മലയാളം ഇനി മുതല്‍ ടൈപ്പ് ചെയ്തു കഷ്ടപ്പെടേണ്ട ആവശ്യമേയില്ല. പറയാനുള്ള കാര്യം ഗൂഗിളിനോട് ചുമ്മാ പറഞ്ഞാല്‍ മാത്രം മതി. ഇത് മലയാളത്തില്‍ ടൈപ്പ് ചെയ്തു തരുന്ന കാര്യം ഇനി ഗൂഗിള്‍ ഏറ്റു!


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനായി ആദ്യം പ്ലെസ്റ്റോറില്‍ നിന്ന് ജിബോര്‍ഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. തുടര്‍ന്ന് ജിബോര്‍ഡ് സെറ്റിങ്‌സില്‍ പോയി ഭാഷ മലയാളം തെരഞ്ഞെടുക്കുക. അതിന്‌ശേഷം മൊബൈല്‍ കീബോര്‍ഡിലെ ‘മൈക്രോഫോണ്‍’ ക്ലിക്ക് ചെയ്ത് സംസാരിച്ചാല്‍ മതി മലയാളം ഫോണ്‍ തനിയെ ടൈപ് ചെയ്‌തോളും.


മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക്,കന്നട,മറാത്തി,ബംഗാളി,ഉറുദു തുടങ്ങിയ ഭാഷകളും ഇങ്ങനെ ലഭിക്കും ഹിന്ദി മുമ്പേ തന്നെ ഈ ആപ്പില്‍ ലഭ്യമായിരുന്നു.


‘Go to settings >> Language and input >> Google Voice typing Languages >> Set primary language Malayalam >> Click and hold to set Malayalam as primary language. ഇങ്ങനെയാണ് ഇത് സെറ്റ് ചെയ്യാനുള്ള വഴി