ലോഞ്ച് ചെയ്തിട്ട് കുറച്ച് കാലമായെങ്കിലും ഐഫോൺ 12 ഇപ്പോഴും ട്രെൻഡിലാണ്.  ഇത് വാങ്ങാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ചില ഓഫറുകളെക്കുറിച്ച് കൂടി അറിഞ്ഞിരിക്കണം. 50,000 രൂപ വിലയുള്ള ഈ ഫോൺ 23,000 രൂപയ്ക്ക് എങ്ങനെ വാങ്ങാം എന്ന് ആദ്യം പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങൾക്ക് ഫ്ലിപ്കാർട്ട് വഴി APPLE iPhone 12 (64 GB) ഓർഡർ ചെയ്യാം. നിലവിൽ ഈ ഫോണിന്റെ MRP 49,900 രൂപയാണ്, 13% കിഴിവിനു ശേഷം ഇത് നിങ്ങൾക്ക് 42,999 രൂപയ്ക്ക് വാങ്ങാം. ഇത് കൂടാതെ, നിങ്ങൾക്ക് ഇതിൽ നിരവധി ബാങ്ക് ഓഫറുകളും ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് വഴി പണമടയ്ക്കുമ്പോൾ നിങ്ങൾക്ക് 5% ക്യാഷ്ബാക്ക് ഇതിൽ ലഭിക്കും. കൂടാതെ, ഒരു എക്സ്ചേഞ്ച് ഓഫറും ഫോണിൽ ലഭ്യമാണ്.


കൂടാതെ പഴയ സ്‌മാർട്ട്‌ഫോൺ ഫ്ലിപ്പ്കാർട്ടിൽ തിരികെ നൽകിയാൽ 20,300 രൂപ വരെ കിഴിവും നിങ്ങൾക്ക് ലഭിക്കും. എന്നാൽ ഇത്രയും നിങ്ങളുടെ പഴയ ഫോൺ പ്രവർത്തന ക്ഷമമായിരിക്കണം.  കൂടാതെ പഴയ ഫോണിന്റെ മോഡലും ഇതിലൊരു ഘടകമാണ്. അത് കൊണ്ട് തന്നെ ഈ ഓഫർ നിങ്ങൾക്ക് ഒരു നല്ല ഓപ്ഷനാണ്.


6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഡിസ്പ്ലേ സംബന്ധിച്ച് പരാതികളൊന്നും ഉണ്ടാകാൻ പോകുന്നില്ല. 12എംപി പ്രൈമറി ക്യാമറയുള്ള ഫോണിൽ ഡ്യുവൽ ബാക്ക് ക്യാമറകളും നൽകിയിട്ടുണ്ട്. മുൻ ക്യാമറയ്ക്ക് 12.എംപിയാണ് ക്വാളിറ്റി. A14 ബയോണിക് ചിപ്പ് ഉള്ളതിനാൽ, ഫോണിന്റെ വേഗതയും മികച്ചതായിരിക്കും. 5G സപ്പോർട്ടിങ്ങ് ഫോണാണിത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.