വെബ് ഉച്ചകോടിയിലെ ആകര്‍ഷണമായിരുന്നു Humanoid Robot സോഫിയ!!


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റ് റോബോട്ടുകളില്‍ നിന്നും തികച്ചും വ്യത്യസ്തയാണ് സോഫിയ. ഒരു വ്യക്തിയായിതന്നെയാണ് സോഫിയ  പരിഗണിക്കപ്പെട്ടിരിക്കുന്നത്. നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നതാണ് സോഫിയ റോബോട്ട്. അതുകൊണ്ട് സോഫിയക്ക് ചോദ്യങ്ങള്‍ മനസ്സിലാക്കാനും മറുപടി പറയാനും കേള്‍ക്കുന്നവയില്‍ നിന്നും പഠിക്കാനും കൂടാതെ, ചെറിയ മുഖഭാവങ്ങളോടെ മറുപടി പറയാനും സാധിക്കും. 


മുന്‍കൂട്ടി പഠിപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സോഫിയയുടെ പ്രവര്‍ത്തനം നടക്കുക. 50ല്‍ അധികം മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാനും ഈ റോബോട്ടിനാകും!!


വെബ് ഉച്ചകോടിയില്‍ സദസിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സോഫിയ. ഉച്ചകോടിയില്‍ നിരവധി ചോദ്യങ്ങളാണ് സദസില്‍നിന്നും ഉയര്‍ന്നത്. സാമ്പത്തിക അസമത്വം, രാഷ്ട്രീയം, നിര്‍മിത ബുദ്ധിയുടെ ഭാവി തുടങ്ങിയ വിഷയങ്ങളില്‍ സോഫിയ തന്‍റെ കാഴ്ചപ്പാട് വ്യക്തമാക്കി. 


അതേസമയം, സ്നേഹം Feel ചെയ്യുവാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ലൈംഗികതയോട് താത്പര്യമില്ല എന്ന മറുപടിയാണ് ഹ്യൂമനോയ്ഡ് റോബോട്ട് സോഫിയ നല്‍കിയത്.