കളെ റിവാർഡുകൾ നേടാൻ ഇത് അനുവദിക്കും. ലളിതമായി പറഞ്ഞാൽ, ഒരു ഉപയോക്താവ് പത്ത് ദിവസത്തേക്ക് Spotify പ്രീമിയം മിനി ഉപയോഗിച്ചുകഴിഞ്ഞാൽ, Spotify അവർക്ക് റിവാർഡ് നൽകുകയും 25 രൂപയ്ക്ക് പകരം വെറും 2 രൂപയ്ക്ക് ഒരാഴ്ചത്തേ അനുവദിക്കുകയും ചെയ്യും.


പുതിയ ഫീച്ചർ


 പോഡ്‌കാസ്റ്റ് ക്രിയേറ്റർമാർക്കായി സ്പോട്ടിഫൈ പുതിയതായി ബട്ടൺ ഓറിയന്റഡ് വോയ്‌സ് ഐസൊലേഷൻ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫീച്ചറിന്റെ പേര് 'പോഡ്‌കാസ്റ്റ് ഓഡിയോ എൻഹാൻസ്‌മെന്റ്' എന്നാണ് ഇതിൻറെ പേര്.എത്ര ശബ്ദമയമായ അന്തരീക്ഷത്തിലും ഇത് പോഡ്‌കാസ്റ്റ് ക്രിയേറ്റർമാർക്ക് വ്യക്തമായ ഓഡിയോഓഡിയോ ഉപകരണങ്ങൾ ഇല്ലാതെ റെക്കോർഡ് ചെയ്യാൻ സഹായിക്കും.ആങ്കർ ആപ്പിലെ ഒരൊറ്റ ബട്ടൺ ഉപയോഗിച്ച് ഈ ഫീച്ചർ സജീവമാക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.