ഗൂഗിൾ തങ്ങളുടെ മികച്ച ഫോണുകളിൽ ഒന്നായ പിക്സൽ 8 സീരീസ് അടുത്തിടെ പുറത്തിറക്കിയിരുന്നു. നിങ്ങൾക്ക്  പിക്സൽ 8 ഹാൻഡ്സെറ്റ് വിലകുറഞ്ഞ രീതിയിൽ വാങ്ങാൻ താത്പര്യമുണ്ടെങ്കിൽ ഇതാ അതിനൊരു അവസരമുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഫ്ലിപ്പ്കാർട്ടിലാണ് ഇത് സംബന്ധിച്ച മികച്ച ഓഫറുള്ളത്‌. 16,000 രൂപ വരെ പിക്സൽ 8-ൽ നിങ്ങൾക്ക് വില കുറവ് ലഭിക്കും. .


COMMERCIAL BREAK
SCROLL TO CONTINUE READING

എക്സ്ചേഞ്ച് ബോണസ് ഉൾപ്പെടെ എല്ലാ ഓഫറുകളും ഉൾപ്പെടുന്നതാണ് Pixel 8ൻറെ കിഴിവ് . ലിസ്റ്റ് ചെയ്ത വിശദാംശങ്ങൾ പ്രകാരമെങ്കിൽ, 59,999 രൂപയ്ക്ക് നിങ്ങൾക്ക് പിക്സൽ 8 വാങ്ങാൻ സാധിക്കും. ലോഞ്ചിംഗ് സമയത്ത് പിക്സൽ 8-ൻറെ വില 75,999 രൂപയായിരുന്നു ഇതാണ് മികച്ച വിലക്കുറവിൽ നിങ്ങൾക്ക് വാങ്ങിക്കാൻ കഴിയുന്നത്.


6.2 ഇഞ്ച് ഡിസ്പ്ലേയിൽ 120 ഹെർട്സ് ആണ് റീഫ്രേഷ് റേറ്റ്. സ്‌ക്രീൻ സംരക്ഷണത്തിനായി ഗൊറില്ല ഗ്ലാസ് വിക്ടസും ഫോണിനുണ്ട്. ഗൂഗിളിന്റെ രണ്ടാം തലമുറ പ്രോസസർ ടെൻസർ ജി3 ചിപ്‌സെറ്റാണ് പിക്‌സൽ 8-ൽ ഉപയോഗിച്ചിരിക്കുന്നത്.  50 മെഗാപിക്സൽ ഒക്ട-പിഡി ക്യാമറയാണ് പിക്സൽ 8. ഇതിൽ 8x സൂപ്പർ-റെസ് ഡിജിറ്റൽ സൂമും ഉണ്ട്. 12 മെഗാപിക്സൽ സെക്കൻഡറി ക്യാമറയാണ് ഫോണിന്. 10.5 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ചിത്രങ്ങളെ കൂടുതൽ വ്യത്യസ്തമാക്കുന്നു.


4,575 mAh ബാറ്ററി പവറാണ് ഫോണിലുള്ളത്. 27W ഫാസ്റ്റ് ചാർജിംഗും സപ്പോർട്ടടാണ്. 18W വയർലെസ് ചാർജിംഗും ഇതിൽ ഉൾപ്പെടുന്നുണ്ട്. Google Pixel 8, ProPixel 8 ന് 7 വർഷത്തേക്ക് ഒഎസ് അപ്‌ഡേറ്റുകൾ ലഭിക്കും. ഇതിൽ സുരക്ഷ അപ്ഗ്രേഡുകളുമുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.