Google Hangouts : ഗൂഗിൾ ഹാങ്ഔട്ട്സ് ഇനി ഇല്ല; പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തു
Hangouts Application ആൻഡ്രോയിഡിലെ പുതിയ യുസേഴ്സിനെ മാത്രമാണ് ഗൂഗിൾ ഹാങ്ഔട്ട്സ് ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
ഇനി മുതൽ ഹാങ്ഔട്ട്സ് ഇല്ല ഗൂഗിൽ ചാറ്റ് മാത്രം. ഗൂഗിൾ തങ്ങളുടെ മെസഞ്ചർ ആപ്ലിക്കേഷനായ ഹാങ്ഔട്ട്സിനെ പ്ലേ സ്റ്റേറിൽ നിന്ന് ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. കൂടാതെ ആപ്പിൾ ഉപകരണങ്ങളിലുള്ള ഹാങ്ഔട്ട്സിന്റെ പ്രവർത്തനം നിർത്തലാക്കുകയും ചെയ്തു.
ആൻഡ്രോയിഡിലെ പുതിയ യുസേഴ്സിനെ മാത്രമാണ് ഗൂഗിൾ ഹാങ്ഔട്ട്സ് ഉപയോഗിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. നിലവിൽ ഹാങ്ഔട്ട്സ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് അത് തുടരാമെന്ന് 9to5Google റിപ്പോർട്ട് ചെയ്യുന്നു.
ALSO READ : രാജ്യത്ത് ഓൺലൈൻ ഷോപ്പിംഗുകൾ ഇനി അടിമുടി മാറും; വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി സർക്കാര്‍
അടുത്തിടെ വർക്ക്സ്പേസ് ഉപഭോക്താക്കളോട് ചാറ്റിലേക്കോ സ്പേസെസിലേക്കോ മാറാൻ ഗൂഗിൾ ആവശ്യപ്പെട്ടിരുന്നു. നിരവധി യുസേഴ്സ് അതെ ഉപയോഗിക്കുന്നത് തുടരുകയാണ്. ഇതെ തുടർന്ന് ചാറ്റാണ് ഗുഗിളിന്റെ ഔദ്യോഗിക മെസഞ്ചർ ആപ്ലിക്കേഷനെന്ന് 9to5Google തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഹാങ്ഔട്ട്സ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ജിമെയിലിലെ ഗുഗിൾ ചാറ്റിലേക്ക് മാറാനുള്ള നിർദേശം നൽകുമെന്ന് ഗൂഗിൾ അറിയിച്ചു.
ഘട്ടം ഘട്ടമായി ഗൂഗിൾ ഹാങ്ഔട്ട്സിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ആഴ്ച മുതൽ വർക്ക്സ്പേസ് യുസേഴ്സിനോട് സ്പേസെസിലേക്കോ ചാറ്റിലേക്കോ മാറാൻ ഗൂഗിൾ നിർദേശം നൽകിയിരിന്നു. ചുരിങ്ങിയ കാലങ്ങൾ കൊണ്ട് ഹാങ്ഔട്ട്സിന്റെ പ്രവർത്തനവും ഗൂഗിൽ നിർത്തലാക്കിയേക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.