മുംബൈ: ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  കാഴ്ചപ്പാടുകളെ പിന്തുണക്കുന്നതില്‍ അഭിമാനമുണ്ടെന്ന്  Google CEO സുന്ദര്‍ പിച്ചൈ....  രാജ്യത്ത് 75,000 കോടിയുടെ നിക്ഷേപമാണ്   ഗൂഗിള്‍ പ്രഖ്യാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"ഇന്ന് ഗൂഗിള്‍ ഫോര്‍ ഇന്ത്യ  (Google for India) രാജ്യത്തെ ഡിജിറ്റല്‍ എക്കോണമി (Digital Economi)യുടെ വളര്‍ച്ചക്കായി 10 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ വിഷനെ  ( Digital India Vision) പിന്തുണക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, രവിശങ്കര്‍ പ്രസാദ്, രമേശ് പൊക്രിയാല്‍ എന്നിവര്‍ക്ക് നന്ദി", പിച്ചെ ട്വീറ്റ് ചെയ്തു. ഗൂഗിള്‍ ഫോര്‍ ഇന്ത്യയുടെ ആറാമത് വാര്‍ഷിക യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം  അറിയിച്ചത്.


ഗൂഗിള്‍ ഫോര്‍ ഇന്ത്യയുടെ വാര്‍ഷികത്തോട് അനുബന്ധിച്ച്‌ പ്രധാനമന്ത്രിയും സുന്ദര്‍ പിച്ചെയും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുന്ദര്‍ പിച്ചെയുടെ പ്രഖ്യാപനം. 


അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 75,000 കോടി രൂപ ഇന്ത്യയില്‍ ചെലവഴിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. നിക്ഷേപം, പങ്കാളിത്തം, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകളിലാവും ഈ തുക ചെലവഴിക്കുക. 


പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക, ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുക, ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനെ സഹായിക്കുന്ന വ്യവസായങ്ങളെ പിന്തുണയ്ക്കുക, ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികമേഖലകളിലെ ഡിജിറ്റല്‍ നിക്ഷേപം തുടങ്ങിയവയിലാവും ഗൂഗിള്‍ നിക്ഷേപം ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.  


പ്രധാനപ്പെട്ട നാല് മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്ത്യയിലെ ഡിജിറ്റൈസേഷന്‍ നിക്ഷേപങ്ങള്‍.


1- ഹിന്ദിയോ പഞ്ചാബിയോ തമിഴോ, എത് ഭാഷയും ആകട്ടെ, ആദ്യം ഓരോ ഇന്ത്യക്കാരനും അവരുടെ ഭാഷയില്‍ വിവരങ്ങള്‍ ലഭ്യമാക്കുക.


2- ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കായുള്ള പുത്തന്‍ ഉത്പന്നങ്ങളും സേവനങ്ങളും തയ്യാറാക്കുക.


3-. ബിസിനസ്സുകള്‍ ഡിജിറ്റല്‍ മേഖലയിലേക്ക് തിരിയുമ്ബോഴും അത് തുടരുമ്ബോഴും അവയെ ശാക്തീകരിക്കുക.


4- ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളില്‍ സാമൂഹ്യ നന്‍മയ്ക്കായി സാങ്കേതിക വിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിക്കുക.


വലിയ പുരോഗതിയാണ് 'ഡിജിറ്റല്‍ ഇന്ത്യ'യിലൂടെ രാജ്യം  കൈവരിച്ചത്. ചുരുങ്ങിയ ചിലവിലുള്ള സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മ്മാണവും,  ലോകോത്തര നിലവാരത്തിലുള്ള ടെലികോം അടിസ്ഥാന സൗകര്യങ്ങളും പുതിയ അവസരങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.