ഡിഎസ്എൽആർ പോലും വേണ്ട; 200-എംപി ക്യാമറയുള്ളൊരു കിടിലൻ ഫോൺ ഇതാ വരുന്നു
ഹോണർ 90 5G ആൻഡ്രോയിഡ് 13 MagicOS 7.1-ൽ ആയിരിക്കും പ്രവർത്തിക്കുക. പച്ച, സ്വർണ്ണ നിറങ്ങളിൽ ഇത് ആമസോണിൽ ലഭ്യമായിരിക്കും
ഞെട്ടിപ്പിക്കുന്ന ക്യാമറ ക്വാളിറ്റിയുമായി ഹോണർ തങ്ങളുടെ പുത്തൻ ഫോൺ ഹോണർ 90 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 50-എംപി സെൽഫി ക്യാമറയും 200-എംപി ബാക്ക് ക്യാമറയുമാണ് ഫോണിനുള്ളത്. സെപ്തംബർ 14ന് ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.5K റെസല്യൂഷനും 1600 നിറ്റ് പീക്ക് ലൈറ്റും ഫോണിനുണ്ട്. ക്വാഡ് കർവ്ഡ് സ്‌ക്രീനുള്ള ഫോണിന് ഒരു പഞ്ച്-ഹോൾ ക്യാമറ ഉണ്ട്.
ഹോണർ 90 5G ആൻഡ്രോയിഡ് 13 MagicOS 7.1-ൽ ആയിരിക്കും പ്രവർത്തിക്കുക. പച്ച, സ്വർണ്ണ നിറങ്ങളിൽ ഇത് ആമസോണിൽ ലഭ്യമായിരിക്കും. കമ്പനിയുടെ യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിലും നിങ്ങൾക്ക് ഇവന്റ് ലൈവ് സ്ട്രീമിൽ കാണാൻ സാധിക്കും.
Honor 90 പ്രതീക്ഷിക്കുന്ന സവിശേഷതകൾ
1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഫോണിനുണ്ടാവും. 6.7 ഇഞ്ച് വളഞ്ഞ AMOLED ഡിസ്‌പ്ലേയുമായാണ് ഹോണർ 90 വരുന്നത്. ഇത് സ്‌നാപ്ഡ്രാഗൺ 7 Gen 1 ചിപ്‌സെറ്റ് ഉണ്ടാവും. കൂടാതെ 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിനുണ്ട്. ഇതിന് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ടായിരിക്കും. ഫോട്ടോക്കായി 200-എംപി പ്രൈമറി സെൻസറും രണ്ട് 2-എംപി സെൻസറുകളും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമായിരിക്കും ഹോണർ 90-ൽ ഉണ്ടാവുക. 50-എംപി സെൽഫി ക്യാമറയും ഫോണിനുണ്ടാവും. കൂടാതെ 66W ഫാസ്റ്റ് ചാർജിംഗിനെയും ഹോണർ -90 സപ്പോർട്ട് ചെയ്യും. ബാറ്ററി 5,000mAh ആയിരിക്കും.
ഹോണർ 90 പ്രതീക്ഷിക്കുന്ന ഇന്ത്യൻ വില
ഹോണർ 90-ന്റെ വില ഇന്ത്യയിൽ 30,000-40,000 രൂപയ്‌ക്കും ഇടയിലായിരിക്കുമെന്നാണ് സൂചന. ബ്ലാക്ക്, സിൽവർ, ഗ്രീൻ എന്നീ നിറങ്ങളിൽ ഇത് വിൽപ്പനക്ക് എത്തും. മറ്റ് വിവരങ്ങൾ ഫോൺ ലോഞ്ച് ചെയ്ത ശേഷം മാത്രമെ പറയാൻ കഴിയു. എന്തായാലും ക്യാമറ സെഗ്മെൻറുകളിലെ ഏറ്റവും മികച്ച ഫോണായിരിക്കും ഹോണർ 90 എന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...