ഇന്ന് ആളുകള്‍ അവരുടെ പ്രധാനപ്പെട്ട പല രേഖകളും ഓണ്‍ലൈന്‍ ആയാണ് സൂക്ഷിക്കുന്നത്. ഇവയ്ക്ക് സുരക്ഷ നല്‍കുന്നതിനു വേണ്ടി അത് ആക്‌സസ് ചെയ്യുന്നതിനായി പാസ്‌വേഡുകളും വെക്കും. അതിന് മാത്രമല്ല സ്വകാര്യതയുടെ ഭാഗമായി പലരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും പാസ്സ്വേര്‍ഡുകള്‍ നല്‍കാറുണ്ട്. പാസ്സ്വേര്‍ഡുകള്‍ എത്രത്തോളം ശക്തമാണെന്നതിനെ അപേക്ഷിച്ചിരിക്കും നമ്മളുടെ വിവരങ്ങളുടെ സുരക്ഷയും. എന്നാല്‍ പലപ്പോഴും ഇവ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഏത് ശക്തമായ പാസ്സ്വേര്‍ഡുകളെയും കണ്ടുപിടിക്കുന്ന ഹാക്കര്‍മാര്‍ ഇന്നുണ്ട്. മറ്റു ചിലപ്പോള്‍ നമ്മളുടെ പിഴവുകള്‍ കൊണ്ടും ഇതു സംഭവിക്കാം. പലരും അശ്രദ്ധമായി പെട്ടെന്ന് ആളുകള്‍ക്ക് ഊഹിക്കാവുന്ന തരത്തിലുള്ള പാസ്‌വേഡ് ആണ് നല്‍കുക. പേരോ, ഫോണ്‍ നമ്പര്‍, ഡേറ്റ് ഓഫ് ബര്‍ത്ത്, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള നമ്പര്‍ എന്നിങ്ങനെ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് തുടര്‍ന്നു വന്നപ്പോള്‍ ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പുകളും വര്‍ദ്ധിച്ചു. ഇതോടെ പലപ്പോഴായി പാസ്‌വേഡുകളുടെ കാര്യത്തില്‍ പലതരത്തിലുള്ള ഫീച്ചറുകളും അപ്‌ഡേഷന്‍സും ഗൂഗിള്‍ കൊണ്ടു വന്നിരുന്നു. ഇപ്പോഴിതാ വീണ്ടും ഓണ്‍ലൈനില്‍ നമ്മുടെ വിവരങ്ങള്‍ സുരക്ഷിതമാക്കാനും അക്കൗണ്ടുകളിലേക്കു പ്രവേശിക്കാനുമായി ഉപയോക്താക്കള്‍ക്ക് 'അടുത്ത തലമുറ സുരക്ഷ' നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രമുഖ ടെക്നോളജി കമ്പനികള്‍. അതിന്റെ ഭാഗമായി മേയ് 4 ലോക പാസ്വേഡ് ദിനത്തില്‍ പാസ്വേഡുകളെക്കാള്‍ സുരക്ഷിതമായ പാസ്‌കീ നല്‍കിത്തുടങ്ങിയിരിക്കുകയാണ് ഗൂഗിള്‍. ഒരു വ്യക്തിയുടെ വിരലടയാളം, മുഖം അല്ലെങ്കല്‍ ഏതെങ്കിലും സ്‌ക്രീന്‍ ലോക് പിന്‍ തുടങ്ങിയവ സ്‌കാന്‍ ചെയ്ത് അക്കൗണ്ടിലേക്കു പ്രവേശിക്കുന്ന രീതിയെയാണ് പാസ്‌കീ എന്ന് വിളിക്കുന്നത്. ഇത് ഓണ്‍ലൈന്‍ വഴിയുള്ള ഫിഷിങ് ആക്രമണത്തില്‍നിന്നു സംരക്ഷണം നല്‍കും. കൂടാതെ, ഇവ എസ്എംഎസ് വഴി എത്തുന്ന ഒടിപികളേക്കാളും സുരക്ഷിതമാണെന്നും ഗൂഗിള്‍ പറയുന്നു.


ALSO READ: സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ ആലോചനയുണ്ടോ? നിങ്ങളുടെ ഇഷ്ട ബ്രാന്‍ഡുകള്‍ ഇപ്പോള്‍ ആമസോണിലൂടെ സ്വന്തമാക്കൂ


ഓണ്‍ലൈന്‍ പൂട്ടുകള്‍ എന്ന പാസ്വേഡുകളേക്കാള്‍ ബലവത്തായ ഈ സങ്കല്‍പ്പം പ്രാഭല്യത്തില്‍ കൊണ്ടുവരാനായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ സോഴ്സ് സംഘടനയാണ് ഫിഡോ അലയന്‍സ്. ഈ സംഘടനയ്‌ക്കൊപ്പം ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നീ കമ്പനികള്‍ ഒന്നിച്ചു ചേര്‍ന്നാണ്  ലോഗ്-ഇന്‍ സുപ്രധാനമായ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ പല ഗൂഗിള്‍ അക്കൗണ്ടുകള്‍ക്കുമൊപ്പം പാസ്‌കീ ഇപ്പോള്‍ തന്നെ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഒരാളുടേയും അക്കൗണ്ട് എല്ലാ കാലവും സുരക്ഷിതമാക്കാന്‍ കഴിയുന്ന തരത്തിലുള്ള പാസ്‌വേഡ് നിര്‍മ്മിക്കലും അത് ഓര്‍ത്ത് വെക്കലും എളുപ്പമല്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതോടെയാണ് കമ്പനികളെ അടുത്ത ഘട്ട ഓണ്‍ലൈന്‍ പൂട്ടുകളെക്കുറിച്ച് ചിന്തിപ്പിച്ചത്. സ്മാര്‍ട് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ പാസ്‌കീ എന്ന സങ്കല്‍പത്തെക്കുറിച്ച് പരിജ്ഞാനമുണ്ട്.


ബ്രൗസ്ംഗ് പ്ലാറ്റ്‌ഫോമുകളായ ക്രോമിലും ആന്‍ഡ്രോയിഡിലും പാസ്‌കീ ഗൂഗിള്‍ നേരത്തെ തന്നെ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇതിനുപുറമേ പേപാല്‍, ഷോപിഫൈ, യാഹൂ ജപ്പാന്‍ തുടങ്ങിയ സേവനങ്ങളും പാസ്‌കീ ഓപ്ഷന്‍ നല്‍കി തുടങ്ങിയിരുന്നെന്നും ഗൂഗിള്‍ സ്ഥിതീകരിച്ചു. നിലവിലുള്ള ഫീച്ചറുകള്‍ക്ക് പുറമേ നമ്മുടെ ഗൂഗിള്‍ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാനുളള ഒരു അധിക ഓപ്ഷനായി പാസ്‌കീയെ മേയ് 4 മുതല്‍ മുതല്‍ അവതരിപ്പിക്കുമെന്നും ബ്ലോഗില്‍ പറയുന്നുണ്ട്. ആദ്യ ഘട്ടത്തിലൊന്നും ഈ പുതിയ രീതിക്ക് വലിയ പിന്തുണയോ പ്രചാരമോ ലഭിച്ചില്ലെങ്കിലും കാലക്രമേണ ഇതും പ്രചാരത്തില്‍ വരുമെന്ന് ഗൂഗിള്‍ പറയുന്നു. മാത്രമല്ല സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്നവരാണെങ്കിൽ പാസ്കീ എന്ന ഈ പുതിയ ഘട്ടം ശരിക്കും പ്രയോജനപ്പെടുത്താവുന്നതാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.