ന്യൂഡൽഹി:  ജൂലൈ അവസാനത്തോടെയാണ് ഗൂഗിൾ പിക്സൽ 6 എ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. വിലയുടെ കാര്യത്തിൽ ഇപ്പോഴും ഫോണിന് അവ്യക്തത തുടരുകയാണ്. എന്നാൽ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ ഫോണിന്റെ വില പുറത്തായതായാണ് റിപ്പോർട്ടുകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

സൂചനകൾ പ്രകാരം ഫോണിൻറെ ഏകദേശ വില 37,000 രൂപയാണ്. ഫ്‌ളിപ്കാർട്ടിൽ ഫോൺ ലഭ്യമാക്കുമെന്നാണ് സൂചന. ഈ ഫോൺ ടെൻസർ പ്രോസസറുമായാണ് വരുന്നത്, കൂടാതെ 20: 9 ഡിസ്‌പ്ലേയും ഫോണിനുണ്ട്. പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ വിലയിൽ കുറവ് ഉണ്ടാകില്ലെന്നാണ് പുതിയ വിവരം.ഗൂഗിൾ പിക്സൽ 6എയുടെ നേരത്തെ ലഭ്യമായ വില സൂചന ഏകദേശം 40,000 രൂപയായിരുന്നു.


Also Read: പുത്തൻ അപ്ഡേറ്റുമായി വാട്ട്സ്ആപ്പ്; സന്ദേശങ്ങൾ ഇനി രണ്ട് ദിവസം കഴിഞ്ഞും ഡിലീറ്റ് ചെയ്യാം


നിലവിൽ യുഎസിൽ, 6 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റുമായി ഫോൺ ലഭ്യമാക്കിയിട്ടുണ്ട്, അതിന്റെ വില 449 ഡോളറാണ് (ഏകദേശം 35,100 രൂപ). എന്നാൽ പിക്സൽ 6എയുടെ ഇന്ത്യയിലെ ലോഞ്ച് വിശദാംശങ്ങളെക്കുറിച്ച് ഗൂഗിൾ ഇതുവരെ ഔദ്യോഗികമായി ഒരു വിവരവും നൽകിയിട്ടില്ല.


Also Read: Google Search: സൂക്ഷിക്കുക.. ഈ 4 കാര്യങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്താൽ കമ്പി എണ്ണേണ്ടി വരും!


ഗൂഗിൾ പിക്സൽ 6എ


6.1 ഇഞ്ച് ഫുൾ-എച്ച്ഡി + (1080 x 2400 പിക്സലുകൾ) OLED ഡിസ്പ്ലേയിൽ ആൻഡ്രോയിഡ് 12 ഒഎസിലാണ് ഫോൺ എത്തുന്നത്.കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനാണ് ഫോണിനുള്ളത്. ഒക്ടാ കോർ ഗൂഗിൾ ടെൻസർ ആണ് ഫോണൻറെ പ്രോസസർ.ടൈറ്റൻ എം2 സെക്യൂരിറ്റി കോ പ്രൊസസറും ഇതിലുണ്ട്. 6GB LPDDR5 റാം ആണ് ഇതിനുള്ളത്. 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജും ഇതിനുണ്ട്.


6 എയിൽ 12.2 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറയും നൽകിയിട്ടുണ്ട്. 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്. 5G, 4G LTE, Wi-Fi 6e, Bluetooth 5.2, USB Type-C പോർട്ട് എന്നിവയും ഫോണിലുണ്ട്. 4410 എംഎഎച്ച് ബാറ്ററിയിൽ ഫാസ്റ്റ് ചാർജിംഗും ഫോൺ സപ്പോർട്ട് ചെയ്യുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കു