Google Doodle, Sir W Arthur Lewis: ഗൂഗിൾ നിരവധി മഹാന്മാരെ തങ്ങളുടെ ഡൂഡിലൂടെ ആദരിക്കാറുണ്ട്.  ഇന്ന് ഗൂഗിള്‍ ഡൂഡിലില്‍ ആദരവ് അർപ്പിച്ചിരിക്കുന്നത് നൊബേല്‍ സമ്മാന ജേതാവ് സര്‍ ഡബ്ല്യൂ ആര്‍തര്‍ ലൂയിസിനെയാണ് Sir W Arthur Lewis.   


COMMERCIAL BREAK
SCROLL TO CONTINUE READING

1979 ൽ ഈ ദിവസമാണ് പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന ആർതർ ലൂയിസിന് (Sir W Arthur Lewis) നൊബേൽ പുരസ്കാര സമ്മാനം ലഭിച്ചത്.  വികസ്വര രാജ്യങ്ങളില്‍ സാമ്പത്തിക ശക്തികളുടെ സ്വാധീനത്തെ കുറിച്ച് നടത്തിയ പഠനത്തിനായിരുന്നു അദ്ദേഹത്തിന് നൊബേല്‍ സമ്മാനം (Nobel Prize) ലഭിച്ചത്.


ആധുനിക വികസന സാമ്പത്തിക ശാസ്ത്രത്തിന്റെ തുടക്കക്കാരില്‍ ഒരാളായാണ് ഇദ്ദേഹത്തെ കണക്കാക്കുന്നത്.   പ്രീസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ എക്കണോമിക്സ് പ്രൊഫസറായിരുന്നു ആര്‍തര്‍ ലൂയിസ്. അദ്ദേഹം ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ ആദ്യത്തെ ബ്ലാക്ക് ഫാക്കൽറ്റി അംഗവും, ബ്രിട്ടീഷ് സർവകലാശാലയിൽ കസേര വഹിച്ച ആദ്യത്തെ കറുത്ത വർഗക്കാരനും, പ്രിൻസ്റ്റണിൽ മുഴുവൻ പ്രൊഫസർഷിപ്പ് ലഭിച്ച ആദ്യത്തെ ബ്ലാക്ക് ഇൻസ്ട്രക്ടർ കൂടിയായിരുന്നു. 


Also read: 11 Digit Mobile Number‌: ജനുവരി 15 മുതൽ‌ നിങ്ങളുടെ മൊബൈൽ‌ നമ്പർ‌ 11 അക്കമായി മാറും, പുതിയ നിയമം അറിയു..


കരീബിയൻ ദ്വീപായ സെന്റ് ലൂസിയയിൽ (St Lucia) 1915 ജനുവരി 23 നായിരുന്നു ആർതർ ലൂയിസ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ രണ്ടുപേരും സ്കൂൾ അദ്ധ്യാപകരും ആന്റിഗ്വയിൽ നിന്ന് കുടിയേറിയവരുമായിരുന്നു. പതിനാലാമത്തെ വയസ്സിൽ സ്കൂൾ പാഠ്യപദ്ധതി പൂർത്തിയാക്കിയ അദ്ദേഹം സിവിൽ സർവീസിൽ ക്ലർക്ക് (Clerk) ആയി ജോലി ചെയ്തു. 


1932 ൽ സർക്കാർ സ്കോളർഷിപ്പ് നേടി ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ (London School of Economics)പഠിച്ചു. വംശീയ വിവേചനം നേരിട്ടിരുന്നുവെങ്കിലും മുപ്പത്തിമൂന്നാമത്തെ വയസ്സിൽ അദ്ദേഹം ഒരു പ്രൊഫസറായി. ഐക്യരാഷ്ട്രസഭയ്ക്ക് വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട് സര്‍ ഡബ്ല്യൂ ആര്‍തര്‍ ലൂയിസ്. കരീബിയൻ ഡവലപ്മെന്റ് ബാങ്കിന്റെ (Caribbean Development Bank) ആദ്യ പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.  1991 ജൂൺ പതിനഞ്ചിനാണ് അദ്ദേഹം അന്തരിച്ചത്.