HDFC മൊബൈൽ ബാങ്ക് ആപ്പിന് തകരാർ ; ഉപഭോക്താക്കൾക്ക് നെറ്റ്ബാങ്കിങ് ഉപയോഗിക്കാം
ജൂൺ 15, ചൊവ്വാഴ്ച്ച രാവിലെ 11.30 മുതലാണ് പ്രശ്‍നങ്ങൾ രേഖപ്പെടുത്താൻ ആരംഭിച്ചത്.
Mumbai : HDFC മൊബൈൽ ബാങ്ക് ആപ്പിന് (Mobile Banking App) പ്രശ്‍നങ്ങൾ രേഖപ്പെടുത്തി. ബാങ്ക് തങ്ങളുടെ ഉപഭോക്താക്കളോട് ബാങ്ക് ഇടപാടുകൾ നെറ്റ്ബാങ്കിങ് വഴി നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 15, ചൊവ്വാഴ്ച്ച രാവിലെ 11.30 മുതലാണ് പ്രശ്‍നങ്ങൾ രേഖപ്പെടുത്താൻ ആരംഭിച്ചത്. എന്നാൽ ചില ഉപഭോക്താക്കൾക്ക് പ്രശ്‍നങ്ങൾ നേരിടുന്നുള്ളൂ.
എന്നാൽ പ്രശ്നത്തെ കുറിച്ച് ബാങ്ക് (Bank) ഔദ്യോഗികമായി പ്രശ്‌നത്തെ കുറിച്ച് അറിയിപ്പുകൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. എന്നാൽ പ്രശ്നത്തെ കുറിച്ച് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് മാത്രമേ അറിയിച്ചിട്ടുള്ളൂ. എന്നാൽ ഡെബിറ്റ് കാർഡ് ഇടപാടുകളും നെറ്റ്ബാങ്കിങിനും പ്രശ്‌നം ഒന്നുമില്ലാതെ നടക്കുന്നുണ്ട്.
ALSO READ: Bank Alert: ഈ ബാങ്കുകളുടെ IFSC Code നാളെമുതല്‍ മാറുന്നു, നിക്ഷേപകര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ
എന്നാൽ പ്രശ്നത്തെ കുറിച്ച് എച്ച്ഡിഎഫ്സി (HDFC Bank) ബാങ്ക് ട്വീറ്റ് പുറത്ത് വിട്ടിട്ടുണ്ട്. ആപ്പുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടെന്നും പ്രശ്‌നം ഉണ്ട് തന്നെ പരിഹരിക്കുമെന്നും ബാങ്ക് ട്വിറ്ററിലൂടെ അറിയിച്ചു.അത്കൊണ്ട് തന്നെ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കണമെന്നും. അസൗകര്യം നേരിട്ടതിൽ ഖേദിക്കുന്നെവെന്നും അറിയിച്ചിട്ടുണ്ട്.
ALSO READ: Home Loan: ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഭവന വായ്പാ നിരക്കുമായി Kotak Mahindra Bank
എന്നാൽ സാങ്കേതിക പ്രശ്‍നത്തിന് കാരണമെന്താണെന്ന് ഇനിയും കണ്ടെത്താൻ ആയിട്ടില്ല. 10 30 യ്ക്കും 11.30 യ്ക്കും ഇടയിലാണ് ഏറ്റവും കൂടുതൽ പ്രശ്‍നങ്ങൾ ഉണ്ടായതായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ എല്ലാ ഉപഭോക്താക്കൾക്കും പ്രശ്‌നങ്ങൾ ഇല്ല. കഴിഞ്ഞ മാർച്ച് മാസത്തിലും അതിന് മുമ്പ് നവംബർ മാസത്തിലും എച്ച്ഡിഎഫ്സി ബാങ്ക് സമാനമായ പ്രശ്‍നങ്ങൾ നേരിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...