ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവർ വളരെ കുറവായിരിക്കും. ഫോൺ വാങ്ങുമ്പോൾ നാം ശ്രദ്ധിക്കാറുള്ള പ്രധാന സവിശേഷതകളിൽ ഒന്നാണ് ക്യാമറ.  എവിടെയെങ്കിലും യാത്ര പോകുമ്പോഴോ ഏതെങ്കിലും പ്രധാന സംഭവങ്ങളുടെയോ ചിത്രങ്ങൾ പകർത്തി സൂക്ഷിക്കാറുണ്ട് മിക്കവരും. അതുകൊണ്ടു തന്നെ ഫോട്ടോകൾ കൊണ്ട് ഫോൺ ഗ്യാലറി നിറയുന്നതും പ്രശ്നമാകാറുണ്ട് പലപ്പോഴും. മികച്ച ക്യാമറ സൗകര്യങ്ങളുള്ള ഫോണുകള്‍ ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങളുടെ സൈസ് സ്വാഭാവികമായും വളരെ കൂടുതലായിരിക്കും.  ഇത്തരം സാഹചര്യങ്ങളിൽ പലരും ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്താണ് സ്പെയ്സ് ഉണ്ടാക്കുക.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ നിങ്ങളുടെ ഫോണിലെ ചിത്രങ്ങള്‍ ബാക്കപ്പ് ചെയ്യാനും ചില എളുപ്പ വഴികള്‍ പരീക്ഷിക്കാവുന്നതാണ്. മിക്ക ആൻഡ്രോയിഡ് ഫോണുകളിലും  ഗൂഗിള്‍ ഫോട്ടോസ് ഉണ്ടായിരിക്കുന്നതാണ്. ഇത് ഒരു ഫോട്ടോ ഷെയര്‍ ചെയ്യുന്നതിനും സ്റ്റോർ ചെയ്യുന്നതിനും സഹായിക്കും. ഇതിലൂടെ ഗൂഗിൾ ഡ്രൈവിൽ ചിത്രങ്ങൾ ബാക്കപ്പ് ചെയ്യാൻ ഉപയോക്താക്കള്‍ക്ക് സാധിക്കുകയും ചെയ്യും. ഗൂഗിള്‍ ഫോട്ടോസ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 


ഇനി ഗൂഗിള്‍ ഫോട്ടോസ് ഉപയോഗിച്ച് നിങ്ങളുടെ എല്ലാ ഫോട്ടോകളും എങ്ങനെ ബാക്കപ്പ് ചെയ്യാമെന്ന് നോക്കാം.


ആദ്യം ഗൂഗിള്‍ ഫോട്ടോസ് തുറക്കുക. തുടർന്ന്  വലത് മൂലയിലുള്ള നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. ബാക്കപ്പ് ഈസ് ഓഫ് എന്നതിന്റെ  താഴെയായി ടേണ്‍ ഓണ്‍ ബാക്കപ്പ്  എന്ന ഓപ്ഷന്‍  കാണാം. ഈ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഗൂഗിൾ ഫോട്ടോസ് ഇവിടെ നിങ്ങൾക്ക് രണ്ട് ഓപ്‌ഷനുകൾ നല്‍കും. അതിൽ  ഒന്നാമത്തേത് നിങ്ങൾക്ക് ഫോട്ടോകൾ അവയുടെ യഥാർത്ഥ ക്വാളിറ്റിയില്‍ തന്നെ ബാക്കപ്പ് ചെയ്യാം എന്നതാണ്. എന്നാൽ ഇത് നിങ്ങളുടെ സ്റ്റോറേജ് സ്പെയ്സ് കുറയ്ക്കും. ഇതല്ലെങ്കിൽ “സ്റ്റോറേജ് സേവർ” മോഡ് ഉപയോഗിച്ച് ബാക്കപ്പ് ചെയ്യാനുള്ള ഓപ്ഷൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇപ്രകാരമാണെങ്കില്‍ ഫോട്ടോയുടെ ക്വാളിറ്റിയില്‍ കുറവ് ഉണ്ടായേക്കും. ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. തുടർന്ന്  ഗൂഗിള്‍ നിങ്ങളുടെ ഫോട്ടോകള്‍ ക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്യാൻ തുടങ്ങും.


നിങ്ങളുടെ ഫോണിലെ ഫോട്ടോകള്‍ ബാക്കപ്പ് ചെയ്യാൻ ഗൂഗിള്‍ ഫോട്ടോസ് മാത്രമല്ല ഏക മാർഗ്ഗം. ഗൂഗിള്‍ ഡ്രൈവിന് സമാനമായ നിരവധി സവിശേഷതകളുള്ള ഒരു ഫയൽ ഹോസ്റ്റിംഗ് സംവിധാനമാണ് ഡ്രോപ്പ്ബോക്സ്. എന്നാൽ ഗൂഗിളിൽ നിന്ന് വ്യത്യസ്തമായി, സൗജന്യ പ്ലാനിലുള്ള ഉപയോക്താക്കൾക്ക് ഇതില്‍ രണ്ട് ജിബി സ്റ്റോറേജ് സ്പേസ് മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഇനി നിങ്ങള്‍ക്ക് കൂടുതല്‍ സ്പേസ് ആവശ്യമാണെങ്കില്‍ മറ്റ് പ്ലാനുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്ന് ഡ്രോപ്ബോക്സ് ഡൗണ്‍ലോഡ് ചെയ്യാം. തുടർന്ന്  സ്വന്തം അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുകയോ പുതിയതായി ഒന്ന് ഉണ്ടാക്കുകയോ ചെയ്യാം. 


ഡ്രോപ്ബോക്സില്‍ എങ്ങനെയാണ് ചിത്രങ്ങള്‍ ബാക്കപ്പ് ചെയ്യേണ്ടത് എന്ന്  നോക്കാം.


അതിനായി ഡ്രോപ്ബോക്സ് ആപ്ലിക്കേഷന്‍ തുറക്കുക.
അപ്ലോഡ് ഫോട്ടോസ് ഓര്‍ വീഡിയോസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ചിത്രങ്ങള്‍ സെലക്ട് ചെയ്യാന്‍ സാധിക്കുന്ന ഒരു വിന്‍ഡോ ഓപ്പണാകും 
ഇനി  ആവശ്യമായ ചിത്രങ്ങള്‍ സെലക്ട് ചെയ്തതിന് ശേഷം അപ്ലോഡ് ക്ലിക്ക് ചെയ്യാം


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.