യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് കമ്പനി ഗൂഗിൾ അവരുടെ ഗൂഗിൾ പ്ലേയുടെ ലോഗോയിൽ മാറ്റം വരുത്തി. ഗൂഗിൾ പ്ലേ അവതരിപ്പിച്ചിട്ട് പത്ത് വർഷം തികയുന്ന സാഹചര്യത്തിലാണ് ടെക് ഭീമന്മാർ ലോഗോയിൽ മാറ്റം വരുത്തിയിരിക്കുന്നത്. പഴയ ലോഗോയിൽ നിന്നും ചെറിയ ഒരു മാറ്റം മാത്രമാണ് നടത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോഗോയിലുണ്ടായിരുന്ന പച്ച, നീല, ചുവപ്പ്, മഞ്ഞ നിറങ്ങൾക്ക് ഒന്നും കൂടി അധികം തെളിച്ചം നൽകി. നിറങ്ങൾ വിഭവിച്ചിരിക്കുന്ന രൂപങ്ങൾക്ക് ചെറിയ മാറ്റങ്ങൾ വരുത്തി കേന്ദ്ര ബിന്ദു കുറച്ചും കൂടി ലോഗോയിൽ നടുഭാഗത്തേക്കെത്തിച്ചു. ഇത്തരത്തിൽ ക്രോമിന്റെ ലോഗോയിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഗൂഗിൾ നേരത്തെ ഈ വർഷം അവതരിപ്പിച്ചിരുന്നു. 


ALSO READ : Google Search: സൂക്ഷിക്കുക.. ഈ 4 കാര്യങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്താൽ കമ്പി എണ്ണേണ്ടി വരും!


കഴിഞ്ഞ പത്ത് വർഷം കൊണ്ട് 190 രാജ്യങ്ങളിലായി 2.5 ബില്യൺ പേരാണ് ഗൂഗിൾ പ്ലേ ഇതുവരെ ഉപയോഗിച്ചിരിക്കുന്നത്. ആപ്ലിക്കേഷനായി 2 മില്യണിൽ അധികം പേരാണ് പ്രവർത്തിച്ചിട്ടുള്ളതെന്ന് ഗൂഗിൾ പ്ലേയുടെ വൈസ് പ്രസിഡന്റ് ടിആൻ ലിം ടെക് മാധ്യമമായ വേർജിനോട് പറഞ്ഞു.


ഗൂഗിളും ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ഇനി മാധ്യമങ്ങൾക്ക് പണം നൽകേണ്ടി വരും? നിയമമുണ്ടാക്കാൻ കേന്ദ്ര സർക്കാർ


ഗൂഗിൾ ഉൾപ്പടെയുള്ള ടെക്ക് കമ്പനികൾക്ക് ഇന്ത്യൻ ഡിജിറ്റൽ മാധ്യമങ്ങളുടെയും കണ്ടന്റ് ക്രിയേറ്റർമാരുടെയും കണ്ടെന്റുകളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതം കണ്ടന്റ് ക്രിയേറ്റർമാർക്കും ലഭിക്കുന്ന തരത്തിൽ നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ. യൂട്യൂബ് ഉൾപ്പടെയുള്ള പ്ലാറ്റുഫോമുകളുടെ ഉടമസ്ഥതയുള്ള ഗൂഗിൾ, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുടെ എല്ലാ ഉടമസ്ഥത വഹിക്കുന്ന മെറ്റാ, ട്വിറ്റർ, ആമസോൺ പേ എന്നിവയുൾപ്പടെയുള്ള കമ്പനികൾക്ക് ഇത്തരം കണ്ടന്റുകളിൽ നിന്ന് ലഭിക്കുന്ന ആകെ വരുമാനത്തിന്റെ ഒരു ഭാഗം ഡിജിറ്റൽ പബ്ലിഷർമാർക്ക് നൽകണമെന്ന തരത്തിലാണ് പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങുന്നത്.


ഇതുവരെ കൃത്യമായ നിയമങ്ങളുടെ അഭാവം മൂലം ഇത്തരത്തിലുള്ള പ്ലാറ്റ്‌ഫോമുകൾ   ഡിജിറ്റൽ മാധ്യമങ്ങൾക്ക് വരുമാനത്തിന്റെ കൃത്യമായ വിഹിതം നൽകിയിരുന്നില്ല. ഇത്തരം പ്ലാറ്റ്‌ഫോമുകൾ കണ്ടെന്റുകൾക്ക് വരുമാനം നൽകുന്ന രീതികൾ ഇനിയും സുതാര്യമല്ല. അതിനാൽ തന്നെ പരസ്യങ്ങളിൽ നിന്ന് കിട്ടുന്ന വരുമാനം കൂടുതലും കണ്ടന്റ് ക്രിയേറ്റർമാരിലേക്ക് എത്താതെ കമ്പനികൾക്ക് തന്നെ ലഭിക്കുകയായിരുന്നു. കൂടാതെ പല  ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാമാറും പലപ്പോഴായി ഇതിനെതിരെ ശബ്‌ദം ഉയർത്തുകയും ചെയ്തിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.