ഗൂ​ഗിൾ വർക്ക് സ്പേസ് 15 ജിബിയിൽ നിന്നും 1ടിബി അതായത് (1000 ടെറാബേറ്റായി) ഉയർത്തും. പുതിയ മാറ്റം വരുന്നതോടെ എല്ലാ അക്കൗണ്ടുകളും ഓട്ടോമാറ്റിക്കായി അപ്​ഗ്രേഡ് ചെയ്യപ്പെടും. ഓരോ ഉപഭോക്താവിനും നിലവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സ്റ്റോറേജ് സ്പേസ് ലഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ജി മെയിൽ, ​ഗൂ​ഗിൾ ഡ്രൈവ്, കംപ്യൂട്ടിങ്, കോണ്ടാക്ടുകൾ, ​ഗൂ​ഗിൾ കലണ്ടർ, ഗൂഗിൾ മീറ്റ്, ഓഫീസ് സ്യൂട്ട്, എന്നിങ്ങനെ ​ഗൂ​ഗിളിൻറെ എല്ലാ സർവ്വീസുകളും ലഭ്യമാകുന്ന പ്ലാറ്റ് ഫോമാണ് ​ഗൂ​ഗിൾ വർക്ക് സ്പേസ്.സ്പേസ് വർധിക്കുന്നതോടെ ഗൂഗിൾ വർക്ക് സ്പേസ് കൂടുതൽ യൂസർ ഫ്രണ്ട്ലി ആകും.


ALSO READ: Samsung Galaxy A04e : സംസങ്ങിന്റെ പുതിയ എൻട്രി ലെവൽ ഫോൺ ഗാലക്‌സി എ04 ഇ എത്തി; അറിയേണ്ടതെല്ലാം


നേരത്തെ ജി സ്യൂട്ട് എന്നാണ് ഗൂഗിൾ വർക്ക് സ്പേസ് അറിയപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാന പതിപ്പും ഉപഭോക്താക്കൾക്ക് സൗജന്യമാണ്. കൂടാതെ ​മാൽവെയർ, സ്പാം,  റാൻസംവെയർ തുടങ്ങിയ ഭീഷണികളിൽ നിന്നും സംരക്ഷണവും നൽകുന്നുണ്ട്. ഒരേ സമയം ഒന്നിലധികം വ്യക്തികള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിയുന്ന മെയില്‍മെര്‍ജ് സിസ്റ്റം എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.


ഫിലിപ്പീൻസ്, ഇന്തോനേഷ്യ, വിയറ്റനാം, മലേഷ്യ, തായ്വാൻ, തായ്ലൻഡ്, പോർച്ചു​ഗൽ, ബെൽജിയം, ഫിൻലാന്റ്, ​ഗ്രീസ്, അർജന്റീന എന്നിവിടങ്ങളിലേക്ക് ​ഗൂ​ഗിൾ വർക്ക് സ്പേസ് വ്യക്തി​​ഗത പ്ലാൻ കൊണ്ടുവരുന്നുണ്ട്.യു എസ്സ്, കാന‍ഡാ, മെക്സിക്കോ, ബ്രസീൽ, ജപ്പാൻ, ഓസ്ട്രേലിയ, തുടങ്ങിയ ആറു രാജ്യങ്ങളിൽ ബിസിനസ്സ് ഉടമകൾക്ക് വേണ്ടി ഈ സംവിധാനം കൊണ്ടുവരുമെന്നും പുതിയ രാജ്യങ്ങളെ ഈ പട്ടികയിൽ ചേർക്കുമെന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കൾക്കായി ​ഗൂ​ഗിൾ കൂടുതൽ ഫീച്ചറുകളും അവതരിപ്പിക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.