Google Chrome Issues | അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പ്രശ്നം, ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്
ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കമ്മ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം കഴിഞ്ഞ ദിവസം ക്രോം ഉപഭോക്താക്കൾക്കായി മുന്നറിയിപ്പ് നൽകിയിരുന്നു
ജനപ്രിയ വെബ് ബ്രൗസറാണ് ഗൂഗിൾ ക്രോം. വളരെ യൂസർ ഫ്രണ്ട്ലി ആയ ബ്രൗസറുകളിലൊന്ന് കൂടിയാണിത്. പ്രവർത്തിക്കാൻ എളുപ്പമാണെന്നതാണ് ഇതിൻറെ ഏറ്റവും പ്രത്യേകത. എന്നാൽ സമീപകാലത്തായി ചില പ്രശ്നങ്ങൾ ക്രോമിൽ കണ്ടെത്തി ഡാറ്റാ ലീക്കിനും സിസ്റ്റം ഹാക്ക് ചെയ്യാനും പറ്റുന്നതാണ് ഇത്തരം പ്രശ്നങ്ങൾ.
ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കമ്മ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം കഴിഞ്ഞ ദിവസം ക്രോം ഉപഭോക്താക്കൾക്കായി ഇതിൽ മുന്നറിയിപ്പ് നൽകിയിരുന്നു.ഹാക്കർമാർക്ക് ഉപയോക്താക്കളെ ആക്‌സസ് ചെയ്യാനും അവരുടെ ഡാറ്റ മോഷ്ടിക്കാനും കഴിയുമെന്നാണ് റിപ്പോർട്ട്. ക്രോമിലെ ചില സെക്യൂരിറ്റി ബ്രീച്ചുകളാണ് ഇതിന് കാരണം.
എല്ലാ ഉപയോക്താക്കളും അപകടത്തിലാണോ...?
Google Chrome-ന്റെ എല്ലാ ഉപയോക്താക്കളെയും ഇതിന്റെ പ്രശ്നം ബാധിച്ചേക്കാം. മുന്നറിയിപ്പ് പ്രകാരം Google Chrome 104.0.5112.101-ന് മുമ്പുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന Google Chrome ഉപയോക്താക്കൾ അപകടത്തിലാണ്. നിങ്ങൾ Google Chrome-ന്റെ പഴയ വേർഷനാണ് പ്രവർത്തിപ്പിക്കുന്നതെങ്കിൽ ബ്രൗസറിൻറെ പുതിയ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യണം.
ഈ ആഴ്ച ആദ്യം, ആപ്പിൾ ഉപയോക്താക്കൾക്കും ഇത്തരത്തിൽ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. iOS, iPadOS പതിപ്പുകളിലെ പിഴവുകളാണ് ഇതിൽ സൂചിപ്പിച്ചിരുന്നത്. ഈ പിഴവുകൾ മുതലെടുത്ത് ഹാക്കർമാർക്ക് ഒഎസിലെ ഫയർവാൾ കടന്നും ഉള്ളിൽ പ്രവേശിക്കാം.
അപ്ഡേറ്റ് എങ്ങനെ ചെയ്യാം
1. Chrome ബ്രൗസർ തുറക്കുക.
2. വെബ് സ്ക്രീനിന്റെ മുകളിൽ വലത് ഭാഗത്ത് മൂന്ന് കുത്തുകളിൽ ടാപ് ചെയ്യുക.
3. Settings ക്ലിക് ചെയ്യുക.
4. തുടർന്ന്, 'About Chrome' ക്ലിക് ചെയ്യുക. നിങ്ങളുടെ Google Chrome ബ്രൗസർ സ്വയമേവ അപ്ഡേറ്റ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...