തേർഡ് പാർട്ടി ആപ്പുകൾ കോൾ റെക്കോർഡ് ചെയ്യേണ്ട; വാതിലടച്ച് ഗൂഗിൾ
റെക്കോർഡ് ചെയ്യാനായി ഉപയോഗിക്കുന്ന ആപ്പുകൾ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളില്‍ ലഭിക്കുകയില്ലെന്ന് ഗൂഗിൾ
ഫോൺ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഉപയോഗിക്കാറുള്ള കോള്‍ റെക്കോര്‍ഡിങ് ആപ്പുകളുടെ സേവനം നിർത്തലാക്കുന്നു. റെക്കോർഡ് ചെയ്യാനായി ഉപയോഗിക്കുന്ന ആപ്പുകൾ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളില്‍ ലഭിക്കുകയില്ലെന്ന് ഗൂഗിൾ വ്യക്തമാക്കി.
മെയ് 11 മുതൽ തോർഡ് പാർട്ടി മുഖേന ലഭിക്കുന്ന ആപ്പുകൾ ഫോണുകളിൽ പ്രവർത്തിക്കില്ല. അതായത് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളില്‍ ബിള്‍ട്ട്-ഇന്‍ ഫീച്ചറായി കോള്‍ റെക്കോര്‍ഡിങ് ഇല്ലെങ്കിൽ അടുത്ത മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കില്ല. സ്വകാര്യത ഉറപ്പുവരുത്താനാണ് ഗൂഗിളിന്റെ നീക്കം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന തേഡ്പാര്‍ട്ടി ആപ്പുകൾക്കാണ് നിരോധനം. നിലവില്‍ ഷവോമി, ചില സാസംങ് ഫോണുകള്‍,ഓപ്പോ,വിവോ ഗൂഗിള്‍ പിക്സല്‍, പോകോ തുടങ്ങിയ കമ്പനികള്‍ മാത്രമാണ് ബിള്‍ട്ട്-ഇന്‍ ഫീച്ചറായി കോള്‍ റെക്കോര്‍ഡിങ് ഓപ്ഷന്‍ സ്മാര്‍ട്ട് ഫോണുകളില്‍ നല്‍കുന്നത്. ഈ ഫീച്ചറിന് ഗൂഗിൾ പ്ലേസ്റ്റോറിന്റെ നയവുമായി ബന്ധമില്ല.
ഔദ്യോഗികമായി ആന്‍ഡ്രോയിഡ് ഫോണിൽ കോള്‍ റെക്കോർഡിങിന് അനുവാദമില്ല. കോള്‍ റെക്കോർഡിങ് തുടർന്നാൽ കമ്പനിക്ക് തന്നെ തിരിച്ചടിയാവും. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. കൂടുതൽ രാജ്യങ്ങളിലും തങ്ങളുടെ പൗരന്മാര്‍ക്ക് സ്വകാര്യതയ്ക്കുള്ള അവകാശം നല്‍കുന്നുണ്ട്. എന്നാൽ സംഭാഷണം അനുവാദമില്ലാതെ റെക്കോർഡ് ചെയ്യുന്നത് നിയമവിരുദ്ധമാണ്. തേഡ് പാര്‍ട്ടി കോള്‍ റെക്കോർഡിങ് ആപ്പുകളുടെ പ്രവര്‍ത്തനം ആന്‍ഡ്രോയിഡ് 6 മുതലുള്ള വേര്‍ഷനുകളില്‍ നിർത്തലാക്കാനാണ് ഗൂഗിളിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA