Google Drive Feature| എളുപ്പത്തിൽ ഫയലുകൾ തപ്പാം,ഗൂഗിൽ ഡ്രൈവിൽ പുതിയ ഫീച്ചർ
ഡ്രൈവ് ഇന്റർഫേസിലെ സെർച്ച് ഒാപഷനുകൾ അൽപ്പം കൂടി കാര്യക്ഷമമാക്കുന്നു. ഇത് കൂടുതൽ സഹായകരമാണെന്നാണ് വിലയിരുത്തുന്നത്.
ഗൂഗിൾ ഡ്രൈവിൽ പുതിയ അപ്ഡേറ്റ്. ഡ്രൈവിൽ ഫയലുകൾ തിരയാൻ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ.കൂടുതൽ എളുപ്പത്തിൽ ഫയലുകൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചറാണിത്.
"സെർച്ച് ചിപ്പുകൾ" എന്ന് വിളിക്കപ്പെടുന്ന പുതിയ ഫീച്ചർ, ഡ്രൈവ് ഇന്റർഫേസിലെ സെർച്ച് ഒാപഷനുകൾ അൽപ്പം കൂടി കാര്യക്ഷമമാക്കുന്നു. ഇത് കൂടുതൽ സഹായകരമാണെന്നാണ് വിലയിരുത്തുന്നത്.
നിലവിൽ ഗൂഗിൾ ഡ്രൈവിൽ ചില സെർച്ച് ഫിൽട്ടറിംഗ് ഓപ്ഷനുകൾ ഉണ്ട്. വളരെ എളുപ്പത്തിൽ യൂസർമാർക്ക് കാണാനാവുന്ന വിധത്തിലായിരിക്കും ഇതെത്തുക. നേരത്തെ ജി.മെയിലും ഇത്തരത്തിലൊരു ഫീച്ചർ അവതരിപ്പിച്ചിരുന്നു.
പുതിയ ഫീച്ചർ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി, താൽപ്പര്യമുള്ള ഉപയോക്താക്കളോട് സൈൻ-അപ്പ് ചെയ്യാമെന്ന് ഗൂഗിൾ അറിയിച്ച് കഴിഞ്ഞു. റിപ്പോർട്ട് അനുസരിച്ച് G Suite Basic, Business എന്നിവർക്കടക്കം എല്ലാ Google Workspace ഉപയോക്താക്കൾക്കും പുതിയ ഫീച്ചറുകൾ ലഭ്യമാകും.
അടുത്തിടെ, Google ഡ്രൈവിലെ എല്ലാ ഫയലുകളും ഓഫ്‌ലൈനായും കാണാനുള്ള സംവിധാനം ഗൂഗിൾ അവതരിപ്പിച്ചിരുന്നു.
ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ PDF-കൾ, ചിത്രങ്ങൾ, Microsoft Office ഡോക്യുമെന്റുകൾ, മറ്റ് Google ഇതര ഫയലുകൾ എന്നിവ ആക്‌സസ് ചെയ്യാൻ പുതിയ ഫീച്ചർ പ്രകാരം ഇപ്പോൾ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...