ജിമെയിലിന് കൂടുതല്‍ സുരക്ഷയൊരുക്കാന്‍ പുതിയ പദ്ധതിയുമായി ഗൂഗിള്‍. ആധികാരികത ഉറപ്പാക്കാന്‍ ഇമെയിലുകള്‍ക്കൊപ്പം ബ്രാന്‍ഡ്‌ ലോഗോ ഉള്‍പ്പെടുത്താനാണ് ഗൂഗിളിന്റെ പുതിയ നീക്കം.


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്രാന്‍ഡ്‌ ഇന്‍ഡിക്കേറ്റെഴ്സ് ഫോര്‍ മെസേജ് ഐഡന്റിഫിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ് (BIMI) ഉപയോഗിച്ചാണ്‌ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് ഉപയോഗിച്ചുള്ള സ്ഥിരീകരണം ഇമെയിലുകളുടെ ആധികാരികത ഉറപ്പാക്കാന്‍ ഉപയോക്താക്കളെ സഹായിക്കുമെന്നാണ് ഗൂഗിള്‍ (Google) പറയുന്നത്. 


ഗൂഗിളുമായി കൈകോര്‍ത്ത് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്ക് റിലയന്‍സ് എത്തുന്നു


കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ വ്യാജ ഇമെയിലുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ പുതിയ നീക്കം. DMARC എന്ന മറ്റൊരു സാങ്കേതിക വിദ്യയുമായി ചേര്‍ന്നാണ് ഗൂഗിള്‍ BIMI ഉപയോഗിക്കുന്നത്. യഥാര്‍ത്ഥ ഇമെയിലുകളുടെ വ്യാജന്‍ നിര്‍മ്മിക്കുന്നതില്‍ നിന്നു൦ DMARC തട്ടിപ്പുകാരെ തടയും.


ഇന്‍സ്റ്റഗ്രാം (Instagram), ഫേസ്ബുക്ക് (Facebook), ട്വിറ്റര്‍ (Twitter) തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ വെരിഫിക്കേഷന് നല്‍കുന്ന നീല ടിക് മാര്‍ക്കിന് സമാനമാണിത്. എന്‍ട്രസ്റ്റ്‌ ഡാറ്റ കാര്‍ഡ്, ഡിജിസെര്‍ട്ട് എന്നീ അതോറിറ്റികളുടെ സര്‍ട്ടിഫിക്കേഷനുകള്‍ പരിശോധിച്ച ശേഷമാകും ബ്രാന്‍ഡ്‌ ലോഗോകള്‍ വിലയിരുത്തുക. അധികം വൈകാതെ തന്നെ എല്ലാ ബ്രാന്‍ഡുകള്‍ക്കും ഗൂഗിള്‍ BIMI ലഭ്യമാകും. 


"Digital India"യ്ക്ക് പിന്തുണ, 75,000 കോടിയുടെ പദ്ധതിയുമായി ഗൂഗിള്‍...!!


ഇതുകൂടാതെ, വീഡിയോ കോണ്‍ഫറന്‍സിംഗ്, ചാറ്റ്, എന്റര്‍പ്രൈസ് സോഫ്റ്റ്‌വെയര്‍ എന്നിവയുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള ഫീച്ചറുകളും ഗൂഗിള്‍ പ്രഖ്യപിച്ചിട്ടുണ്ട്. 


> ക്ഷണിക്കപ്പെടാത്ത വ്യക്തികള്‍ക്ക് മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. knock ചെയ്യാനും ഇവര്‍ക്ക് അനുവാദമില്ല. 


മീറ്റിംഗില്‍ നിന്നും പുറത്താക്കിയാല്‍ പിന്നീട് പ്രവേശിക്കാന്‍ സാധിക്കില്ല. മീറ്റിംഗില്‍ പങ്കെടുക്കാനുള്ള അപേക്ഷ നിരവധി തവണ നിരസിച്ചാല്‍ പിന്നീടയാള്‍ക്ക് മീറ്റിംഗില്‍ ചേരാന് അനുവാദം ചോദിയ്ക്കാന്‍ സാധിക്കില്ല. 


> ചാറ്റില്‍ പങ്കുവയ്ക്കുന്ന വീഡിയോകള്‍ അപകടകാരിയാണെങ്കില്‍ ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കും. 


> ചാറ്റ് റൂമില്‍ റിപ്പോര്‍ട്ടിംഗ്, ബ്ലോക്കിംഗ് ഫീച്ചറുകളും അവതരിപ്പിക്കും.


> ജി-സ്യൂട്ട് അഡ്മിന്‍മാര്‍ക്ക് പുതിയ നിയന്ത്രണാധികാരങ്ങള്‍ ലഭിക്കും. ജി-സ്യൂട്ട് വിവരം ശേഖരിക്കുന്നതില്‍ നിന്നും ചില ആപ്പുകള്‍ ബ്ലോക്ക് ചെയ്യുക, കമ്പനി ഉടമസ്ഥതയിലുള്ള ആപ്പിള്‍ ഐഓഎസ് ഉപകരണങ്ങള്‍ നിയന്ത്രിക്കുക. വിവര ചോര്‍ച്ചയ്ക്കുള്ള പുതിയ ടൂളുകള്‍ എന്നിവയും ഇക്കൂട്ടത്തിലുണ്ട്.