ന്യൂഡല്‍ഹി:ജനപ്രിയ ആപ്പുകള്‍ അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ മറ്റ് ആപ്പുകളെയും നിരീക്ഷിക്കുന്നതായി വിവരം.
രാജ്യസുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ട് വീഴ്ച്ചയും വേണ്ടെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍, ഡാറ്റാ ചോര്‍ച്ചയടക്കമുള്ള കാര്യങ്ങളില്‍ 
സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്ന ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുകയാണ്,ആവശ്യമെങ്കില്‍ കൂടുതല്‍ ആപ്പുകള്‍ നിരോധിക്കാനും 
മടിക്കില്ലെന്ന സന്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്, 
നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം തീരുമാനിച്ചതായാണ് വിവരം.
ചൈനീസ് ബന്ധമുള്ള ആപ്പുകള്‍ക്ക് പുറമേ മറ്റ് ചില ആപ്പുകളും നിരീക്ഷണത്തിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:ആരോഗ്യ സേതു മോശക്കാരനല്ല;ആപ്പ് ജൂലായില്‍ ഡൌണ്‍ലോഡ് ചെയ്തത് 12.76 കോടിയിലധികം പേര്‍!


അതിനിടെ  ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഹെലോ ലൈറ്റ്, ഷെയർഇറ്റ് ലൈറ്റ്, ബിഗോ ലൈറ്റ്, വി.എഫ്.ഐ ലൈറ്റ് 
എന്നീ ആപ്ലിക്കേഷനുകൾ നീക്കം ചെയ്തു.
ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് 59 ചൈനീസ് ആപ്പുകള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.
ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ മറ്റ് രാജ്യങ്ങളും ചൈനീസ് ആപ്പുകള്‍ക്കെതിരെ രംഗത്ത് വന്നു.പല രാജ്യങ്ങളിലും ചൈനീസ് ആപ്പുകള്‍ 
കര്‍ശന നിരീക്ഷണത്തിലാണ്.