ചിത്രങ്ങളും വീഡിയോസുമൊക്കെ പങ്കുവയ്ക്കാൻ ഇന്ന് ഏറ്റവും അധികം ആളുകൾ ഉപയോ​ഗിക്കുന്ന സാമൂഹിക മാധ്യമമാണ് ഇൻസ്റ്റാ​ഗ്രാം. ഇൻസ്റ്റയുടെ ലൈവ് സ്ട്രീമിങും നിരവധി ആളുകളൾ പ്രയോജനപ്പെടുത്താറുണ്ട്. അത്തരത്തിൽ ലൈവ് സ്ട്രീം സംവിധാനം ഉപയോ​ഗിക്കുന്നവർക്കായി അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫീച്ചറാണ് മോഡറേഷൻ ടൂൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

മിക്ക വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലും നേരത്തെ തന്നെ പല പേരുകളിലായി മോഡറേഷൻ ടൂൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇൻസ്റ്റാ​ഗ്രാമിൽ ഇപ്പോഴാണ് ഈ ഫീച്ചർ വരുന്നത്. 


ഇൻസ്റ്റാ​ഗ്രാം ലൈവ് ക്രിയേറ്റേഴ്സിന് യൂസേഴ്സിൽ നിന്ന് ഒരാളെ മോഡറേറ്റർ ആക്കാൻ സാധിക്കും എന്നുള്ളതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. അത്തരത്തിൽ മോഡറേറ്റർ ആക്കുന്നവർക്ക് അഭിപ്രായങ്ങൾ റിപ്പോർട്ട് ചെയ്യാനും, ലൈവിൽ നിന്ന് കാഴ്ചക്കാരെ നീക്കം ചെയ്യാനും, ഒരു കാഴ്ചക്കാരന്റെ അഭിപ്രായങ്ങൾ ഓഫാക്കാനും സാധിക്കും.


ലൈവ് ക്രിയേറ്റേഴ്സിന് മാത്രമായിരുന്നു മുൻപ് കാഴ്ചക്കാരെ നീക്കം ചെയ്യാനും കമന്റുകൾ ഓഫാക്കാനും കഴിഞ്ഞിരുന്നുള്ളൂ. ഇൻസ്റ്റാ​ഗ്രാമിൽ ലൈവ് സ്ട്രീമിങ് സംവിധാനം 2016ൽ തുടങ്ങിയെങ്കിലും മോഡറേറ്റർ ടൂൾ ഇപ്പോഴാണ് അവതരിപ്പിക്കുന്നത്. 


ക്രിയേറ്റേഴ്സിന് കമന്റ് ബാറിലെ മെനു ഐക്കണിൽ ടാപ്പ് ചെയ്‌ത് മോഡറേറ്ററെ ചേർക്കാനാകും. അവർക്ക് ഒരു നിർദ്ദിഷ്‌ട വ്യക്തിയെ തിരയാനോ Instagram നിർദ്ദേശിച്ച ലിസ്റ്റിൽ നിന്ന് ഒരു ഉപയോക്താവിനെ തിരഞ്ഞെടുക്കാനോ കഴിയും. ലൈവിൽ വരുന്ന അനാവശ്യ കമന്റുകളിൽ ചർച്ച ഉണ്ടാകാതെ പോസിറ്റീവ് ചർച്ചകളിൽ ഏർപ്പെടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാഴ്ചക്കാരെ സഹായിക്കാനാണ് ഇൻസ്റ്റാഗ്രാം ഈ ഫീച്ചർ അവതരിപ്പിക്കുന്നത്.


എങ്ങനെ മോഡറേറ്ററെ തിരഞ്ഞെടുക്കാം?


ഫോണിൽ ഇൻസ്റ്റാഗ്രാം ആപ്പ് തുറക്കുക.


മുകളിൽ വലത് കോണിലുള്ള '+' ഐക്കണിൽ ക്ലിക്ക് ചെയ്ത് ലൈവ് സ്ട്രീമിങ് തുടങ്ങാം.


പിന്നീട് ലൈവ് സ്ട്രീം നടക്കുന്നതിനിടെ കമന്റ് ബാറിലുള്ള മൂന്ന് ഡോട്ട് ഐക്കണിൽ ടാപ്പ് ചെയ്യുക.


തുടർന്ന് വരുന്ന അക്കൗണ്ടുകളുടെ ലിസ്റ്റിൽ നിന്ന് ഒരു മോഡറേറ്ററെ തിരഞ്ഞെടുക്കാം. അല്ലെങ്കിൽ നിങ്ങൾ ആ​ഗ്രഹിക്കുന്ന ഒരു ഉപയോക്താവിനെ തിരഞ്ഞെടുക്കാനും സാധിക്കും.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.