Google ഈ ആൻഡ്രോയിഡ് ഫോണുകളിൽ തങ്ങളുടെ ആപ്പുകളുടെ പ്രവർത്തനം നിർത്തലാക്കി
Google പ്രവർത്തനങ്ങൾ വിവിധ ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും പിൻവലിക്കുന്നു. ഗൂഗിൾ മാപ്പ്, ജീമെയിൽ യുട്യൂബ് തുടങ്ങിയ ആപ്ലിക്കേഷനുകളാണ് പഴകയി ആൻഡ്രോയിഡ് വേർഷനിൽ (Android Version) നിന്ന് സർവീസ് നിർത്തലാക്കുന്നത്.
New Delhi : ടെക് ഭീമനായ ഗൂഗിൾ (Google) പ്രവർത്തനങ്ങൾ വിവിധ ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും പിൻവലിക്കുന്നു. ഗൂഗിൾ മാപ്പ്, ജീമെയിൽ യുട്യൂബ് തുടങ്ങിയ ആപ്ലിക്കേഷനുകളാണ് പഴകയി ആൻഡ്രോയിഡ് വേർഷനിൽ (Android Version) നിന്ന് സർവീസ് നിർത്തലാക്കുന്നത്.
ഇന്ന് സെപ്റ്റംബർ 27 മുതലാണ് ഗൂഗിൾ തങ്ങളുടെ സർവീസ് ആൻഡ്രോയിഡ് 2.3.7 പതിപ്പിലും അതിലും താഴെയുള്ള വേർഷനകളിലുമായി പ്രവർത്തനം നിർത്തലാക്കുന്നത്. 2010 ഡിസംബറിലാണ് ആൻഡ്രോയിഡ് 2.3.7 പതിപ്പ് അവതരിപ്പിക്കുന്നത്.
ALSO READ : Google turns 23: പിറന്നാള്‍ ദിനത്തില്‍ പുതിയ ഡൂഡിലുമായി ഗൂഗിള്‍
ഈ പതിപ്പിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ ഗൂഗിളിന്റെ ആപ്പുകളിൽ ലോഗിൻ ചെയ്യാൻ സാധിക്കില്ലയെന്ന് ഗൂഗിൾ പ്രസ്താവനയിലൂടെ അറിയിച്ചു. ഇനി ഫോൺ ഉപയോഗിക്കണമെങ്കിൽ കുറഞ്ഞത് ആൻഡ്രോയിഡിന്റെ 3.0 പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യണമെന്ന് ഗൂഗിൾ അറിയിച്ചു.
ALSO READ : WhatsApp Disappearing Photos : വാട്ട്സ്ആപ്പിൽ ഡിസപ്പിയറിങ് ഫോട്ടോകളും വീഡിയോകളും അയക്കുന്നതെങ്ങനെ?
ഇനി ഗൂഗിൾ ആപ്പുകൾ പ്രവർത്തിക്കാത്ത ആൻഡ്രോയിഡ് ഫോണുകൾ ഇവയാണ്
Sony Xperia Advance
Lenovo K800
Sony Xperia Go
Vodafone Smart II
Samsung Galaxy S2
Sony Xperia P
LG Spectrum
Sony Xperia S
LG Prada 3.0
HTC Velocity
HTC Evo 4G
Motorola Fire
Motorola XT532
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...