New Delhi : ടെക് ഭീമൻ ഗൂഗിൾ (Google) തങ്ങളുടെ സേർച്ച എഞ്ചൻ പ്ലാറ്റ്ഫോമായ ഗൂഗിൾ ക്രോമിന്റെ (Google Chrome) ഡെസ്ക്ടോപ്പ് പതിപ്പിൽ ഡാർക്ക് മോഡ് (Dark Mode) അവതരിപ്പിക്കുന്നു. വലിയൊരു വിഭാഗം വരുന്ന ഇന്റർനെറ്റ് ഉപഭോക്താക്കളിൽ ഡാർക്ക് മോഡ് ഇഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഗൂഗിൾ തങ്ങളുടെ ഡെസ്ക്ടോപ്പിലും ഇത് അവതരിപ്പിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടെക് ഓൺലൈൻ മാധ്യമമായ വേർജ് നൽകുന്ന വിവരം അനുസരിച്ച് ഗൂഗിൾ ക്രോമിന്റെ സെറ്റിങ്സിൽ പോയി മാറ്റാൻ സാധിക്കുന്നതാണ്. ഗൂഗിൾ ക്രോം സെറ്റിങ്സിൽ പ്രവേശിച്ച് അതിൽ സേർച്ച് സെറ്റിങ്സ് ക്ലിക്ക് ചെയ്യുക. തുടർന്ന് അപ്പിയറൻസ് തിരഞ്ഞെടുത്തിതിന് ശേഷം ടെസ്ക്ടോപ്പ് ഡാർക്ക് മോഡാക്കാൻ സാധിക്കുന്നതാണ്.


ALSO READ : Whatsapp New Feature: ഇമോജി കൊണ്ട് വോയിസ് മെസ്സേജിന് മറുപടി, വാട്സാപ്പിൻറെ പുതിയ ഫീച്ചർ ഉടൻ


അപ്പിയറൻസിൽ മൂന്ന് ഓപ്ഷനുകളാണുള്ളത്. ലൈറ്റ്, ഡാർക്ക്, അല്ലെങ്കിൽ ക്രോമിന്റെ തനതായ അപ്പിയറൻസും (ഡിഫോൾട്ട് മോഡ്).


ALSO READ : Google Map: ഗൂഗിള്‍ മാപ്പ് ചതിച്ചു; വഴിതെറ്റിയ കുടുംബം മൂന്നാര്‍ വനത്തില്‍ കുടുങ്ങിയത് 9 മണിക്കൂര്‍


നിലവിൽ ക്രോം ഉപഭോക്തക്കൾക്ക് ഈ ഡാർക്ക് മോഡ് ലഭ്യമല്ല. അടുത്ത് കുറച്ച് ആഴ്ചകൾക്ക് ശേഷം മാത്രമെ ഗൂഗിൾ തങ്ങളുടെ സേർച്ച് എഞ്ചിൻ പ്ലാറ്റ്ഫോമായ ക്രോമിന്റെ ഡെസ്ക്ടോപ് പതിപ്പിൽ ഡാർക്ക് മോഡ് അവതരിപ്പിക്കുകയെന്ന് വേർജ് റിപ്പോർട്ട് ചെയ്യുന്നു.


ALSO READ : Instagram Reels വീഡിയോ ദൈർഘ്യം വർധിപ്പിച്ചു, ഇനി 60 സക്കൻഡ് വരെയുള്ള വീഡിയോ പങ്കുവെയ്ക്കാം


ഏരകേദശം ഫെബ്രുവരി മുതൽ ഗൂഗിൽ ഡാർക്ക് മോഡിനായിട്ടുള്ള പരീക്ഷണം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇപ്പോൾ ഡാർക്ക് മോഡ് ബ്രൈസർ പതിപ്പിന്റെ പരീക്ഷണം ബീറ്റ വേർഷന്റെ അവസാന ഘട്ടത്തിലാണ്. ആൻഡ്രേയിഡിലും ഐഒഎസിലുമുള്ള ഗൂഗിൾ ക്രോം ആപ്ലിക്കേഷനിൽ നേരത്തെ ഗൂഗിൾ ഡാർക്ക് മോഡ് അവതരിപ്പിച്ചിരുന്നു.


ഡാർക്ക് മോഡ് കൊണ്ടുള്ള ഗുണങ്ങൾ


പ്രധാനമായും കമ്പ്യൂട്ടറിനുമുന്നിൽ ഏറെ നേരം ചിലവഴിക്കുന്നവർക്ക് കണ്ണിന് വിശ്രമമെന്ന നിലയിലായിരിക്കും ഡാർക്ക് മോഡ് ഫീച്ചറുകൾ കൊണ്ടുള്ള ഗുണം.ഡെസ്ക്ടോപ്പിൻറെ ഭംഗി തന്നെ മാറുമെന്നതാണ് പുതിയ ഫീച്ചറിൻറെ പ്രത്യേകത.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.